'പ്രഭാത പ്രാർത്ഥനക്കുശേഷം ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടു; പക്ഷേ അതിന് മുൻപ് ഇന്ത്യയുടെ ബ്രഹ്മോസ് പാക് വ്യോമതാവളങ്ങൾ ആക്രമിച്ചു': പാക് പ്രധാനമന്ത്രി

Last Updated:

'അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈന്യം മെയ് 10‌ന് പ്രഭാത പ്രാർത്ഥനകൾക്ക് ശേഷം രാവിലെ 4.30ന് ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ പുലരുന്നതിനു മുമ്പുതന്നെ, പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ ഇന്ത്യ ദീർഘദൂര സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ വർഷിച്ചു'

പ്രാർത്ഥനകൾക്ക് ശേഷം പുലർച്ചെ 4.30 ന് തിരിച്ചടിക്കാൻ ഞങ്ങളുടെ സായുധ സേന തയ്യാറായിരുന്നു
പ്രാർത്ഥനകൾക്ക് ശേഷം പുലർച്ചെ 4.30 ന് തിരിച്ചടിക്കാൻ ഞങ്ങളുടെ സായുധ സേന തയ്യാറായിരുന്നു
ന്യൂഡൽഹി: റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിച്ചപ്പോൾ തങ്ങളുടെ സൈന്യം അശ്രദ്ധയിൽ കുടുങ്ങിപ്പോയെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളിൽ പാകിസ്ഥാനോടൊപ്പം നിന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായ അസർബൈജാനിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ.
അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈന്യം മെയ് 10‌ന് പ്രഭാത പ്രാർത്ഥനകൾക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഷെരീഫ് പറഞ്ഞു. എന്നാൽ പുലരുന്നതിനു മുമ്പുതന്നെ, പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ ഇന്ത്യ ദീർഘദൂര സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ വർഷിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പുലർച്ചെ നടന്ന ആക്രമണത്തെക്കുറിച്ച് മുനീർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അസീം മുനീറിന് ഫീൽഡ് മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നു.
advertisement
"മെയ് 9-10 രാത്രിയിൽ, ഇന്ത്യൻ ആക്രമണത്തിന് നിയന്ത്രിതമായ രീതിയിൽ മറുപടി നൽകാൻ ഞങ്ങൾ തീരുമാനിച്ചു. ഫജർ പ്രാർത്ഥനകൾക്ക് ശേഷം പുലർച്ചെ 4.30 ന് തിരിച്ചടിക്കാൻ ഞങ്ങളുടെ സായുധ സേന തയ്യാറായിരുന്നു. എന്നാൽ ആ സമയം എത്തുന്നതിനു മുമ്പുതന്നെ, റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പെടെ പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളെ ലക്ഷ്യമാക്കി ഇന്ത്യ ബ്രഹ്മോസ് ഉപയോഗിച്ച് മിസൈൽ ആക്രമണം നടത്തി," ലാച്ചിനിൽ നടത്തിയ പ്രസംഗത്തിൽ ഷെരീഫ് പറഞ്ഞു.
പടിഞ്ഞാറൻ അതിർത്തിയിലെ സിവിലിയൻ പ്രദേശങ്ങളിൽ പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതിന് മറുപടിയായി ഇന്ത്യ ലക്ഷ്യമിട്ട 11 സൈനിക കേന്ദ്രങ്ങളിൽ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളവും ഉൾപ്പെടുന്നു. നൂർ ഖാനെ കൂടാതെ റഫീഖി, മുരിദ്, റഹിം യാർ ഖാൻ, സുക്കൂർ, ചുനിയാൻ എന്നിവിടങ്ങളിലെ പാക് സൈനിക താവളങ്ങൾ ഇന്ത്യ ആക്രമിച്ചു. സ്കാർഡു, ഭോലാരി, ജേക്കബ്ബാദ്, സർഗോധ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലും ഇന്ത്യൻ തിരിച്ചടിയിൽ‌ വലിയ നാശനഷ്ടം സംഭവിച്ചിരുന്നു.
advertisement
Summary: Pakistan Prime Minister Shehbaz Sharif has publicly admitted that Indian forces had pre-empted Islamabad’s planned offensive on the intervening night of May 9-10 when India launched BrahMos missiles to strike its key military bases, including Rawalpindi airport.
മലയാളം വാർത്തകൾ/ വാർത്ത/World/
'പ്രഭാത പ്രാർത്ഥനക്കുശേഷം ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടു; പക്ഷേ അതിന് മുൻപ് ഇന്ത്യയുടെ ബ്രഹ്മോസ് പാക് വ്യോമതാവളങ്ങൾ ആക്രമിച്ചു': പാക് പ്രധാനമന്ത്രി
Next Article
advertisement
കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ
കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ
  • കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ കിരീടം നേടുന്ന ആദ്യ കേരള ടീമായി.

  • അമിനിറ്റി പബ്ലിക് സ്കൂളിനെ 2-0 ന് തോൽപ്പിച്ച് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ കിരീടം നേടി.

  • പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ജോൺ സീനയും ആദി കൃഷ്ണയും നേടിയ ഗോളുകൾ വിജയത്തിൽ നിർണായകമായി.

View All
advertisement