വത്തിക്കാൻ: ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസം ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് വത്തിക്കാൻ അറിയിച്ചു. എൺപത്തിയാറുകാരനായ മാർപാപ്പയ്ക്ക് സമീപ ദിവസങ്ങളിൽ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. എന്നാൽ പരിശോധനയിൽ കോവിഡില്ലെന്ന് കണ്ടെത്തി.
കാലിലെ ലിഗ്മെന്റിലുണ്ടായ പരുക്കിനെ തുടർന്ന് ഒരു വർഷമായി വീൽചെയറിന്റെ സഹായത്തോടെയായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്നത്. നേരത്തെ ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. പെസഹ വ്യാഴം ദുഖവെള്ളി ഈസ്റ്റർ എന്നീ ആഘോഷങ്ങളെല്ലാം നടക്കാനിരിക്കൈ മാർപാപ്പയുടെ ആരോഗ്യത്തിലുണ്ടായ ബുദ്ധിമുട്ടിൽ വിശ്വാസികള്‍ ആശങ്കയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hospital, Lungs, Pope francis, Vatican