ഹമാസ് നേതാക്കളോട് രാജ്യം വിടണമെന്ന് ഖത്തർ
- Published by:ASHLI
- news18-malayalam
Last Updated:
ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്ന് യുഎസ് ഖത്തറിനെ അറിയിച്ചതായി റിപ്പോർട്ട്
വാഷിങ്ടൻ: ഹമാസ് നേതാക്കളോട് രാജ്യം വിടണമെന്ന് ഖത്തർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അമേരിക്ക ഖത്തറിന് മേൽ സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് നയം മാറ്റം എന്നാണ് ലഭിക്കുന്ന സൂചന. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുമ്പാണ് അഭ്യർത്ഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദോഹയിലെ ഹമാസിൻ്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ല. സന്ധിയിലും ബന്ദി ഉടമ്പടിയിലുമുള്ള ഏറ്റവും പുതിയ അഭ്യർത്ഥന ഫലസ്തീനിയൻ തീവ്രവാദി സംഘം നിരസിച്ച പശ്ചാത്തലത്തിൽ രാജ്യം വിടണമെന്ന് യുഎസ് ഖത്തറിനെ അറിയിച്ചതായി ഒരു മുതിർന്ന ഭരണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്നാണ് നിലപാടെന്നും. ആഴ്ചകൾക്ക് മുമ്പ് മറ്റൊരു ബന്ദി മോചന നിർദ്ദേശം ഹമാസ് നിരസിച്ചതിനെ തുടർന്നാണ് ഞങ്ങൾ ഇക്കാര്യം ഖത്തറിനോട് വ്യക്തമാക്കിയതെന്നും മുതിർന്ന ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. യുഎസിനും ഈജിപ്തിനുമൊപ്പം, ഗാസയിൽ ഒരു വർഷം നീണ്ടുനിന്ന സംഘർഷം ഒഴിവാക്കാനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായിരുന്നു. ഒക്‌ടോബർ മധ്യത്തിൽ നടന്ന ഏറ്റവും പുതിയ ചർച്ചകളിൽ ഹമാസ് ഹ്രസ്വകാല വെടിനിർത്തൽ പദ്ധതി നിരസിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 09, 2024 1:01 PM IST