നിത അംബാനിക്ക് മസാച്യുസെറ്റ്‌സ് ഗവർണറുടെ വിശിഷ്ട പുരസ്‌കാരം

Last Updated:

മസാച്യുസെറ്റ്‌സ് ഗവർണർ മൗറ ഹീലിയാണ് നിത അംബാനിക്ക് പുരസ്കാരം സമ്മാനച്ചത്

മസാച്യുസെറ്റ്സ് ഗവർണർ മൗറ ഹീലിയിൽ നിന്ന് നിത അംബാനി പുരസ്കാരം സ്വീകരിക്കുന്നു
മസാച്യുസെറ്റ്സ് ഗവർണർ മൗറ ഹീലിയിൽ നിന്ന് നിത അംബാനി പുരസ്കാരം സ്വീകരിക്കുന്നു
റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്‌സൺ  നിത അംബാനിയെ മസാച്യുസെറ്റ്‌സ് ഗവർണർ മൗറ ഹീലി വിശിഷ്ട പുരസ്‌കാരം നൽകി ആദരിച്ചു.  വിദ്യാഭ്യാസം, ആരോഗ്യം, കായികം, കല, സംസ്കാരം, വനിതാ ശാക്തീകരണം എന്നീ മേഖലകളിൽ നിത അംബാനി നടത്തിയ  പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം നൽകിയത്.
അതിമനോഹരമായ കൈത്തറി ഷികാർഗ ബനാറസി സാരി ധരിച്ചുകൊണ്ടാണ് അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ നിത അംബാനി എത്തിയത്. സങ്കീർണ്ണമായ കദ്‌വ നെയ്‌ത്ത് രീതിയും പരമ്പരാഗത കോന്യ രൂപകൽപ്പനയും ഉൾക്കൊള്ളുന്ന ഇന്ത്യൻ കരകൗശലത്തിന്റെ ഒരു മാസ്റ്റർപീസാണ് ഷികാർഗ ബനാറസി സാരി. ഇതിലൂടെ  ഇന്ത്യയുടെ സമ്പന്നമായ കലാ പൈതൃകത്തിന് പിന്തുണ നൽകാനും നിത അംബാനിക്കായി.
മലയാളം വാർത്തകൾ/ വാർത്ത/World/
നിത അംബാനിക്ക് മസാച്യുസെറ്റ്‌സ് ഗവർണറുടെ വിശിഷ്ട പുരസ്‌കാരം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement