advertisement

ഇസ്ലാം കുതിക്കുന്നു; ക്രിസ്തുമതം കിതയ്ക്കുന്നു; ഹിന്ദുമതം അതേ നിലയിൽ; ഒരു ദശകത്തിലെ മതങ്ങളുടെ സർവേ

Last Updated:

മുസ്ലിം വിഭാഗം വലിയ മുന്നേറ്റം നടത്തി. 34.6 കോടി വര്‍ധിച്ച് മൊത്തം ജനസംഖ്യ 200 കോടിയിലെത്തി. ആകെ ജനസംഖ്യയില്‍ മുസ്ലിം വിഭാഗത്തിന്റെ പങ്കാളിത്തം 1.8 % വർധിച്ച് 25.6% ആയി ഉയർന്നു

Rapid Read
എ ഐ ചിത്രം
എ ഐ ചിത്രം
ലോക ജനസംഖ്യയില്‍ 2010നും 2020നും ഇടയിൽ വര്‍ധനവുണ്ടായി. ഇതിന്റെ പ്രതിഫലനം ലോകത്തെ പ്രധാന മതവിഭാഗങ്ങളിലുമുണ്ടായി. 2700-ലധികം സെൻസസുകളും സർവേകളും വിശകലനം ചെയ്തുള്ള പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ടിലാണ് മതവിഭാഗങ്ങളുടെ കണക്കുകളുള്ളത്. ഇതുപ്രകാരം ക്രിസ്ത്യാനികൾ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായി തുടരുന്നു. 218 കോടിയിൽ നിന്ന് 230 കോടിയായാണ് ക്രിസ്ത്യന്‍ ജനസംഖ്യ വർധിച്ചത്. 12.2 കോടിയാണ് വർധനവ്. പക്ഷേ ആഗോള ജനസംഖ്യയിൽ അവരുടെ പങ്ക്  30.6% ൽ നിന്ന് 28.8% ആയി ചുരുങ്ങി.
അതേസമയം, മുസ്ലിം വിഭാഗം വലിയ മുന്നേറ്റം നടത്തി. 34.6 കോടി വര്‍ധിച്ച് മൊത്തം ജനസംഖ്യ 200 കോടിയിലെത്തി. ആകെ ജനസംഖ്യയില്‍ മുസ്ലിം വിഭാഗത്തിന്റെ പങ്കാളിത്തം 1.8 % വർധിച്ച് 25.6% ആയി ഉയർന്നുവെന്ന് പ്യൂ റിപ്പോർട്ട് പറയുന്നു.
Pew Research Center
ഒരുമതത്തിലും വിശ്വസിക്കാത്തവര്‍ ലോക ജനസംഖ്യയുടെ 24.2% ആയി വളർന്നു (23.3% ൽ നിന്ന്). അതേസമയം ഹിന്ദുമതവും ജൂതമതവും ആഗോള ജനസംഖ്യാ വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിരത പുലർത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
advertisement
ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാൾ 2020 ൽ വിശ്വാസികളുടെ എണ്ണത്തില്‍ കുറവുണ്ടായ ഒരേയൊരു പ്രധാന മതവിഭാഗം ബുദ്ധമതക്കാരാണ്.
Pew Research Center
പ്യൂ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്
ജനിച്ച മതത്തിൽ നിന്ന് കൂടുതൽ അകന്നുപോകുന്നത് ക്രിസ്ത്യാനികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രധാനമായും കൗമാര, യുവത്വത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ ആണ് ഈ മാറ്റം ഉണ്ടാകുന്നത്. മതത്തിൽനിന്നുള്ള ഈ കൊഴിഞ്ഞുപോക്ക് മത രഹിതരായ ആളുകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാക്കി.‌ ക്രിസ്ത്യാനിയായി ജനിക്കുന്നവരിൽ മൂന്നുപേര്‍ മതം ഉപേക്ഷിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.
advertisement
2020 ലെ കണക്കനുസരിച്ച്, 120 രാജ്യങ്ങളിലാണ് ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ളത്. ഒരു ദശാബ്ദം മുമ്പ് ഇത് 124 ആയിരുന്നു. യുണൈറ്റഡ് കിങ്ഡം (49%), ഓസ്‌ട്രേലിയ (47%), ഫ്രാൻസ് (46%), ഉറുഗ്വേ (44%) എന്നിവിടങ്ങളിലെ ജനസംഖ്യയുടെ 50% ൽ താഴെയായി ക്രിസ്ത്യാനികൾ മാറി.
Pew Research Center
മുസ്ലിം ജനസംഖ്യാ വളർച്ചയ്ക്ക് പ്രധാന കാരണം
മുസ്ലിങ്ങളുടെ ജനസംഖ്യാ വളർച്ചയ്ക്ക് ഒരു പ്രധാന കാരണം അവരുടെ താരതമ്യേന യുവത്വവും ഉയർന്ന ജനനനിരക്കും ആണ് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പ്യൂ റിസർച്ച് സെന്റർ നടത്തിയ മുൻ പഠനമനുസരിച്ച് 2010-15 കാലയളവിൽ മുസ്ലിങ്ങൾക്ക് ഏറ്റവും ഉയർന്ന ജനനനിരക്ക് ഉള്ളതായി കണ്ടെത്തി. ഒരു മുസ്ലിം സ്ത്രീക്ക് ശരാശരി 3.1 കുട്ടികൾ ഉണ്ട്. മുസ്ലിങ്ങളുടെ ശരാശരി പ്രായം 24 ഉം മറ്റുമതസ്ഥരുടേത് 33ഉം ആണ്. യുവാക്കളുടെ ജനസംഖ്യാശാസ്‌ത്രവും ഉയർന്ന ഫെർട്ടിലിറ്റിയും മുസ്ലീങ്ങൾക്ക് ഗുണം ചെയ്യുന്നു.
advertisement
ലോകത്തിലെ ക്രിസ്ത്യാനികളിൽ ഏകദേശം 31% ഇപ്പോൾ ഉപസഹാറൻ ആഫ്രിക്കയിലാണ്. 2010 ൽ ഇത് 24.8% ആയിരുന്നു. അതേസമയം യൂറോപ്പിൽ ആകെ ജനസംഖ്യയിൽ ക്രിസ്ത്യാനികളുടെ പങ്ക് കുറഞ്ഞു.
ഹിന്ദുക്കൾ ഏകദേശം 12.6 കോടി വർധിച്ച് 120 കോടിയിലെത്തി. ലോകജനസംഖ്യയിൽ 14.9ശതമാനമാണ് ഹിന്ദുക്കൾ. ജൂതന്മാർ 2010 ൽ ഏകദേശം 13.8 ദശലക്ഷത്തിൽ നിന്ന് 2020 ൽ 14.8 ദശലക്ഷമായി വർധിച്ചു.
ഈ രീതി തുടര്‍ന്നാൽ ‌21-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇസ്ലാം ജനസംഖ്യ ക്രിസ്തുമതവുമായി തുല്യതയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഇസ്ലാം കുതിക്കുന്നു; ക്രിസ്തുമതം കിതയ്ക്കുന്നു; ഹിന്ദുമതം അതേ നിലയിൽ; ഒരു ദശകത്തിലെ മതങ്ങളുടെ സർവേ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement