'ഇന്ത്യ-പാക് സംഘർഷം ഓർമിപ്പിക്കുന്നു'; കംബോഡിയയ്ക്കും തായ്‌ലൻഡിനും ഇടയിൽ മധ്യസ്ഥത വഹിക്കുകയാണെന്ന് അവകാശപ്പെട്ട് ട്രംപ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായി സംസാരിച്ചെന്നും ട്രംപ്
തായ്‌ലൻഡും കംബോഡിയയും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിക്കാൻ അവരുമായി ചർച്ച നടത്തുന്നതായി അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തായ്‌ലൻഡും കംബോഡിയയും തമ്മിൽ ഒരു ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും മോശമായ പോരാട്ടങ്ങളിലൊന്നാണ് നിലവിൽ നടക്കുന്നത്. നിലവിലെ സംഘർഷം മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ഹ്രസ്വകാല സംഘർഷത്തെ ഓർമിപ്പിക്കുന്നെന്നും ട്രംപ് പറഞ്ഞു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതിന് മുൻകൈ എടുത്തത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ അവകാശ വാദത്തെ തള്ളുകയാണുണ്ടായത്.
തായ്‌ലൻഡുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കംബോഡിയ പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും വെടിനിർത്തൽ പ്രഖ്യാപിക്കാനും യുദ്ധം അവസാനിപ്പിക്കാനും തായ്‌ലൻഡിന്റെ ആക്ടിംഗ് പ്രധാനമന്ത്രിയോട് സംസാരിച്ചതായും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ ട്രൂത്തിൽ കുറിച്ചു. അമേരിക്കക്ക് രണ്ട് രാജ്യങ്ങളുമായും വ്യാപാരമുള്ളതാണെന്നും ഇരു രാജ്യങ്ങളും യുദ്ധം തുടരുകയാണെങ്കിൽ ഒരു വ്യാപാരക്കരാറിലും ഏർപ്പെടില്ലെന്ന് ഇരു രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്തിൽ പറഞ്ഞു. സങ്കീർണ്ണമായ ഒരു സാഹചര്യം ലളിതമാക്കാൻ താൻ ശ്രമിക്കുകയാണംന്നും ട്രംപ് പറഞ്ഞു.
തായ്‌ലൻഡും കംബോഡിയയും മൂന്നാം ദിവസവും പരസ്പരം കനത്ത വെടിവയ്പ്പ് തുടരുകയാണ്. ഇരുവശത്തുമായി കുറഞ്ഞത് 33 പേർ കൊല്ലപ്പെടുകയും 1.3 ലക്ഷത്തിലധികം ആളുകൾ അതിർത്തി പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്തു. അതിര്‍ത്തിയിലെ ഒരു പ്രദേശത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷങ്ങളുടെ തുടക്കം. ആദ്യം ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള വെടിവയ്പ്പില്‍ തുടങ്ങിയ സംഘർഷം പിന്നീട് കനത്ത ഷെല്ലാക്രമണത്തിലേക്ക് പേവുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 27, 2025 9:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇന്ത്യ-പാക് സംഘർഷം ഓർമിപ്പിക്കുന്നു'; കംബോഡിയയ്ക്കും തായ്‌ലൻഡിനും ഇടയിൽ മധ്യസ്ഥത വഹിക്കുകയാണെന്ന് അവകാശപ്പെട്ട് ട്രംപ്