പാക്കിസ്ഥാന് റഷ്യ ആര്‍ഡി-93 എഞ്ചിനുകള്‍ നല്‍കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് റഷ്യന്‍ പ്രതിരോധ വിദഗ്ധര്‍
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇന്ത്യയുമായി മികച്ച ബന്ധമുള്ള റഷ്യ പാക്കിസ്ഥാനുമായി ആയുധ ഇടപാട് നടത്തുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു
പാക്കിസ്ഥാന്റെ ജെഎഫ്-17 യുദ്ധ വിമാനങ്ങള്‍ക്കുള്ള ആര്‍ഡി-93 എഞ്ചിന്‍ റഷ്യ വിതരണം ചെയ്യുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് റഷ്യന്‍ പ്രതിരോധ വിദഗ്ധര്‍. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് റഷ്യന്‍ പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയുമായി മികച്ച ബന്ധമുള്ള റഷ്യ പാക്കിസ്ഥാനുമായി ആയുധ ഇടപാട് നടത്തുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ വിമര്‍ശനം ന്യായീകരിക്കാനാവാത്തതാണെന്നും റഷ്യൻ വിദഗ്ധര്‍ പറഞ്ഞു.
പാക്കിസ്ഥാന്റെ ജെഎഫ്-17-ന് റഷ്യ എഞ്ചിനുകള്‍ നല്‍കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അത് ഇന്ത്യയ്ക്ക് രണ്ട് തരത്തില്‍ ഗുണം ചെയ്യുമെന്ന് റഷ്യന്‍ പ്രതിരോധ വിഭാഗം വിദഗ്ധനായ പ്യോട്ടര്‍ ടോപിച്കനോവ് പറഞ്ഞു. ഒന്നാമതായി ചൈനയ്ക്കും പാക്കിസ്ഥാനും ഇതുവരെ റഷ്യന്‍ എഞ്ചിന് ബദല്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ടാമതായി ഒരേ എഞ്ചിന്‍ ഉപയോഗിക്കുന്നതിനാലും ഓപ്പറേഷന്‍ സിന്ദൂറില്‍ ജെഎഫ്-17ന്റെ പ്രവര്‍ത്തനം ഇന്ത്യ നിരീക്ഷിച്ചതിനാലും പുതിയ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് പരിചിതവും പ്രവചനാതീതവുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ഒരു താല്‍ക്കാലിക നടപടിയായി ചൈന തങ്ങളുടെ എഫ്‌സി-17 ജെറ്റിന് ആര്‍ഡി-93 എഞ്ചിനുകള്‍ റഷ്യയോട് ആവശ്യപ്പെട്ടതിനെ കുറിച്ചും പ്യോട്ടര്‍ ടോപിച്കനോവ് ഓര്‍മ്മിപ്പിച്ചു. അന്ന് അത് പാക്കിസ്ഥാന് കൈമാറാനുള്ള സാധ്യത പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയിയുടെയും ഡോ. മന്‍മോഹന്‍ സിംഗിന്റെയും കാലത്തെ എന്‍ഡിഎ, യുപിഎ സര്‍ക്കാരുകള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഈ വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവ്യക്തമായി തനിക്കും ഓര്‍മ്മയുണ്ടെന്ന് മറ്റൊരു വിദഗ്ധനും ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യയുടെ കൈമാറ്റമില്ലാതെ (ട്രാന്‍സ്ഫര്‍ ഓഫ് ടെക്‌നോളജി) പാക്കിസ്ഥാന് ആര്‍ഡി-93 എഞ്ചിൻ നല്‍കുന്നതിനുള്ള കരാര്‍ പൂര്‍ണ്ണമായും വാണിജ്യപരമാണെന്ന് റഷ്യ ഇന്ത്യയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, ഇന്ത്യയ്ക്ക് ടിഒടി പ്രകാരം മികച്ച ആര്‍ഡി-93 എഞ്ചിനുകള്‍ക്കുള്ള ലൈസന്‍സ് നല്‍കിയതായും വിദഗ്ധര്‍ പറഞ്ഞു.
advertisement
ഒരു ത്രികക്ഷി റഷ്യ- ചൈന-പാക്കിസ്ഥാന്‍ കരാര്‍ പ്രകാരം 2000-കളുടെ തുടക്കം മുതല്‍ റഷ്യ ആര്‍ഡി-93 എഞ്ചിന്‍ വിതരണം ചെയ്തുവരുന്നുണ്ട്. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്. അത് ഇതുവരെ വികസിപ്പിച്ചിട്ടില്ല.
റഷ്യ-പാക്കിസ്ഥാന്‍ കരാര്‍ സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും ഉണ്ടായില്ലെങ്കിലും റഷ്യ ഈ പ്രചരണങ്ങള്‍ തള്ളിക്കളഞ്ഞതായാണ് മാധ്യമ റിപ്പോര്‍ട്ട്. ജെഎഫ്-17 യുദ്ധ വിമാനങ്ങള്‍ക്കായി പാക്കിസ്ഥാന് ആര്‍ഡി-93 എഞ്ചിന്‍ നല്‍കുന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത പങ്കാളിയും സഖ്യകക്ഷിയുമായ റഷ്യ ചൈനീസ് നിര്‍മ്മിത ജെഎഫ്-17 യുദ്ധ വിമാനങ്ങള്‍ക്ക് എഞ്ചിനുകള്‍ നല്‍കി പാക്കിസ്ഥന് പിന്തുണ നല്‍കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചിരുന്നു. 'വീണ്ടുവിചാരമില്ലാത്ത വിവര യുദ്ധം' എന്നാണ് റഷ്യയുടെ നടപടിയെ ബിജെപി വിശേഷിപ്പിച്ചത്. ഇന്ത്യയ്ക്ക് പകരം ശത്രുപക്ഷം തിരഞ്ഞെടുത്തുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ഉയര്‍ത്തിയ കോണ്‍ഗ്രസിനെയും ബിജെപി വിമര്‍ശിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 06, 2025 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പാക്കിസ്ഥാന് റഷ്യ ആര്‍ഡി-93 എഞ്ചിനുകള്‍ നല്‍കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് റഷ്യന്‍ പ്രതിരോധ വിദഗ്ധര്‍