യുക്രേനിയൻ നഗരമായ ഖർകീവിൽ (Ukrainian city of Kharkiv) റഷ്യൻ സൈന്യം (Russian troops) പ്രകൃതിവാതക പൈപ്പ്ലൈൻ തകർത്തതായി യുക്രെയ്നിലെ പ്രത്യേക ആശയവിനിമയ, വിവര സംരക്ഷണ വിഭാഗം അറിയിച്ചു. ടെലിഗ്രാം ആപ്പിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ കൂൺ ആകൃതിയിലുള്ള സ്‌ഫോടനം ദൃശ്യമായി.
ഒരു കൂൺ മേഘം പോലെ തോന്നിക്കുന്ന സ്ഫോടനം 'പരിസ്ഥിതി ദുരന്തത്തിന്' കാരണമാകുമെന്ന് സ്റ്റേറ്റ് സർവീസ് ഓഫ് സ്പെഷ്യൽ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ പ്രൊട്ടക്ഷൻ മുന്നറിയിപ്പ് നൽകുകയും, നനഞ്ഞ തുണി അല്ലെങ്കിൽ തുണിപോലെ നേര്‍ത്ത കമ്പിവല കൊണ്ട് ജനാലകൾ മറയ്ക്കാനും ധാരാളം ദ്രാവകങ്ങൾ കുടിക്കാനും ജനങ്ങൾക്ക് നിർദ്ദേശം നൽകി.
പൈപ്പ് ലൈൻ എത്രത്തോളം പ്രാധാന്യമുള്ളതാണെന്നും സ്ഫോടനം നഗരത്തിനോ രാജ്യത്തിനോ പുറത്തുള്ള പ്രകൃതവാതക കയറ്റുമതിയെ തടസ്സപ്പെടുത്തുമോയെന്നും വ്യക്തമല്ല. യുദ്ധത്തിനിടയിലും, യുക്രെയ്ൻ യൂറോപ്പിലേക്ക് റഷ്യൻ പ്രകൃതിവാതകം അയയ്ക്കുന്നത് തുടരുന്നു.
യുക്രെയ്‌നിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ സ്വന്തം ആളുകളിൽ നിന്ന് മറച്ചുവെക്കാനുള്ള ശ്രമത്തിൽ റഷ്യൻ സൈന്യം നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചുവെന്ന് ബ്രിട്ടൻ ശനിയാഴ്ച പറഞ്ഞു.
“റഷ്യൻ സേനയ്ക്ക് നാശനഷ്ടങ്ങൾ സംഭവിക്കുന്നു, നിരവധി റഷ്യൻ സൈനികരെ ഉക്രേനിയൻ സേന തടവിലാക്കിയിട്ടുണ്ട്,” പ്രതിരോധ മന്ത്രാലയം ഒരു രഹസ്യാന്വേഷണ അപ്‌ഡേറ്റിൽ പറഞ്ഞു. അവർ ലോജിസ്റ്റിക് വെല്ലുവിളികളും ശക്തമായ യുക്രേനിയൻ പ്രതിരോധവും നേരിടുന്നു എന്നും മന്ത്രാലയം സൂചിപ്പിച്ചു.
ഒരു പ്രാദേശിക ആശുപത്രിയുടെ കണക്കനുസരിച്ച്, ശനിയാഴ്ച വൈകുന്നേരം യുക്രേനിയൻ തലസ്ഥാനമായ ക്യീവിന്റെ പടിഞ്ഞാറൻ ജില്ലയിൽ ഉണ്ടായ കനത്ത വെടിവയ്പ്പിൽ ഒരു ആറ് വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. രണ്ട് കൗമാരക്കാരും മൂന്ന് മുതിർന്നവരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നുവെന്ന് ക്യീവിലെ ഒഖ്മത്ഡിറ്റ് ആശുപത്രിയിലെ ഡോക്ടർ സെർഹി ചെർനിസുക്ക് പറഞ്ഞു.
റോഡുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചുമതലയുള്ള ഒരു യുക്രേനിയൻ കമ്പനി റഷ്യൻ സേന ആക്രമിക്കുന്നതിന് ഉപയോഗിക്കാവുന്ന എല്ലാ റോഡ് അടയാളങ്ങളും നീക്കം ചെയ്യുകയാണെന്ന് പറഞ്ഞു.
“എതിരാളികളുടെ ആശയവിനമായ സംവിധാനം മോശമാണ്, അവർക്ക് ഭൂപ്രദേശത്ത് നാവിഗേറ്റ് ചെയ്യാൻ കഴിയില്ല,” കമ്പനി ഉക്രാവ്‌തോഡോർ വെള്ളിയാഴ്ച ഫേസ്ബുക്ക് അപ്‌ഡേറ്റിൽ പറഞ്ഞു. "നേരെ നരകത്തിലേക്ക് പോകാൻ നമുക്ക് അവരെ സഹായിക്കാം."
ഒരു സ്റ്റാൻഡേർഡ് റോഡ് അടയാളം എഡിറ്റ് ചെയ്ത ഫോട്ടോ പോസ്‌റ്റ് ചെയ്‌തു. അതിൽ സമീപത്തുള്ള നഗരങ്ങളിലേക്കുള്ള ദിശകൾക്കു പകരം അശ്ലീലങ്ങൾ ഉപയോഗിച്ചിരിക്കുന്നു.
Summary: A special communications wing of Ukraine said that the Russian troops damaged a gas pipeline in the city of Kharkiv. It is not known how important this pipeline is to the country
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.