'കനേഡിയന്‍ രാഷ്ട്രീയത്തിൽ ഖലിസ്ഥാനി ഭീകരര്‍ക്ക് നല്‍കുന്ന പ്രാധാന്യം ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീഴാൻ കാരണമായി': എസ്. ജയശങ്കര്‍

Last Updated:

ആ നടപടി ഇന്ത്യയുടെയും കാനഡയുടെയും താത്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

S Jaishankar
S Jaishankar
ഖലിസ്ഥാനി ഭീകരര്‍ക്ക് കനേഡിയന്‍ രാഷ്ട്രീയത്തിൽ വലിയ ഇടം നല്‍കുന്നത് ഇന്ത്യ-കാനഡ നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. ആ നടപടി ഇന്ത്യയുടെയും കാനഡയുടെയും താത്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
''കാനഡയുടെ രാഷ്ട്രീയത്തില്‍ ഖലിസ്ഥാനി ഭീകരവാദികള്‍ക്ക് വളരെയധികം ഇടം നല്‍കുകയും ഇരുരാജ്യങ്ങളുടെയും ബന്ധത്തിന് തടസ്സമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുകയും ചെയ്തു'' വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എസ്. ജയ്ശങ്കര്‍ പറഞ്ഞു.
ഖലിസ്ഥാനി ഭീകരവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷിബന്ധം താറുമാറായിരുന്നു. കാനഡയിലെ സറെയിലുള്ള ഗുരുദ്വാരയുടെ പാര്‍ക്കിങ് ഏരിയയില്‍ വെടിയേറ്റു മരിച്ച നിലയിലാണ് നിജ്ജറിന്റെ മൃതദേഹം കണ്ടെത്തിയത്.
advertisement
അതേസമയം, തന്റെ ആരോപണങ്ങള്‍ മതിയായ തെളിവ് നല്‍കാന്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം, കനേഡിയന്‍ പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ അസംബന്ധമാണെന്ന് ഇന്ത്യ പ്രതികരിച്ചു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമാകുകയും ന്യൂഡല്‍ഹിയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെടുകയും ചെയ്തു. കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്ന നടപടി ഇന്ത്യ കുറച്ചുകാലത്തേക്ക് റദ്ദാക്കുകയും ചെയ്തിരുന്നു. ഒട്ടാവയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ കാനഡയും ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള ഏര്‍ളി പ്രോഗ്രസ് ട്രേഡ് എഗ്രിമെന്റിന്മേലുള്ള (Early Progress Trade Agreement ) ചര്‍ച്ചകള്‍ ട്രൂഡോ താത്കാലികമായി നിറുത്തിവെക്കുകയും ചെയ്തു.
advertisement
വിഘടനവാദികളും ഇന്ത്യ വിരുദ്ധരും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാനഡ കേന്ദ്രീകരിച്ചു നടത്തുന്നതായി ഇന്ത്യ കാനഡയ്ക്ക് പലതവണ മുന്നറിയിപ്പ് നല്‍കി. കാനഡ തങ്ങളുടെ ആശങ്കകള്‍ ഗൗരവമായി എടുത്തിട്ടില്ലെന്നാണ് ന്യൂഡല്‍ഹിയുടെ വാദം. ഖലിസ്ഥാന്‍ വിഷയത്തില്‍ പ്രവര്‍ത്തിക്കാന്‍ കാഡന വിമുഖത കാട്ടുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം ഉന്നമിട്ടിട്ടാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.
പഞ്ചാബിനെ ഒരു പ്രത്യേക രാജ്യമായി വിഭജിക്കാന്‍ ലക്ഷ്യമിടുന്ന സംഘടനയാണ് ഖലിസ്ഥാന്‍ പ്രസ്ഥാനം. ഇതിനെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായും ഇതിനെ കണക്കാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും യുഎപിഎ പ്രകാരം തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
'കനേഡിയന്‍ രാഷ്ട്രീയത്തിൽ ഖലിസ്ഥാനി ഭീകരര്‍ക്ക് നല്‍കുന്ന പ്രാധാന്യം ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീഴാൻ കാരണമായി': എസ്. ജയശങ്കര്‍
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement