അമേരിക്കയിലുണ്ടായ ആക്രമണത്തിൽ സൽമാൻ റഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും കൈക്ക് ചലനശേഷിയും നഷ്ടപ്പെട്ടു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കൈകളുടെ ഞരമ്പുകൾ മുറിഞ്ഞതിനാൽ ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു. കഴുത്തിലും നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15ലേറെ കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നു
ന്യൂയോർക്ക്: അമേരിക്കയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായിപരിക്കേറ്റ വിഖ്യാത എഴുത്തുകാരൻ സൽമാൻ റഷ്ദിയ്ക്ക് ഒരു കണ്ണിൻറെ കാഴ്ചയും ഒരു കൈക്ക് ചലനശേഷിയും പൂർണമായി നഷ്ടപ്പെട്ടു. കഴുത്തിൽ ഗുരുതരമായ മൂന്നു മുറിവുകളുണ്ടായിരുന്നതായി റഷ്ദിയുടെ ഏജന്റ് ആൻഡ്ര്യൂ വൈലിയെ ഉദ്ധരിച്ച് സ്പാനിഷ് ന്യൂസ് പേപ്പറായ എൽ പെയ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
കൈകളുടെ ഞരമ്പുകൾ മുറിഞ്ഞതിനാൽ ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു. കഴുത്തിലും നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15ലേറെ കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നതായി ആൻഡ്രൂ വെയ്ലി പറഞ്ഞു. ഓഗസ്റ്റിലായിരുന്നു പടിഞ്ഞാറൻ ന്യൂയോർക്കിലെ ഷൗതൗക്വ വിദ്യാഭ്യാസ സ്ഥാപനത്തിൽവെച്ച് സൽമാൻ റഷ്ദിക്കുനേരെ വധശ്രമമുണ്ടായത്.
പ്രസംഗവേദിയിലേയ്ക്ക് ഓടിക്കയറി പ്രതിയായ 24കാരന്‍ ഹാദി മത്തര്‍ സല്‍മാൻ റഷ്ദിയെ ഒന്നിലധികം തവണ കുത്തുകയായിരുന്നു. കുത്തേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഹെലിക്കോപ്റ്ററില്‍ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
advertisement
മതനിന്ദ ആരോപിക്കപ്പെടുന്ന ‘സറ്റാനിക് വേഴ്‌സസ്’എന്ന നോവൽ 1988-ൽ പ്രസിദ്ധീകരിച്ചതുമുതൽ റുഷ്ദിക്കുനേരെ ഒട്ടേറെ വധഭീഷണികളുണ്ടായിട്ടുണ്ട്. ഇറാൻ പുസ്തകം നിരോധിക്കുകയും സൽമാൻ റുഷ്ദിയുടെ ജീവന് വിലയിടുകയും ചെയ്തിരുന്നു. റഷ്ദിയെ വധിക്കുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ (ഏകദേശം 24 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു.
റഷ്ദിയുടെ നാലാമത്തെ നോവലാണ് സാത്താനിക് വേഴ്സസ്. 1981 ല്‍ പുറത്തിറങ്ങിയ മിഡ്നൈറ്റ് ചില്‍ഡ്രന്‍ ആണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. മുംബൈയില്‍ ജനിച്ച സല്‍മാന്‍ റഷ്ദി നിലവില്‍ ബ്രിട്ടീഷ് പൗരനാണ്. ദശാബ്ദത്തോളം ഒളിവിലായിരുന്നു റുഷ്ദി ന്യൂയോർക്കിലായിരുന്നു താമസിച്ചിരുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2022 10:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
അമേരിക്കയിലുണ്ടായ ആക്രമണത്തിൽ സൽമാൻ റഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും കൈക്ക് ചലനശേഷിയും നഷ്ടപ്പെട്ടു