ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയ ഹൈക്കോടതി നടപടി തുടരും

Last Updated:

അവാമി ലീഗുമായി താരതമ്യം ചെയ്യുമ്പോൾ ജമാഅതിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടുതലാണെന്ന് നേതാക്കൾ അവകാശപ്പെട്ടു

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി
ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി
ബംഗ്ലാദേശ് ജമാഅത് ഇസ്ലാമി പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഒബൈദുൾ ഹസ്സൻ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഹൈക്കോടതി വിധി ശരിവച്ചുകൊണ്ട് രജിസ്ട്രേഷൻ റദ്ദാക്കി ഉത്തരവിറക്കിയത്.
ജമാഅതിന് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയാണ് അവാമി ലീഗിനെ തങ്ങൾക്കെതിരെയുള്ള കോടതി വിധി അനുകൂലമാക്കി എടുക്കുന്നതിലേക്ക് നയിച്ചത് എന്നും, ഇലക്ഷനിൽ പാർട്ടി പങ്കെടുക്കുന്നത് തടയുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും ജമാ അത് നായെബ് – ഇ -അമീർ സ്യീദ് അബ്ദുള്ള മുഹമ്മദ്‌ താഹർ പറഞ്ഞു.
അവാമി ലീഗുമായി താരതമ്യം ചെയ്യുമ്പോൾ ജമാഅതിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടുതലാണ്. ഈ വിധി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. ജമാഅത് ഇസ്ലാമി ഇതിനെ രാഷ്ട്രീയപരമായി തന്നെ നേരിടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
” ഞങ്ങളുടെ മുതിർന്ന വക്കീൽ എ.ജെ മുഹമ്മദ്‌ അലിക്ക് വ്യക്തിപരമായ ചില കാരണങ്ങളാൽ ഹാജരാകാൻ കഴിഞ്ഞില്ല, അതുപോലെ അഭിഭാഷകനായ സൈനുൾ അബ്ദീനും ഇന്ന് ഹാജരായില്ല. വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് വിധി പ്രസ്താവിക്കുന്നത് ആറ് ആഴ്ച വരെ എങ്കിലും നീട്ടി വയ്ക്കണം എന്ന് അപേക്ഷ നൽകിയിരുന്നു” വിധിക്ക് ശേഷം ജമാഅത്തിന്റെ അഭിഭാഷകൻ സിയാവുർ റഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തതിനുള്ള ഹർജിക്ക് ഒപ്പം കോടതിയലക്ഷ്യ ഹർജിയിലും വാദം കേൾക്കണമെന്ന് മറുഭാഗം വാദിച്ചു.
advertisement
ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ജമാഅത് – ഇ – ഇസ്‌ലാമി നൽകിയ ഹർജി കോടതി തള്ളി. രജിസ്ട്രേഷൻ കോടതി റദ്ദാക്കിയിട്ടും ജമാഅത് രാഷ്ട്രീയ പ്രകടനങ്ങൾ നടത്തുന്നുണ്ട്.
കോടതിയലക്ഷ്യ കേസ് ഹൈക്കോടതി നൽകിയ ഉത്തരവിൽ ആണെന്നും അത് അപ്പീൽ കോടതിയുടെ പരിധിയിൽ വരില്ലെന്നും അതിനാൽ അപേക്ഷ ഹൈക്കോടതിയിലാണ് സമർപ്പിക്കേണ്ടത് എന്നും കോടതി പറഞ്ഞതായി അഭിഭാഷകൻ സിയാവുർ റഹ്മാൻ പറഞ്ഞു. എന്നാൽ അപ്പീൽ കോടതി കേസ് തള്ളിയതിനാൽ ഇനി ഇൻഞ്ചക്ഷൻ ഓർഡറിന് അപേക്ഷിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അപ്പീൽ സമർപ്പിക്കാനുള്ള അവധിക്കായി അപേക്ഷിക്കാനുള്ള നിയമവശങ്ങളെക്കുറിച്ച് സംസാരിച്ച സിയാവുർ റഹ്മാൻ അപേക്ഷ പുന:പരിശോധിക്കാനുള്ള സാധ്യതകളെക്കുറിച്ചും അങ്ങനെ എങ്കിൽ അത് കോടതിയുടെ പരിധിയിൽ വരും എന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് താരിഖ് ഫെഡറേഷൻ സെക്രട്ടറി ജനറൽ റെസോൾ ഹഖ് ചന്ദ്പുരിയും മറ്റ് 24 ഓളം പേരും ചേർന്ന് 2009 ൽ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ ജമാഅതിന്റെ രജിസ്ട്രേഷൻ നിയമവിരുദ്ധമാണെന്ന് 2013 ഓഗസ്റ്റിൽ ഹൈക്കോടതി പറഞ്ഞിരുന്നു. ജമാഅത് ഇസ്ലാമി ഒരു മതത്തെ അടിസ്ഥാനമാക്കിയ രാഷ്ട്രീയ പാർട്ടി ആണെന്നും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലും പരമാധികാരത്തിലും അവർ വിശ്വസിക്കുന്നില്ല എന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
advertisement
” ജമാഅത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടിക്ക് എതിരെ പാർട്ടി നൽകിയ ഹർജി കോടതി തള്ളിയ സാഹചര്യത്തിൽ അവർക്കിനി ഒരു രാഷ്ട്രീയ പാർട്ടിയായി തുടരാൻ കഴിയില്ല. റാലികൾ നടത്തുവാനോ രാഷ്ട്രീയ യോഗങ്ങൾ സംഘടിപ്പിക്കാനോ സാധിക്കില്ല. ” – ഹർജിക്കാരുടെ അഭിഭാഷകൻ ബാരിസ്റ്റർ തനിയ അമീർ പറഞ്ഞു. അവർ രാഷ്ട്രീയ പരിപാടികൾ സംഘടിപ്പിച്ചാൽ ഞങ്ങൾ കോടതിയലക്ഷ്യത്തിന് അപ്പീൽ കോടതിയിൽ ഹർജി നൽകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയ ഹൈക്കോടതി നടപടി തുടരും
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement