കുവൈറ്റിൽ വാട്സാപ്പ് വഴിയുള്ള തട്ടിപ്പുകൾ പെരുകുന്നു; ജാഗ്രത പാലിക്കാൻ നിർദേശം
Last Updated:
കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയകളിലൂടെയുള്ള തട്ടിപ്പുകൾ എല്ലാ സ്ഥലങ്ങളിലും വൻതോതിൽ പെരുകുന്നുണ്ട്. കുവൈറ്റിൽ വാട്സ്ആപ് വഴി സന്ദേശങ്ങളയച്ച് കെണിയിൽപെടുത്തി തട്ടിപ്പ് നടത്തുന്നത് പതിവാണ്. ഇതിനെതിരെ നിരവധി പരാതികളും രംഗത്ത് വന്നിരുന്നു. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ചോർത്തി തട്ടിപ്പ് നടത്തുന്നതാണ് പ്രധാന പരിപാടി. ഇതേ തുടർന്നാണ് സംഭവത്തിൽ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.
വാട്സാപ്പ് ഉപയോക്താക്കൾ അറിയാത്ത നമ്പറുകളിൽനിന്ന് വരുന്ന സന്ദേശങ്ങളും ലിങ്കുകളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് കുവൈറ്റ് മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓൺലൈൻ കുറ്റകൃത്യങ്ങൾ കൂടുതലും വാട്ട്സാപ് വഴിയാണ്. വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും കൈമാറരുത്. സംശയകരമായ വെബ്സൈറ്റുകൾ തുറക്കരുത്. ബാങ്ക് അക്കൗണ്ട് നമ്പറും പിൻനമ്പറും ഹാക്കിങ്ങിലൂടെ സ്വന്തമാക്കാൻ തട്ടിപ്പുകാർക്ക് കഴിയുന്നുണ്ട്. ഇടക്കിടെ പാസ്വേഡ് മാറ്റുന്നത് നല്ലതാണെന്നും സെക്യൂരിറ്റി ഇൻഫർമേഷൻ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ബ്രിഗേഡിയർ തൗഹീദ് അൽ കൻദരി പറഞ്ഞു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 12, 2018 8:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കുവൈറ്റിൽ വാട്സാപ്പ് വഴിയുള്ള തട്ടിപ്പുകൾ പെരുകുന്നു; ജാഗ്രത പാലിക്കാൻ നിർദേശം


