• HOME
  • »
  • NEWS
  • »
  • world
  • »
  • സ്ത്രീകൾക്ക് ആർത്തവ അവധി നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാനൊരുങ്ങി സ്പെയിൻ; ലിംഗമാറ്റത്തിനും അംഗീകാരം

സ്ത്രീകൾക്ക് ആർത്തവ അവധി നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാനൊരുങ്ങി സ്പെയിൻ; ലിംഗമാറ്റത്തിനും അംഗീകാരം

16, 17 വയസുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതിയില്ലാതെ നിയമപരമായി ഗര്‍ഭഛിദ്രം നടത്താം എന്ന ഭേദഗതിക്കും അനുമതി

  • Share this:

    16 വയസ്സിന് മുകളിലുള്ള ആർക്കും നിയമപരമായി രജിസ്റ്റർ ചെയ്ത ലിംഗഭേദം മാറ്റാൻ അനുവദിക്കുന്ന പുതിയ നിയമനിർമ്മാണത്തിന് സ്പെയിൻ പാർലമെന്റ് അംഗീകാരം നൽകി. 16- 17 പ്രായമായവർക്ക് ഗർഭഛിദ്രത്തിന്റെ പരിധി ലഘൂകരിക്കാനും തീരുമാനമായി. ശമ്പളത്തോടുള്ള ആർത്തവ അവധി ഏർപ്പെടുത്തുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമെന്ന ഖ്യാതിയും സ്പെയിൻ സ്വന്തമാക്കി.

    16 വയസ്സിനു മുകളിലുള്ള ആർക്കും മെഡിക്കൽ മേൽനോട്ടമില്ലാതെ ഔദ്യോഗിക രേഖകളിൽ ലിംഗം മാറ്റാനുള്ള നിയമനിർമാണത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെ അവഗണിച്ചാണ് പുതിയ തീരുമാനം.
    Also Read- കറാച്ചിയിലെ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം തെഹ്‌രിഖ്- ഇ-താലിബാന്‍ ഏറ്റെടുത്തു

    12 നും 14 നും ഇടയിൽ പ്രായമുള്ള പ്രായപൂർത്തിയാകാത്തവരുടെ ലിംഗഭേദം ഭേദകതി ചെയ്യുന്നതിന് ജഡ്ജിയുടെ അനുമതിയോടെ ലിംഗമാറ്റം നടത്താം. 14 നും 16 നും ഇടയിൽ പ്രായമുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതി പത്രം ആവശ്യമാണ്. പന്ത്രണ്ട് വയസ്സിനു താഴെയുള്ള കുട്ടികൾക്ക്

    Also Read- US പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2024: ഈ ഇന്ത്യൻ വംശജർ സ്ഥാനാർത്ഥിയാകുമോ?

    മൂന്നു മുതല്‍ അഞ്ചുദിവസം വരെയാണ് സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കുക. ഇതിനായി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. 16, 17 വയസുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതിയില്ലാതെ നിയമപരമായി ഗര്‍ഭഛിദ്രം നടത്താം എന്നാണ് പുതിയ നിയമനിർമാണം.

    പാർലമെന്റിൽ 185 അംഗങ്ങൾ കരടുനിയമത്തെ അനുകൂലിച്ചപ്പോൾ 154 പേർ എതിർത്തു.

    Published by:Naseeba TC
    First published: