'ലങ്കയ്ക്ക് അർഹതപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാര്‍ കവരുന്നു'; മുന്നറിയിപ്പുമായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ

Last Updated:

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ചെയ്യുന്നത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. ഇതു തടയാനും ലങ്കയ്ക്ക് അര്‍ഹതപ്പെട്ട മത്സ്യസമ്പത്ത് സംരക്ഷിക്കാനും ഏതറ്റം വരെ പോകാനും മടിക്കില്ല- അനുര കുമാര ദിസനായകെ

ജാഫ്‌ന: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികൾക്കെതിരെ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ലങ്കയ്ക്ക് അര്‍ഹതപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ കവരുകയാണെന്നും നിയമവിരുദ്ധ മത്സ്യബന്ധനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാരമേറ്റശേഷം ആദ്യമായി ജാഫ്‌നയിലെത്തിയ അനുര കുമാര ദിസനായകെ, പൊതുയോഗത്തില്‍ സംബന്ധിക്കുമ്പോഴായിരുന്നു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
വടക്കന്‍ ശ്രീലങ്കയിലെ തമിഴ് വംശജരായ മത്സ്യത്തൊഴിലാളികള്‍ക്ക് അവകാശപ്പെട്ടതാണ് ഈ മത്സ്യ സമ്പത്ത്. ഇത് കവരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ചെയ്യുന്നത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. ഇതു തടയാനും ലങ്കയ്ക്ക് അര്‍ഹതപ്പെട്ട മത്സ്യസമ്പത്ത് സംരക്ഷിക്കാനും ഏതറ്റം വരെ പോകാനും മടിക്കില്ല- അനുര കുമാര ദിസനായകെ പറഞ്ഞു.
സമുദ്രവിഭവങ്ങള്‍ മറ്റാരും ചൂഷണം ചെയ്യുന്നില്ലെന്ന് തന്റെ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും ലങ്കന്‍ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ദിസനായകെ കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കൻ സർക്കാർ കൈവശപ്പെടുത്തിയ തമിഴ് വംശജരുടെ ഭൂമി അവർക്ക് തിരികെ നൽകുമെന്നും പ്രസിഡന്റ് ദിസനായകെ ഉറപ്പു നൽകി.
advertisement
ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായി ജനതാ വിമുക്തി പെരുമുനയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവര്‍ മുന്നണിക്കായി പ്രചാരണത്തിന് എത്തിയതായിരുന്നു ലങ്കന്‍ പ്രസിഡന്റ്. സമുദ്രാതിര്‍ത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് ഇന്നലെയും രാമേശ്വരം സ്വദേശികളായ 23 പേരെ ലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശികളായ 128 മത്സ്യത്തൊഴിലാളികളും 199 ബോട്ടുകളും ലങ്കയുടെ കസ്റ്റഡിയിലാണെന്നും അവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് കഴിഞ്ഞമാസം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Summary: Sri Lankan President Anura Kumara Dissanayake took a firm stance against Indian fishermen “illegally” fishing in Sri Lankan waters. He also assured Tamils that their land occupied by the Sri Lankan government would be returned to them.
മലയാളം വാർത്തകൾ/ വാർത്ത/World/
'ലങ്കയ്ക്ക് അർഹതപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാര്‍ കവരുന്നു'; മുന്നറിയിപ്പുമായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement