ഒടുവിൽ സ്വീഡനും നാറ്റോ സഖ്യത്തിൽ അംഗമായി; 'ചരിത്രമെന്ന്' യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
സ്വീഡൻ ഔദ്യോഗികമായി നാറ്റോ സൈനിക സഖ്യത്തിലെ 32-ാം അംഗമായി
സ്വീഡൻ ഔദ്യോഗികമായി നാറ്റോ സൈനിക സഖ്യത്തിലെ 32-ാം അംഗമായി. വാഷിംഗ്ടണിൽ നടന്ന ചടങ്ങിൽ സ്വീഡന് രേഖകൾ കൈമാറി. ഇത് 'ചരിത്ര നേട്ടമെന്ന്' യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ പറഞ്ഞു. ഇത് റഷ്യയുടെ പതനത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കാത്തിരിക്കുന്നവർക്ക് നല്ല കാര്യങ്ങൾ വന്നു ചേരുമെന്ന് സ്വീഡൻ്റെ പ്രധാനമന്ത്രിയിൽ നിന്ന് നാറ്റോ പ്രവേശനത്തിനായുള്ള രേഖകൾ സ്വീകരിച്ചുകൊണ്ട് ബ്ലിങ്കെൻ പറഞ്ഞു. മറ്റ് 31 അംഗങ്ങളുടെ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് സ്വീഡന് നാറ്റോ അംഗത്വം നൽകിയത്.
'ഇത് ഒരു സുപ്രധാന ചുവടുവയ്പ്പാണ്, അതേ സമയം വളരെ സ്വാഭാവികമായ ഒരു നടപടിയുമാണ്,' സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ പറഞ്ഞു. 'ഇത് സ്വാതന്ത്ര്യത്തിൻ്റെ വിജയമാണ്. നാറ്റോയിൽ ചേരാൻ സ്വീഡൻ സ്വതന്ത്രവും ജനാധിപത്യപരവും ഏകീകൃതവുമായ തിരഞ്ഞെടുപ്പാണ് നടത്തിയതെന്നും' അദ്ദേഹം പറഞ്ഞു. നാറ്റോ സഖ്യകക്ഷിയായി സ്വീഡൻ ചേർന്നത് അമേരിക്കയെയും മറ്റ് സഖ്യകക്ഷികളെയും കൂടുതൽ സുരക്ഷിതമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
"നാറ്റോ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ പ്രതിരോധ സഖ്യമാണ്, 75 വർഷം മുമ്പ് രണ്ടാം ലോക മഹായുദ്ധാനന്തരം രൂപീകൃതമായ ഈ സഖ്യം ഇന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഫിൻലൻഡും നാറ്റോയിൽ ചേർന്നിരുന്നു. 2022ൻ്റെ തുടക്കത്തിൽ റഷ്യ യുക്രെയ്ൻ ആക്രമിച്ചതിനെ തുടർന്നാണ് ഫിൻലൻഡും സ്വീഡനും നാറ്റോ അംഗത്വം നേടാൻ അപേക്ഷ നൽകിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 08, 2024 6:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഒടുവിൽ സ്വീഡനും നാറ്റോ സഖ്യത്തിൽ അംഗമായി; 'ചരിത്രമെന്ന്' യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ