ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ സമാധാനത്തിനായി ഇന്ത്യ: പശ്ചിമേഷ്യയുമായും യൂറോപ്പുമായും ചർച്ച നടത്തുന്നുണ്ടെന്ന് കേന്ദ്രം

Last Updated:

പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളുമായി ഇതു സംബന്ധിച്ച് ഇന്ത്യ പതിവായി ചർച്ചകൾ നടത്തുന്നതായി ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു

(AP File Photo)
(AP File Photo)
ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം (Israel Palestine conflict) രൂക്ഷമാകുന്നതിനിടെ, സമാധാനത്തിനായി നിലകൊണ്ട് ഇന്ത്യ. പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളുമായി ഇതു സംബന്ധിച്ച് ഇന്ത്യ പതിവായി ചർച്ചകൾ നടത്തുന്നതായി ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച് സൗദി അറേബ്യയുമായും ചർച്ചകൾ നടത്താൻ ആ​ഗ്രഹിക്കുന്നതായും എൻഎസ്എ തലത്തിലുള്ള ചർച്ചകൾ ഉടൻ നടന്നേക്കുമെന്നും സർക്കാർ വൃത്തങ്ങൾ ന്യൂസ് 18-നോട് പറഞ്ഞു. മാസിന്റെ ആക്രമണത്തിനു പ്രത്യാക്രമണമായി ഇസ്രായേൽ അവർക്കെതിരെ തിരിച്ചടിക്കാൻ ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച ഗാസയിലെ ഒരു ആശുപത്രിയിൽ നടന്ന വൻ സ്ഫോടനത്തിന് ശേഷം, പലസ്തീൻ പക്ഷത്തുള്ള ഈജിപ്ത്, ഇറാഖ്, ലെബനൻ എന്നിവയുൾപ്പെടെയുള്ള മുസ്ലീം രാജ്യങ്ങൾ ഇസ്രായേലിനെ അപലപിച്ച് രം​ഗത്തുവന്നിരുന്നു. എന്നാൽ, ഈ സ്‌ഫോടനത്തിന് പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി.
വലിയ മുസ്ലീം ജനസംഖ്യയുള്ള ഇന്ത്യയും ഇപ്പോൾ നടക്കുന്ന യുദ്ധത്തെ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ, ഇസ്രയേലിനെ പിന്തുണയ്ക്കുന്നതും ഹമാസിന്റെ ഭീകരാക്രമണത്തെ അപലപിക്കുന്നതുമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. “ഈ ആക്രമണത്തെക്കുറിച്ച ഞങ്ങൾക്ക് വളരെ വ്യക്തമായി അറിയാം. ഹമാസ് ഒരു ഭീകരസംഘടനയാണ്. ഇസ്രായേലിനുള്ള ഞങ്ങളുടെ പിന്തുണ നിരുപാധികമായി തുടരും, ” സർക്കാർ വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു.
ഇസ്രായേൽ-ഹമാസ് യുദ്ധത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബന്ധപ്പെട്ട് ഉദ്യോ​ഗസ്ഥർ പതിവായി അപ്ഡേറ്റ് ചെയ്യാറുണ്ടെന്നും സർക്കാർ ഉദ്യോ​ഗസ്ഥർ ന്യൂസ് 18 നോട് പറഞ്ഞു. ഗാസയിലെ ആശുപത്രിയിൽ നടന്ന ആക്രമണത്തെ അപലപിച്ചും പ്രധാനമന്ത്രി രം​ഗത്തെത്തിയിരുന്നു. “ഗാസയിലെ അൽ അഹ്‌ലി ഹോസ്പിറ്റലിൽ നടന്ന ആക്രമണത്തിൽ ഇന്ത്യ നടുക്കം രേഖപ്പെടുത്തുന്നു. ഇരകളുടെ കുടുംബങ്ങളോട് ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
advertisement
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ സാധാരണ പൗരൻമാർക്കു സംഭവിക്കുന്ന നാശനഷ്ടങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണ്. സംഘർഷ സ്ഥിതി അയവില്ലാതെ തുടരുന്നത് ഏറെ ആശങ്കാജനകമാണ്”, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം, യുദ്ധക്കെടുതികൾ അനുഭവിക്കുന്ന രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി ഋഷി സുനക് ഉൾപ്പെടെയുള്ള ലോക നേതാക്കളും ഇസ്രായേലിലെത്തി. രാജ്യ തലസ്ഥാനമായ ടെൽ അവീവിലെത്തിയ ബൈഡൻ ബുധനാഴ്ച ഒരു പ്രസംഗം നടത്തിയിരുന്നു. 9/11 ആക്രമണ സമയത്ത് അമേരിക്ക ചെയ്ത അതേ തെറ്റുകൾ വരുത്തരുതെന്നും ഇസ്രായേലിന്
advertisement
ബൈഡൻ മുന്നറിയിപ്പ് നൽകി. “ഞങ്ങൾ നീതി തേടുകയും അത് ഉറപ്പാക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഞങ്ങൾക്കും തെറ്റുകൾ സംഭവിച്ചു”, ബൈഡൻ പറഞ്ഞു.
സംഘർഷത്തിൽ ഇതുവരെ 3,500 പലസ്തീനികൾ കൊല്ലപ്പെടുകയും 11,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,400 ഇസ്രായേലികൾ മരിക്കുകയും കുട്ടികളടക്കം 200 ഓളം പേരെ ഹമാസ് പിടികൂടി ഗാസയിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി ഇസ്രായേൽ അധികൃതരും അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ സമാധാനത്തിനായി ഇന്ത്യ: പശ്ചിമേഷ്യയുമായും യൂറോപ്പുമായും ചർച്ച നടത്തുന്നുണ്ടെന്ന് കേന്ദ്രം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement