ബ്രെക്സിറ്റ്: ബ്രിട്ടനിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി; കരാർ പാർലമെന്റ് തള്ളി
Last Updated:
യൂറോപ്പ്യൻ യൂണിയനിൽ നിന്നും വിട്ടുപോകാനുള്ള പദ്ധതിയെ ബ്രിട്ടീഷ് നിയമജ്ഞരുടെ സഭ തള്ളി
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ് ഡീലിനു തിരിച്ചടി. ഭരണം പിടിച്ചു നിർത്താൻ അവിശ്വാസ വോട്ട് നേരിടേണ്ട അവസ്ഥയിലാണ് തെരേസ മേയ് ഇപ്പോൾ. ഈ അടുത്ത കാലത്ത് ഒരു പ്രധാനമന്ത്രി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് തെരേസ മേയ്ക്കു മുന്നിൽ വരുന്നത്.
എട്ടു ദിവസം നീണ്ട വാഗ്വാദത്തിനും 200 പ്രഭാഷനങ്ങൾക്കും ഒടുവിൽ തൻ്റെ പദ്ധതിയെ പിന്തുണക്കാനുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന ഹൌസ് ഓഫ് കോമൺസ് അംഗങ്ങൾ 202ന് 432 വോട്ടെന്ന നിലയിൽ തള്ളുകയായിരുന്നു. ഇതിനും മുൻപ്, 1924 ൽ നേരിട്ട പരാജയത്തേക്കാളും വളരെ കൂടുതലാണിതിന്റെ തോത്. വൻ പ്രതിസന്ധി ഘട്ടം തരണം ചെയ്താലേ തെരേസ മെയ്‌ക്ക് മുന്നോട്ടു പോകാനാവൂ.
പൊതു തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാൻ പ്രതിപക്ഷമായ ലേബർ പാർട്ടി അവിശ്വാസ വോട്ട് എടുത്തിടുകയായിരുന്നു. പരാജയത്തിന്റെ തോത് മനസ്സിലാക്കിയ മേയ്, പ്രമേയം ഹൌസ് ഓഫ് കോമ്മൺസിന് ചർച്ച ചെയ്യാൻ ബുധനാഴ്ച വരെ സമയം നൽകി.
advertisement
സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് വിധിയെഴുതാനുള്ള അവസരം ആവും അവിശ്വാസ വോട്ടെന്നു ലേബർ പാർട്ടി നേതാവ് ജെറെമി കോർബിൻ പറഞ്ഞു. എന്നാൽ യൂറോപ്യൻ യൂണിയൻ വിട്ടു പോകുന്നതിനെ പിന്തുണച്ച ബ്രിട്ടീഷ് പൗരന്മാരെ കേൾക്കണം എന്നാണു മെയ്‌ക്ക് പറയാനുള്ളത്. സർക്കാരിനെ സംരക്ഷിക്കാൻ മെയ്‌ക്ക് മുൻപിൽ ഇനി കേവലം 24 മണിക്കൂർ മാത്രം. ഇതിൽ പരാജയപ്പെട്ടാൽ പൊതു തിരഞ്ഞെടുപ്പിലേക്കാവും കാര്യങ്ങൾ പോവുക.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 16, 2019 8:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ബ്രെക്സിറ്റ്: ബ്രിട്ടനിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി; കരാർ പാർലമെന്റ് തള്ളി