advertisement

ജോലി ഉപേക്ഷിച്ച് ഫലൂഡ കച്ചവടം; 22 ലക്ഷം രൂപയുടെ നിക്ഷേപം, ഇന്ന് 18 ഔട്ട്ലെറ്റുകൾ! ഒരു ബെംഗളൂരു ടെക്കിയുടെ വിജയഗാഥ

Last Updated:

ഒറാക്കിൾ പോലെയുള്ള വമ്പൻ കമ്പനിയിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് സ്വന്തം ഇഷ്ടത്തിന് പിന്നാലെ പോയ പ്രദീപ് കണ്ണൻ ഇന്ന് 'ദി ഫലൂഡ ഷോപ്പ്' എന്ന ബ്രാൻഡിലൂടെ വൻ വിജയം നേടിയിരിക്കുകയാണ്

Rapid Read
(Photo Credit: X)
(Photo Credit: X)
പലരും ആഗ്രഹിക്കുമെങ്കിലും കരിയറിലെ സുരക്ഷിതത്വം ഉപേക്ഷിക്കാൻ മടിക്കുമ്പോൾ, ധീരമായ തീരുമാനത്തിലൂടെ വിജയം വരിച്ച വ്യക്തിയാണ് പ്രദീപ് കണ്ണൻ. 2019ൽ ലോകപ്രശസ്ത ടെക് കമ്പനിയായ ഒറാക്കിളിലെ ഓപ്പറേഷൻസ് ഹെഡ് എന്ന ഉയർന്ന പദവി രാജിവെച്ചാണ് പ്രദീപ് തന്റെ സ്വപ്ന സംരംഭത്തിന് തുടക്കമിട്ടത്. തമിഴ്‌നാട്ടിലെ കരൂർ സ്വദേശിയായ അദ്ദേഹം 'ദി ഫലൂഡ ഷോപ്പ്' എന്ന പേരിൽ ഒരു ചെറിയ കട ആരംഭിച്ചു.
അന്ന് പലരും ഈ തീരുമാനത്തെ വിഡ്ഢിത്തം എന്ന് വിളിച്ചെങ്കിലും, ഏഴ് വർഷത്തിപ്പുറം 18ലധികം ഔട്ട്ലെറ്റുകളുള്ള വലിയൊരു ബിസിനസ്സ് സാമ്രാജ്യമായി ഇത് വളർന്നു. തന്റെ ആദ്യ ഷോപ്പ് തുടങ്ങാനാവശ്യമായി വന്ന22 ലക്ഷം രൂപയുടെ കണക്കുകൾ അദ്ദേഹം അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി.
advertisement
22 ലക്ഷം രൂപയുടെ നിക്ഷേപം എങ്ങനെയൊക്കെ?
തന്റെ ആദ്യ ഔട്ട്ലെറ്റ് തുടങ്ങാൻ ചെലവായ തുകയുടെ കൃത്യമായ കണക്കുകൾ പ്രദീപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു:
വാടക അഡ്വാൻസ്: 2.4 ലക്ഷം രൂപ.
ലൈസൻസുകളും രജിസ്ട്രേഷനും: 60,000 രൂപ.
ഉപകരണങ്ങൾ (പഴയതും പുതിയതും): 2 ലക്ഷം രൂപ.
ഫർണിച്ചറുകൾ, ഇന്റീരിയർ: 10 ലക്ഷം രൂപ.
അസംസ്‌കൃത വസ്തുക്കളും പാക്കേജിംഗും: 3.2 ലക്ഷം രൂപ.
ശമ്പളം (ആദ്യ മാസം): 80,000 രൂപ.
ബ്രാൻഡിംഗ്: 1 ലക്ഷം രൂപ.
advertisement
കരുതൽ ധനം: 2 ലക്ഷം രൂപ.
"നിങ്ങൾക്ക് വേണ്ടത് ആഡംബരമുള്ള ഇന്റീരിയറുകളല്ല, മറിച്ച് വീണ്ടും വീണ്ടും തേടിവരുന്ന ഉപഭോക്താക്കളെയാണ്."- എന്നതാണ് പ്രദീപ് കണ്ണന്റെ ബിസിനസ് മന്ത്രം
സോഷ്യൽ മീഡിയയുടെ പ്രതികരണം
പ്രദീപിന്റെ ഈ വെളിപ്പെടുത്തൽ സംരംഭകർക്കിടയിൽ വലിയ ചർച്ചയായി. ആഡംബരത്തിന് പണം ചെലവാക്കുന്നതിനേക്കാൾ ബിസിനസ്സിന്റെ നിലനിൽപ്പിന് വേണ്ടത് ഗുണമേന്മയും കൃത്യമായ പ്രവർത്തന മൂലധനവുമാണെന്ന് പലരും അഭിപ്രായപ്പെട്ടു. "ഇന്റീരിയർ കാണാൻ ആളുകൾ ഒരിക്കൽ വരും, എന്നാൽ ഭക്ഷണത്തിന്റെ രുചിയാണ് അവരെ വീണ്ടും എത്തിക്കുന്നത്" എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം. "ഭക്ഷണ ബിസിനസ്സിലെ ഏറ്റവും വലിയ അലങ്കാരം കടയ്ക്ക് മുന്നിലുള്ള ക്യൂ ആണ്" എന്നായിരുന്നു മറ്റൊരു ഉപഭോക്താവിന്റെ പ്രതികരണം.
advertisement
Summary: In 2019, Pradeep Kannan took a leap of faith by resigning from his role as Operations Head at Oracle to return to his roots in Karur, Tamil Nadu, and start his venture, 'The Falooda Shop.' What started as a single outlet has expanded into a flourishing chain with over 18 locations within seven years.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജോലി ഉപേക്ഷിച്ച് ഫലൂഡ കച്ചവടം; 22 ലക്ഷം രൂപയുടെ നിക്ഷേപം, ഇന്ന് 18 ഔട്ട്ലെറ്റുകൾ! ഒരു ബെംഗളൂരു ടെക്കിയുടെ വിജയഗാഥ
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement