നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഇസ്രായേലുമായി കരാർ: യു.എ.ഇ യുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുമെന്ന് തുർക്കിയുടെ ഭീഷണി

  ഇസ്രായേലുമായി കരാർ: യു.എ.ഇ യുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുമെന്ന് തുർക്കിയുടെ ഭീഷണി

  . പാലസ്തീനെതിരായ നടപടി അംഗീകരിക്കാനാകില്ലെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

  തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍

  തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍

  • Share this:   ഇസ്രായേലുമായി സമാധാന കരാറുണ്ടാക്കിയ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി തുർക്കി. യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം പൂർണമായും വിച്ഛേദിക്കുമെന്നാണ് തുർക്കിയുടെ ഭീഷണി. പാലസ്തീനെതിരായ നടപടി അംഗീകരിക്കാനാകില്ലെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

   പതിറ്റാണ്ടുകളായി ഇസ്രായേലുമായി നയതന്ത്രബന്ധം തുടരുന്നുണ്ടെങ്കിലും പാലസ്തീനികൾക്കൊപ്പമാണെന്ന നിലപാടാണ് എര്‍ദോഗാന്‍ സ്വീകരിക്കുന്നതെന്ന് 'ദി ഗാഡിയൻ' റിപ്പോർട്ട് ചെയ്യുന്നു.

   1967ലെ അറബ്‌–- ഇസ്രയേൽ യുദ്ധത്തിൽ, ഇസ്രയേൽ കൈയടക്കിയ ഭൂമിയുൾപ്പെടുന്ന സ്ഥലം പലസ്‌തീൻ രാഷ്‌ട്രത്തിന്റെ ഭാഗമാണെന്ന്‌ അംഗീകരിക്കാൻ  സാധിക്കണമെന്ന്‌ ജോർദാൻ പ്രതികരിച്ചു.

   യുഎഇയുടെ നടപടി സുഹൃത്തുക്കളെ ഒറ്റുകൊടുക്കുന്നതാണെന്ന് പലസ്‌തീൻ വിമോചന സംഘടനയിലെ അംഗം ഹനാൻ അഷ്‌റവിയുടെ പ്രതികരിച്ചു. യു.എസ് നടപ്പാക്കിയ ഉടമ്പടി ഹമാസും തള്ളി. പലസ്‌തീൻ ജനതയുടെ വികാരം മാനിക്കാത്ത ഉടമ്പടിയാണെന്ന്‌‌ ഹമാസ്‌ പ്രതികരിച്ചു.

   ചൈന, ബഹ്‌റൈൻ, ഒമാൻ, ജർമനി, ബ്രിട്ടൺ, ഫ്രാൻസ്‌, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളും ഉടമ്പടിയെ സ്വാഗതം ചെയ്തു.
   മൂന്നാഴ്ചയ്ക്കുള്ളിൽ നെതന്യാഹുവിനെയും യുഎഇ കിരീടാവകാശി മുഹമ്മദ്‌ ബിൻ സായേദ്‌ അൽ നഹ്‌യാനേയും വൈറ്റ്‌ ഹൗസിലേക്ക്‌ ക്ഷണിക്കുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അറിയിച്ചു.

   പശ്ചിമേഷ്യൻ പ്രദേശത്തെ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിലേക്കുള്ള ചവിട്ടുപടിയാണ്‌ ഉടമ്പടിയെന്ന്‌ അമേരിക്കയിലെ ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ സ്ഥാനാർഥി ജോ ബൈഡൻ പറഞ്ഞു.

   പശ്ചിമേഷ്യൻ മേഖലയിലുള്ള ഏത്‌ സമാധാന ശ്രമത്തെയും സ്വാഗതം ചെയ്യുന്നതായി‌ ഐക്യരാഷ്‌ട്ര സംഘടനാ തലവൻ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

   ഇറാനെതിരെ ഇസ്രയേലും അറബ് രാജ്യങ്ങളും ഭിന്നതകൾ മറന്ന് ഒരുമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അമേരിക്ക മുൻകൈയ്യെടുത്ത് യുഎഇ–ഇസ്രയേൽ സമാധാനകരാർ ഉണ്ടാക്കിയതെന്നാണ് പൊതുവിലയിരുത്തൽ.


   1967ൽ അറബ് രാജ്യങ്ങളുമായി നടത്തിയ യുദ്ധത്തിനൊടുവിലാണു വെസ്റ്റ് ബാങ്ക്, ജറുസലം, ഗോലാൻ കുന്നുകൾ, സീനായ് , ഗാസാ മുനമ്പ് അടക്കമുള്ള പ്രദേശങ്ങൾ ഇസ്രയേൽ പിടിച്ചെടുത്തത്.

   യുഎൻ രക്ഷാസമിതി പ്രമേയം ഇസ്രയേലിനോട് അധിനിവേശ പ്രദേശങ്ങളിൽനിന്നു പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. 1978ലെ ക്യാംപ് ഡേവിഡ് കരാർ പ്രകാരം വെസ്റ്റ് ബാങ്കിലും ഗാസയിലും പരിമിതമായ സ്വയംഭരണത്തിനും പടിപടിയായ പിന്മാറ്റത്തിനും ഇസ്രയേൽ തത്വത്തിൽ സമ്മതിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ഈജിപ്ത് ജോർദാൻ എന്നീ അറബ് രാജ്യങ്ങളുമായി ഇസ്രയേൽ സമാധാനക്കരാർ ഒപ്പുവച്ചു.   Published by:Aneesh Anirudhan
   First published:
   )}