12 വര്‍ഷം ജയിലില്‍ ഇട്ടിട്ട് മാപ്പോ? അതങ്ങ് കയ്യില്‍ വെച്ചാല്‍ മതി സായിപ്പേ എന്ന് ഇരയാക്കപ്പെട്ട ഇന്ത്യന്‍ വംശജ

Last Updated:

ജയിലിലാകുന്ന സമയത്ത് സീമ ഗര്‍ഭിണിയായിരുന്നു. 2021ല്‍ സീമ കുറ്റക്കാരിയല്ലെന്ന് യുകെ കോടതി കണ്ടെത്തുകയും ഇവരെ കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു

(Picture credit: AFP)
(Picture credit: AFP)
യുകെയിലെ പോസ്റ്റല്‍ അഴിമതി കേസില്‍ ആരോപണം ഉന്നയിച്ചവരുടെ മാപ്പ് അപേക്ഷ തള്ളി അന്ന് കുറ്റം ചുമത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട ഇന്ത്യന്‍ വംശജ. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മുന്‍ മാനേജര്‍ കൂടിയായിരുന്ന സീമ മിശ്രയാണ് മാപ്പപേക്ഷ തള്ളിയത്.
ജയിലിലാകുന്ന സമയത്ത് സീമ ഗര്‍ഭിണിയായിരുന്നു. 2021ല്‍ സീമ കുറ്റക്കാരിയല്ലെന്ന് യുകെ കോടതി കണ്ടെത്തുകയും ഇവരെ കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു. വളരെ വൈകിയ വേളയിലാണ് മുന്‍ ഫുജിറ്റ്‌സു കമ്പനിയിലെ മുന്‍ എഞ്ചിനീയര്‍ ഗാരെത്ത് ജെങ്കിന്‍സിന്റെ മാപ്പപേക്ഷ തന്നെ തേടിയെത്തിയതെന്ന് സീമ ബിബിസിയോട് പറഞ്ഞു.
നേരത്തെ ഇത്തരത്തില്‍ ക്ഷമാപണം നടത്തിയ മുന്‍ പോസ്റ്റ് ഓഫീസ് മാനേജിംഗ് ഡയറക്ടര്‍ ഡേവിഡ് സ്മിത്തിന്റെ മാപ്പപേക്ഷയും സീമ തള്ളിയിരുന്നു.
'' അന്ന് ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. എന്റെ ഇളയമകനോടാണ് അവര്‍ മാപ്പ് പറയേണ്ടത്. വളരെ ഭയാനകമായ നിമിഷങ്ങളായിരുന്നു അത്. ഇവരുടെ മാപ്പ് സ്വീകരിക്കാന്‍ ഞാന്‍ തയ്യാറല്ല,'' എന്നാണ് സീമ വ്യക്തമാക്കിയത്.
advertisement
തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടിലെ ബ്രോണ്‍സ് ഫീല്‍ഡ് ജയിലിലാണ് സീമ കഴിഞ്ഞത്. നാലര മാസത്തോളമാണ് സീമ അവിടെ കഴിഞ്ഞത്. പിന്നീടാണ് സീമ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. സീമയുടേത് ഒരു ടെസ്റ്റ് കേസ് ആയിരുന്നുവെന്നാണ് സ്മിത്ത് അന്വേഷണ സംഘത്തോട് പറഞ്ഞത്.
'' ഒരു മനുഷ്യനില്‍ പരീക്ഷണം നടത്താന്‍ അവര്‍ക്ക് എങ്ങനെ തോന്നി? ഞാനൊരു ജീവനുള്ള മനുഷ്യനാണ്. എന്റെ കേസ് ഒരു 'ടെസ്റ്റ് കേസ്' ആയി ഉപയോഗിച്ചിട്ടുണ്ടെന്ന് ഞാന്‍ കേട്ടിരുന്നു, ഇത് വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരുന്നു,'' സീമ പറഞ്ഞു.
advertisement
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഹൊറൈസണ്‍ അക്കൗണ്ടിംഗ് സോഫ്റ്റ് വെയറിലെ തകരാറാണ് കേസിന് ആധാരമെന്ന് മനസിലാക്കിയതോടെ യുകെ സര്‍ക്കാര്‍ നൂറുകണക്കിന് സബ് പോസ്റ്റ്മാസ്റ്റര്‍മാര്‍ക്ക് നഷ്ടപരിഹാരവും നല്‍കിയിരുന്നു.
കേസില്‍ കൃത്യമായ നടപടി കൈക്കൊള്ളുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകും പറഞ്ഞിരുന്നു.
1999ല്‍ യുകെയിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനായി ജപ്പാനിലെ ഫുജിറ്റ്‌സു കമ്പനി നിര്‍മ്മിച്ച ഹൊറൈസണ്‍ എന്ന അക്കൗണ്ടിംഗ് സോഫ്റ്റ് വെയറാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. സോഫ്റ്റ് വെയറിലെ കണക്കുകളില്‍ അധിക തുക കാണിച്ചതോടെ നൂറു കണക്കിന് പോസ്റ്റല്‍ ജീവനക്കാരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. ഇതോടെയാണ് പോസ്റ്റല്‍ ജീവനക്കാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടത്.‌
advertisement
Summary: An Indian-origin former manager of a Post Office in England wrongly jailed while pregnant has rejected the apology of an engineer whose evidence helped convict her over faulty accounting software.
മലയാളം വാർത്തകൾ/ വാർത്ത/World/
12 വര്‍ഷം ജയിലില്‍ ഇട്ടിട്ട് മാപ്പോ? അതങ്ങ് കയ്യില്‍ വെച്ചാല്‍ മതി സായിപ്പേ എന്ന് ഇരയാക്കപ്പെട്ട ഇന്ത്യന്‍ വംശജ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement