'ഞങ്ങളുടെ വാതിലുകൾ തുറന്നു തന്നെ കിടക്കും'; ഉന്നത റഷ്യൻ ഉദ്യോ​ഗസ്ഥരെ ഒപ്പം നിർത്താനുള്ള നീക്കവുമായി സിഐഎയും എംഐ6 ഉം

Last Updated:

റഷ്യന്‍ സേനയായ വാഗ്നര്‍ സഖ്യത്തിന്റെ തലവനായ യെവ്‌ജെനി പ്രിഗോജിനെ ഒപ്പം നിർത്താനും ഏജൻസികൾ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്

CIA Chief Burns, MI6 Head Moore
CIA Chief Burns, MI6 Head Moore
റഷ്യൻ ഉദ്യോ​ഗസ്ഥരെ തങ്ങൾക്കൊപ്പം നിർത്താനുള്ള നീക്കവുമായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയും (Central Intelligence Agency (CIA)) യുകെ സെക്യൂരിറ്റി സർവീസായ എംഐ 6 ഉം (Military Intelligence, Section 6). റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മുൻ വലംകൈയ്യും റഷ്യന്‍ സേനയായ വാഗ്നര്‍ സഖ്യത്തിന്റെ തലവനുമായ യെവ്‌ജെനി പ്രിഗോജിനെയും ഒപ്പം നിർത്താനും ഏജൻസികൾ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പുടിന്റെ മുൻ വിശ്വസ്തരിൽ ഒരാളായിരുന്ന പ്രിഗോജിൻ, 2023 ജൂണിൽ അദ്ദേഹത്തിനെതിരെ തിരിയുകയും വിമത നീക്കങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു.
പാശ്ചാത്യ രഹസ്വാന്വേഷണ ഏജൻസികൾ തങ്ങൾക്കുവേണ്ടി ചാരപ്പണി ചെയ്യാൻ ഉന്നതതല റഷ്യൻ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാൻ താത്പര്യം കാണിക്കുന്നുണ്ടെന്ന് ഹില്ലിന്റെ റിപ്പോർട്ടിൽ പറയുന്നു. സിഐഎ ഡയറക്ടർ വില്യം ബേൺസും എംഐ 6 മേധാവി റിച്ചാർഡ് മൂറും റഷ്യ-യുക്രൈൻ യുദ്ധത്തിൽ അസന്തുഷ്ടരായ റഷ്യൻ ഉദ്യോ​ഗസ്ഥരെ സമീപിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുടിന്റെ കൂലിപ്പടയാളി എന്നറിയപ്പെട്ടിരുന്ന യെവ്ജെനി പ്രി​ഗോജിൻ അദ്ദേഹത്തിനു നേരെ തിരിഞ്ഞത് പുടിൻ സർക്കാരിന്റെ ബലഹീനതകളിലേക്കും പോരായ്മകളിലേക്കുമാണ് വിരൽ ചൂണ്ടുന്നത് എന്നും വില്യം ബേൺസ് പറഞ്ഞിരുന്നു.
advertisement
റഷ്യൻ ഉദ്യോ​ഗസ്ഥരിൽ ചിലർ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെച്ച്, ഡാർക്ക് വെബും മറ്റ് സംവിധാനങ്ങളും വഴി സിഐഎയെ എങ്ങനെ ബന്ധപ്പെടാമെന്ന് ചർച്ച ചെയ്യുന്ന വീഡിയോ അടുത്തിടെ ഏജൻസി തങ്ങളുടെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. യുക്രെയ്‌നിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ സഹായിക്കുന്ന റഷ്യക്കാരെ റിക്രൂട്ട് ചെയ്യാൻ എംഐ 6 ശ്രമിക്കുന്നുണ്ടെന്നും അതിന് പുടിനെ അട്ടിമറിക്കേണ്ടതില്ലെന്നും റിച്ചാർഡ് മൂറും വ്യക്തമാക്കിയിട്ടുണ്ട്. “യുക്രേനിയൻ നഗരങ്ങളെ തങ്ങളുടെ സായുധ സേന ആക്രമിക്കുകയും നിരപരാധികളായ കുടുംബങ്ങളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുകയും ആയിരക്കണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന സംഭവങ്ങളിൽ അതൃപ്തരും പരിഭ്രാന്തരുമായ നിരവധി റഷ്യക്കാരുണ്ട്,” എന്നും റിച്ചാർഡ് മൂർ പറഞ്ഞതായി ഹിൽ റിപ്പോർട്ട് ചെയ്തു.
advertisement
”കഴിഞ്ഞ 18 മാസമായി മറ്റു ചിലർ ചെയ്‌തതു പോലെ, ഞങ്ങളോടൊപ്പം കൈകോർക്കാൻ ഞാൻ അവരെ ക്ഷണിക്കുകയാണ്. ഞങ്ങളുടെ വാതിൽ എപ്പോഴും തുറന്നിരിക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു. സൈനിക ഉദ്യോ​ഗസ്ഥർ, രഹസ്യാന്വേഷണ ഉദ്യോ​ഗസ്ഥർ, ശാസ്ത്ര ഗവേഷണ രം​ഗത്തെ ഉദ്യോ​ഗസ്ഥർ, സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന റഷ്യക്കാരിലേക്ക് എത്താൻ സിഐഎ ആഗ്രഹിക്കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങളിൽ ചിലർ ഹില്ലിനോട് പറഞ്ഞു.
”റഷ്യയെക്കുറിച്ചുള്ള യഥാർത്ഥ സത്യങ്ങൾ അറിയാൻ സിഐഎ ആഗ്രഹിക്കുന്നു. ഞങ്ങളെ അത് അറിയിക്കാൻ കഴിയുന്നതും സുരക്ഷിതമായി ആശയവിനിമയം നടത്താൻ കഴിയുന്നതുമായ വിശ്വസ്തരായ ആളുകളെ ഞങ്ങൾ തിരയുകയാണ്. അവർക്കറിയാവുന്ന കാര്യങ്ങൾ ഞങ്ങളോട് പങ്കുവെയ്ക്കാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവയെല്ലാം വലിയ വിവരങ്ങൾ തന്നെ ആയിരിക്കും”, എന്നും ഇവർ കൂട്ടിച്ചേർത്തു. റഷ്യയുടെ അഡ്വാൻസ് സയൻസ്, സൈനിക വിവരങ്ങൾ, സൈബർ സാങ്കേതികവിദ്യകൾ, സാമ്പത്തിക വിവരങ്ങൾ, വിലപ്പെട്ട ഡാറ്റകളുടെ ഉറവിടങ്ങൾ, വിദേശ നയ രഹസ്യങ്ങൾ എന്നിവയെല്ലാം അറിയാനും സിഐഎ ആഗ്രഹിക്കുന്നതായും ഉദ്യോ​ഗസ്ഥരിൽ ചിലർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/World/
'ഞങ്ങളുടെ വാതിലുകൾ തുറന്നു തന്നെ കിടക്കും'; ഉന്നത റഷ്യൻ ഉദ്യോ​ഗസ്ഥരെ ഒപ്പം നിർത്താനുള്ള നീക്കവുമായി സിഐഎയും എംഐ6 ഉം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement