US Election 2020| ജനങ്ങളോട് നന്ദി പറഞ്ഞ് മെലാനിയ ; ട്രംപിനായി കളത്തിലിറങ്ങി യുഎസ് പ്രഥമ വനിത
- Published by:Gowthamy GG
- news18-malayalam
Last Updated:
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ട്രംപിനായി പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ്.
വാഷിംഗ്ടണ്‍: നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് അമേരിക്ക. പ്രസിഡന്റ് സ്ഥാനാർഥികളായ നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മിലുള്ള സംവാദങ്ങള്‍ തുടരുകയാണ്.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ട്രംപിനായി പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ്. കോവിഡ് പോസിറ്റീവ് ആയിരുന്നതിനെ തുടർന്ന് പ്രചാരണങ്ങളിൽ നിന്ന് മെലാനിയ വിട്ടു നിന്നിരുന്നു. എന്നാൽ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മെലാനിയയും എത്തി.
ജോ ബൈഡനുമായി ശക്തമായ പോരാട്ടം നടക്കുന്ന പെന്‍സില്‍വാനിയയിലെ ട്രംപിന്റെ അനുയായികളോട് സംവദിച്ചുകൊണ്ടാണ് മെലാനിയ പ്രചാരണത്തിന് തുടക്കം കുറിച്ചത്. കോവിഡ് ബാധിച്ച സമയത്ത് സ്നേഹം പങ്കുവെച്ച എല്ലാവർക്കും നന്ദിപറഞ്ഞുകൊണ്ടായിരുന്നു മെലാനിയയുടെ തുടക്കം.
''ഡൊണാള്‍ഡ് ട്രംപ് ഒരു പോരാളിയാണ്. അദ്ദേഹം ഈ രാജ്യത്തെ സ്‌നേഹിക്കുന്നു, ഓരോ ദിവസവും അദ്ദേഹത്തിന്റെ പോരാട്ടം നിങ്ങള്‍ക്ക് വേണ്ടിയാണ്'' മെലാനിയ പറഞ്ഞു. നേരത്തേ, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജ്യം വിടുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
advertisement
ജോര്‍ജിയയിലെ മക്കോണില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലായിരിന്നു ബൈഡനു നേരേയുള്ള ട്രംപിന്റെ പരിഹാസവും പ്രഖ്യാപനവും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ജയിച്ചാല്‍ അമേരിക്കയില്‍ കമ്യൂണിസം കൊണ്ടുവരുമെന്നും, ക്രിമിനലുകളായ കുടിയേറ്റക്കാരുടെ ഒഴുക്കായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 28, 2020 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
US Election 2020| ജനങ്ങളോട് നന്ദി പറഞ്ഞ് മെലാനിയ ; ട്രംപിനായി കളത്തിലിറങ്ങി യുഎസ് പ്രഥമ വനിത