അമ്പട ട്രംപേ! ഓരോ അമേരിക്കക്കാരന്റെയും അക്കൗണ്ടിൽ 2000 ഡോളർ ഇടുമെന്ന് ട്രംപ്
- Published by:Rajesh V
- news18-malayalam
Last Updated:
താരിഫുകളെ എതിര്‍ക്കുന്നവര്‍ വിഡ്ഢികളാണ്! നമ്മളിപ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ബഹുമാനിക്കപ്പെടുന്നതുമായ രാജ്യമാണ്. പണപ്പെരുപ്പം ഏതാണ്ടില്ല, ഓഹരി വിപണി റെക്കോര്‍ഡ് വിലയിലുമാണ്- ട്രംപ് പറഞ്ഞു
വാഷിങ്ടണ്‍: താൻ സ്വീകരിച്ച കടുത്ത താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ താരിഫ് നയത്തെ ന്യായീകരിച്ച ട്രംപ് അതിന്റെ എതിരാളികളെ വിഡ്ഢികള്‍ എന്നാണ് വിശേഷിപ്പിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ താരിഫുകളുടെ നിയമസാധുതയെക്കുറിച്ച് യുഎസ് സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരിഫ് നയത്തെ ന്യായീകരിച്ച് ട്രംപ് രംഗത്തെത്തിയത്.
'താരിഫുകളെ എതിര്‍ക്കുന്നവര്‍ വിഡ്ഢികളാണ്! നമ്മളിപ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ബഹുമാനിക്കപ്പെടുന്നതുമായ രാജ്യമാണ്. പണപ്പെരുപ്പം ഏതാണ്ടില്ല, ഓഹരി വിപണി റെക്കോര്‍ഡ് വിലയിലുമാണ്. 401k-കള്‍ (വിരമിക്കല്‍ സേവിങ്‌സ് പ്ലാന്‍) എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. നമ്മള്‍ ട്രില്യണ്‍ കണക്കിന് ഡോളറുകള്‍ നേടുന്നുണ്ട്, താമസിയാതെ നമ്മുടെ 37 ട്രില്യണ്‍ ഡോളറിന്റെ ഭീമമായ കടം വീട്ടാനും തുടങ്ങും. യുഎസ്എയില്‍ റെക്കോര്‍ഡ് നിക്ഷേപമാണ് നടക്കുന്നത്, എല്ലായിടത്തും പ്ലാന്റുകളും ഫാക്ടറികളും ഉയര്‍ന്നുവരുന്നു. ഉയർന്ന വരുമാനക്കാർ ഒഴികെ എല്ലാവര്‍ക്കും കുറഞ്ഞത് 2000 ഡോളര്‍ (1.77 ലക്ഷം രൂപ ) വീതം ലാഭവിഹിതം നല്‍കും' ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.
advertisement
തന്റെ താരിഫ് നയം ആഭ്യന്തര നിക്ഷേപത്തില്‍ കുതിച്ചുചാട്ടത്തിന് കാരണമായെന്നും, താരിഫുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് ബിസിനസുകള്‍ അമേരിക്കയിലേക്ക് ഒഴുകിയെത്തുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഒരു വിദേശ രാജ്യവുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അനുവാദമുണ്ട് (അതിന് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ അംഗീകാരവുമുണ്ട്!). അത് താരിഫിനേക്കാള്‍ എത്രയോ ഗൗരവമേറിയ കാര്യമാണ്. ഒരു വിദേശ രാജ്യത്തിന് ലൈസന്‍സ് നല്‍കാനും അനുവാദമുണ്ട്. എന്നാല്‍, ദേശീയ സുരക്ഷയുടെ ആവശ്യങ്ങള്‍ക്കായി പോലും ഒരു വിദേശ രാജ്യത്തിനുമേല്‍ ലളിതമായ ഒരു താരിഫ് ചുമത്താന്‍ അനുവാദമില്ലെന്നാണോയെന്നും ട്രംപ് ചോദിച്ചു. 'താരിഫുകള്‍ കാരണം മാത്രമാണ് വ്യാപാര സ്ഥാപനങ്ങള്‍ അമേരിക്കയിലേക്ക് ഒഴുകിയെത്തുന്നത്. ഇക്കാര്യം അമേരിക്കന്‍ സുപ്രീം കോടതിയോട് പറഞ്ഞുകൊടുത്തിട്ടില്ലേ???' ട്രംപ് കൂട്ടിച്ചേര്‍ത്തു.
advertisement
ദേശീയ അടിയന്തരാവസ്ഥകളില്‍ മാത്രം ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള 1977-ലെ നിയമപ്രകാരം താരിഫുകള്‍ ഏര്‍പ്പെടുത്തിയതിലൂടെ പ്രസിഡന്റ്, കോണ്‍ഗ്രസിന്റെ അധികാരത്തില്‍ കടന്നുകയറിയോ എന്ന് കഴിഞ്ഞയാഴ്ച യുഎസ് സുപ്രീംകോടതി സംശയങ്ങളുന്നയിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിൽ മുതലാണ് ട്രംപ് ലോകത്തെ വിവിധ രാജ്യങ്ങൾക്കെതിരെ പകരംതീരുവ പ്രഖ്യാപിച്ചത്. മേയിൽ 23.9 ബില്യൻ ഡോളർ തീരുവ വരുമാനം കിട്ടി. തുടർന്നുള്ള ഓരോ മാസവും വരുമാനം കൂടിക്കൂടിവന്നു. ജൂലൈയിൽ ലഭിച്ചത് 29 ബില്യനായിരുന്നു. സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം 2025 സാമ്പത്തിക വർഷത്തിൽ തീരുവയായി ട്രംപ് സർക്കാർ 215.2 ബില്യൻ ഡോളറും പിരിച്ചെടുത്തു. ഒക്ടോബർ ഒന്നിന് തുടങ്ങി സെപ്റ്റംബർ 30 വരെയുള്ള ‘അമേരിക്കൻ’ സാമ്പത്തിക വർഷത്തെ കണക്കാണിത്. ഇക്കഴിഞ്ഞ ഒക്ടോബർ 1ന് ആരംഭിച്ച 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ പിരിച്ചെടുത്തത് 35.9 ബില്യൻ ഡോളറാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 10, 2025 11:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
അമ്പട ട്രംപേ! ഓരോ അമേരിക്കക്കാരന്റെയും അക്കൗണ്ടിൽ 2000 ഡോളർ ഇടുമെന്ന് ട്രംപ്


