റിപ്പോർട്ടറുടെ കഴുത്തിൽ കത്തി വച്ച യുഎസ് പ്രൊഫസറെ ഇസ്രായേല്‍ വിരുദ്ധ പ്രചാരണത്തിന് വീണ്ടും ജോലിയില്‍ നിന്ന് പുറത്താക്കി

Last Updated:

ഇവര്‍ ക്യാംപസിലെ പ്രോലൈഫ് വിദ്യാര്‍ഥികളെ ആക്രമിക്കുന്ന വീഡിയോ സാമൂഹികമാധ്യമത്തില്‍ വൈറലായിരുന്നു

ഇസ്രയേല്‍ വിരുദ്ധ പ്രചാരണം നടത്തിയതിന് യുഎസ് പ്രൊഫസറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. റിപ്പോര്‍ട്ടറുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയതിന് മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട യുഎസ് പ്രൊഫസര്‍ ഷെല്ലിന്‍ റോഡ്രിഗ്യൂസിനെയാണ് ഇപ്പോള്‍ മറ്റൊരു ജോലിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഹണ്ടര്‍ കോളേജില്‍ പ്രൊഫസറായിരുന്ന 47കാരി ഷെല്ലിന്‍ ഒരു റിപ്പോര്‍ട്ടറുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയതിനാണ് നേരത്തെ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. ഇവര്‍ ക്യാംപസിലെ പ്രോലൈഫ് വിദ്യാര്‍ഥികളെ ആക്രമിക്കുന്ന വീഡിയോ സാമൂഹികമാധ്യമത്തില്‍ വൈറലായിരുന്നു. ഇതിനെക്കുറിച്ച് ചോദ്യം ചോദിച്ചപ്പോഴാണ് ഷെല്ലിന്‍ റിപ്പോര്‍ട്ടറുടെ കഴുത്തില്‍ കത്തി വെച്ച് 'അരിഞ്ഞുകളയുമെന്ന്' ഭീഷണിപ്പെടുത്തിയത്.
advertisement
ഈ വീഡിയോയയും പുറത്ത് വന്നിരുന്നു. തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ സ്വകാര്യ കോളേജായ കൂപ്പര്‍ യൂണിയനില്‍ ഇവര്‍ അധ്യാപികയായി ജോലിക്ക് കയറി. ''ഇസ്രയേലിനെക്കുറിച്ച് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചതിനെത്തുടര്‍ന്ന് കൂപ്പര്‍ യൂണിയൻ എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നു. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍വരും,'' ജനുവരി 23-ന് വിദ്യാര്‍ഥികള്‍ക്ക് അയച്ച മെയിലില്‍ ഷെല്ലിന്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. കോളേജിന്റെ നടപടി ഫാസിസമാണെന്നും അവര്‍ പ്രതികരിച്ചു. സ്വതന്ത്ര പലസ്തീനെ പിന്തുണയ്ക്കുന്നവരെ ഭയപ്പെടുത്താനും ശിക്ഷിക്കാനും ഉദ്ദേശിച്ചുള്ള, മക്കാര്‍ത്തിസ്റ്റ് അടിച്ചമര്‍ത്തലിന്റെ മറ്റൊരു രൂപമാണിതെന്ന് പലസ്തീനുവേണ്ടി വാദിക്കുന്ന കൂപ്പര്‍ യൂണിയനിലെ വിദ്യാര്‍ഥി സംഘടന പറഞ്ഞു.
advertisement
ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണം
ഷെല്ലിനെ രണ്ടാമതും ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണം വ്യക്തമല്ല. എങ്കിലും കഴിഞ്ഞമാസം പലസ്തീനില്‍ നടന്ന ഒരു വിര്‍ച്വല്‍ പാനലില്‍ ജൂതന്മാരായ ഭൂവുടമകളെയോ അല്ലെങ്കില്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഭൂവുടമകളെയോ ബഹിഷ്‌കരിക്കാനുള്ള സാധ്യതയെക്കുറിച്ച് ഷെല്ലിന്‍ സംസാരിച്ചിരുന്നു. ഇതാണ് പിരിച്ചുവിടാന്‍ കാരണമായതെന്ന് കരുതുന്നതായും ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരേ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 ഇസ്രയേലികള്‍ കൊല്ലപ്പെടുകയും 250 പേരെ തട്ടിക്കൊണ്ട് പോകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ ഹമാസിനെതിരേ യുദ്ധം പ്രഖ്യാപിക്കുകയും ആക്രമണത്തില്‍ 27,000 പലസ്തീനികള്‍ കൊല്ലപ്പെടുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/World/
റിപ്പോർട്ടറുടെ കഴുത്തിൽ കത്തി വച്ച യുഎസ് പ്രൊഫസറെ ഇസ്രായേല്‍ വിരുദ്ധ പ്രചാരണത്തിന് വീണ്ടും ജോലിയില്‍ നിന്ന് പുറത്താക്കി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement