2024 ല്‍ 'സൂപ്പര്‍ എല്‍ നിനോ'യ്ക്ക് സാധ്യത; യുഎസ് കാലാവസ്ഥാ ഏജൻസി പ്രവചനം

Last Updated:

2024 -ല്‍ വര്‍ഷം സൂപ്പര്‍ എല്‍ നിനോയ്ക്കുള്ള സാധ്യത 75% - 80% വരെയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

ഭൂമിയുടെ വടക്കൻ അർദ്ധഗോളത്തിൽ 2024 മാർച്ച്- മെയ് മാസങ്ങളിൽ ‘സൂപ്പര്‍ എല്‍ നിനോ’യ്ക്ക് സാധ്യതാ പ്രവചനവുമായി യുഎസ് കാലാവസ്ഥാ ഏജൻസി. തെക്കേ അമേരിക്കയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന താപ വ്യതിയാനമാണ് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ആഴത്തിൽ സ്വാധീനിക്കുന്നത്. ഇത് ഭക്ഷ്യ ഉൽപ്പാദനം, ജലലഭ്യത, എന്നിവയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യും.
പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന താപ വ്യതിയാനത്തിലൂടെ ഇന്ത്യയിലെ മണ്‍സൂണിന്‍റെ വരവിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യതയെന്നും മണ്‍സൂണ്‍ കാറ്റിനെ ദുര്‍ബലമാക്കുകയും മഴ കുറയാൻ കാരണമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024 -ല്‍ വര്‍ഷം സൂപ്പര്‍ എല്‍ നിനോയ്ക്കുള്ള സാധ്യത 75% – 80% വരെയാണ്. ഇക്കാലത്ത് ഭൂമധ്യരേഖാ സമുദ്രോപരിതലത്തിലെ താപനില ശരാശരിയേക്കാള്‍ കുറഞ്ഞത് 1.5 ഡിഗ്രി സെല്‍ഷ്യല്‍ കൂടുതലായിരിക്കും. 1997-98 ലും 2015-16 -ലുമുണ്ടായതിന് സമാനമായി തീവ്രമായ താപനിലയും വരൾച്ചയും വെള്ളപ്പൊക്കവും ലോകമെമ്പാടും നാശം വിതച്ചതുപോലെ താപനില 2 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരാന്‍ 30% സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
advertisement
ചില പ്രദേശങ്ങളില്‍ കനത്തമഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുമ്പോള്‍ മറ്റ് ഭാഗങ്ങളില്‍ വരള്‍ച്ചയായിരിക്കും ഫലം. എന്നാല്‍ ഉത്തരേന്ത്യയേ അപേക്ഷിച്ച് ദക്ഷിണേന്ത്യയില്‍ ഈ കാലാവസ്ഥാ പ്രതിഭാസത്തിന്‍റെ സ്വാധീനത്തില്‍ കുറവുണ്ടാകാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  ഇന്ത്യയിലെ സാധാരണ കാലാവസ്ഥയെ തടസ്സപ്പെടുത്താൻ സാധിക്കുമെന്നും ഇത് പലപ്പോഴും തീവ്രമായ കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
2024 ല്‍ 'സൂപ്പര്‍ എല്‍ നിനോ'യ്ക്ക് സാധ്യത; യുഎസ് കാലാവസ്ഥാ ഏജൻസി പ്രവചനം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement