പാരീസിലെ ഈഫിൽ ടവറിൽ ബോംബ് ഭീഷണി; പരിശോധനയ്ക്കു ശേഷം സന്ദർശകരെ പ്രവേശിപ്പിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
ണ്ട് മണിക്കൂറിനു ശേഷം വ്യാജ ബോംബ് ഭീഷണിയാണെന്ന് വ്യക്തമായതിനെ തുടർന്ന് സന്ദർശകരെ വീണ്ടും പ്രവേശിപ്പിച്ചു
പാരീസിലെ ഈഫൽ ടവറിൽ ബോംബ് ഭീഷണി. പോലീസും ബോംബ് സ്ക്വാഡും സന്ദർശകര ഒഴിപ്പിച്ച ശേഷം ടവറിൽ പരിശോധന നടത്തി. രണ്ട് മണിക്കൂറിനു ശേഷം ‘വ്യാജ’ ബോംബ് ഭീഷണിയാണെന്ന് വ്യക്തമായതിനെ തുടർന്ന് സന്ദർശകരെ വീണ്ടും പ്രവേശിപ്പിച്ചു.
ശനിയാഴ്ച്ച പ്രാദേശിക സമയം ഉച്ചയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഉടൻ തന്നെ മൂന്ന് നിലകളിലും ടവറിന് താഴെയുള്ള ഭാഗത്തും ബോംബ് സ്ക്വാഡും പൊലീസും എത്തി സന്ദർശകരെ ഒഴിപ്പിച്ചു.
PARIS
Eiffel Tower evacuated due to BOMB threat pic.twitter.com/gioNTqGEzd
— Catholic Arena (@CatholicArena) August 12, 2023
ഈഫിൽ ടവറിന്റെ നിലകളിൽ ഒന്നിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിലടക്കം ഉദ്യോസ്ഥർ വിശദമായ പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു. അപൂർവമായ സംഭവമാണെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ ഇത്തരം നടപടികൾ സ്വാഭാവികമാണെന്ന് ടവറിന്റെ നടത്തിപ്പുകാരായ സ്ഥാപനത്തിന്റെ വക്താവ് അറിയിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
advertisement
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ ഈഫിൽ ടവറിൽ കഴിഞ്ഞ വർഷം 6.2 മില്യൺ സന്ദർശകരാണ് എത്തിയത്.
1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ് ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടിൽ 300.65 മീറ്റർ ഉയരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന് മൂന്ന് നിലകളാണുള്ളത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 12, 2023 8:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പാരീസിലെ ഈഫിൽ ടവറിൽ ബോംബ് ഭീഷണി; പരിശോധനയ്ക്കു ശേഷം സന്ദർശകരെ പ്രവേശിപ്പിച്ചു


