കമലാ ഹാരിസിന്റെ ജീവതത്തിലെ ആ അഞ്ചു മതവിഭാഗങ്ങൾ ഏതൊക്കെ?
- Published by:Anuraj GR
- news18-malayalam
Last Updated:
അഞ്ച് വ്യത്യസ്ത മതങ്ങളുമായി വ്യക്തിജീവിതത്തിലും കരിയറിലും നേരിട്ടും അല്ലാതെയും ഇടപെട്ട അനുഭവമാണ് കമല ഹാരിസിന്‍റെ ജീവിതയാത്രയെ സംഭവബഹുലമാക്കി മാറ്റിയത്.
ചരിത്രം കുറിച്ച തെരഞ്ഞെടുപ്പിനാണ് ഇത്തവണ അമേരിക്ക സാക്ഷിയായത്. ആദ്യമായി ഒരു ഇന്ത്യൻ വംശജ അമേരിക്കയുടെ വൈസ് പ്രസിഡന‍്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കാലിഫോർണിയയിൽ നിന്നുള്ള 55 കാരിയായ സെനറ്റർ കമല ഹാരിസിന്‍റെ വിജയത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. അഞ്ച് വ്യത്യസ്ത മതങ്ങളുമായി വ്യക്തിജീവിതത്തിലും കരിയറിലും നേരിട്ടും അല്ലാതെയും ഇടപെട്ട അനുഭവമാണ് കമല ഹാരിസിന്‍റെ ജീവിതയാത്രയെ സംഭവബഹുലമാക്കി മാറ്റിയത്.
ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലുമായാണ് അവർ വളർന്നത്. അമ്മ ശ്യാമള ഗോപാലൻ ചെന്നൈ സ്വദേശിയായിരുന്നു; അവരുടെ പിതാവ്, ജമൈക്കയിൽ നിന്നുള്ള ഡൊണാൾഡ് ഹാരിസ് ആയിരുന്നു. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥികളായിരിക്കെയാണ് കമലയുടെ അച്ഛനമ്മമാർ ആദ്യമായി കണ്ടുമുട്ടിയത്.
കമല എന്ന അവളുടെ പേര് സംസ്കൃതത്തിൽ “താമര” എന്നാണ് അർത്ഥം. ഹിന്ദുദേവതയായ ലക്ഷ്മിയുടെ മറ്റൊരു പേരാണിത്. കുട്ടിക്കാലത്ത് പലതവണ ഇന്ത്യ സന്ദർശിച്ച അവർ അവിടെയുള്ള ബന്ധുക്കളുമായി അടുത്ത ബന്ധം പുലർത്തി.
ഏഴു വയസ്സുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയതിനാൽ, അവൾ ഓക്ക്ലാൻഡിലും ബെർക്ക്‌ലിയിലുമായാണ് വളർന്നത്. അവരുടെ തൊട്ടടുത്ത അയൽവാസിയായ റെജീന ഷെൽട്ടൺ പലപ്പോഴും കമലയെയും സഹോദരി മായയെയും ഓക്‌ലാൻഡിലെ 23-ാമത് അവന്യൂ ചർച്ച് ഓഫ് ഗോഡിലേക്ക് കൊണ്ടുപോയി. ആ സമയത്ത് കമല ഹാരിസ് ബാപ്റ്റിസ്റ്റായാണ് വിശ്വാസത്തെ മുറുകെ പിടിച്ചത്. ഹിന്ദു-ക്രൈസ്തവ വിശ്വാസങ്ങളിലൂടെ വളർന്ന കമലയാണ് മൂന്നാമതൊരു മതത്തിന്‍റെ കൂടി ഭാഗഭാക്കായത്.
advertisement
പിന്നീട് വളർന്നു വലുതായപ്പോൾ അവൾ ഒരു യഹൂദ പുരുഷനെ വിവാഹം കഴിച്ചു. ലോസ് ഏഞ്ചൽസ് അഭിഭാഷകൻ ഡഗ്ലസ് എംഹോഫിനെ സാൻ ഫ്രാൻസിസ്കോയിൽ വെച്ചാണ് കമല ഹാരിസ് ആദ്യമായി കാണുന്നത്. അവർ 2014 ൽ വിവാഹിതരായി. ഹാരിസിന്റെ ആദ്യ വിവാഹവും എംഹോഫിന്‍റെ രണ്ടാമത്തെ വിവാഹവുമായിരുന്നു അത്.
പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ച വർഷങ്ങളിൽ കത്തോലിക്കാ പുരോഹിതരുടെ ലൈംഗിക പീഡനത്തിനെതിരായ സിവിൽ കേസുകളിൽ മുൻകൂട്ടി സഹായിക്കാത്തതിന് കമല ഹാരിസ് വിമർശിക്കപ്പെട്ടു. ഹേസ്റ്റിംഗ്സ് കോളേജ് ഓഫ് ലോയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം, ഹാരിസ് ഒരു യുവ പ്രോസിക്യൂട്ടറായി ലൈംഗിക കുറ്റകൃത്യങ്ങൾ, കുട്ടികളെ ചൂഷണം ചെയ്യൽ എന്നിവയിൽ വിചാരണ ചെയ്യുന്നതിൽ വിദഗ്ദ്ധയായിരുന്നു. കത്തോലിക്കാസഭയിലെ വൈദികർ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ഹാരിസ് നിരന്തരം മൗനം പാലിച്ചുവെന്ന് ദി ഇന്റർസെപ്റ്റും അസോസിയേറ്റഡ് പ്രസ്സും നടത്തിയ രണ്ട് അന്വേഷണങ്ങളിൽ കണ്ടെത്തി - ആദ്യം സാൻ ഫ്രാൻസിസ്കോ ഡിസ്ട്രിക്റ്റ് അറ്റോർണിയായും പിന്നീട് കാലിഫോർണിയയിലെ അറ്റോർണി ജനറലായും പ്രവർത്തിക്കവെയാണിത്. ഇത്തവണ ഒരു വിശ്വാസസമൂഹവുമായി ബന്ധപ്പെട്ട് വലിയതോതിലുള്ള വിമർശനമാണ് കമല ഹാരിസ് നേരിട്ടത്.
advertisement
അറ്റോർണി ജനറൽ എന്ന നിലയിൽ മറ്റൊരു സുപ്രധാന ഇടപെടലും മതവുമായി ബന്ധപ്പെട്ട് കമല ഹാരിസ് നടത്തി. മതവിശ്വാസങ്ങൾ കാരണം ഗർഭനിരോധനത്തിനായി സ്ത്രീകളുടെ ആരോഗ്യ പരിരക്ഷ നിഷേധിക്കാനുള്ള ഹോബി ലോബിയുടെ അഭ്യർത്ഥന നിരസിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു അവർ. ഇതുസംബന്ധിച്ച് സുപ്രീം കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുകയും ചെയ്തു. മതപരമായ കാരണങ്ങളാൽ ജനന നിയന്ത്രണ പരിരക്ഷ തടയാൻ ഹോബി ലോബിയെ അനുവദിക്കുകയാണെങ്കിൽ, മറ്റ് കോർപ്പറേറ്റുകളും രാജ്യത്തിന്റെ പൗരാവകാശ നിയമങ്ങളിൽ നിന്ന് സമാനമായ ഇളവുകൾ ആവശ്യപ്പെടാൻ ഇടയാക്കുമെന്ന് 15 സംസ്ഥാനങ്ങളും വാഷിംഗ്ടൺ ഡി.സിയും പിന്തുണയ്ക്കുന്ന 2014 ലെ ഹർജിയിൽ ഹാരിസ് വ്യക്തമാക്കി. സുപ്രധാനമായ തീരുമാനത്തിൽ, കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾക്ക് അവരുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തിയാൽ താങ്ങാനാവുന്ന പരിപാലന നിയമപ്രകാരം ഗർഭനിരോധനത്തിനായി ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടിവരില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2020 11:03 PM IST