ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള മാനനഷ്ടക്കേസിൽ എഴുത്തുകാരി ഇ.ജീന്‍ കരോളിന് 9 കോടി രൂപ നഷ്ടപരിഹാരത്തിന് വിധി
- Published by:user_57
- news18-malayalam
Last Updated:
ട്രംപ് തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് കരോള്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. 1990കളില്‍ മാന്‍ഹട്ടനിലെ ഡ്രസ്സിംഗ് റൂമില്‍ വെച്ചാണ് ട്രംപ് തന്നെ ഉപദ്രവിച്ചതെന്നാണ് കാരോള്‍ പറഞ്ഞത്
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള മാനനഷ്ടക്കേസില്‍ എഴുത്തുകാരി ഇ. ജീന്‍ കരോളിന് 83.3 മില്യണ്‍ രൂപ (ഏകേദശം 9 കോടി രൂപ) നഷ്ടപരിഹാരം വിധിച്ച് ന്യൂയോര്‍ക്ക് സിറ്റി കോടതി. വെള്ളിയാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്.
കാരോളിന്റെ പ്രശസ്തിയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് 18.3 മില്യണ്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി അറിയിച്ചു. കൂടാതെ ശിക്ഷാനടപടിയായി 65 മില്യണ്‍ നഷ്ടപരിഹാരവും ട്രംപ് നല്‍കണമെന്ന് കോടതി പറഞ്ഞു.
ട്രംപ് തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് കരോള്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. 1990കളില്‍ മാന്‍ഹട്ടനിലെ ഡ്രസ്സിംഗ് റൂമില്‍ വെച്ചാണ് ട്രംപ് തന്നെ ഉപദ്രവിച്ചതെന്നാണ് കാരോള്‍ പറഞ്ഞത്. 2019ല്‍ പുറത്തിറങ്ങിയ കാരോളിന്റെ പുസ്തകത്തിലാണ് അവര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
എന്നാല്‍ കാരോളിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞ് ട്രംപ് രംഗത്തെത്തിയിരുന്നു. കരോള്‍ കള്ളം പറയുകയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ട്രംപ് ആരോപിച്ചിരുന്നു. 1987 ലെ ഒരു പാര്‍ട്ടിക്കിടെ ഇവര്‍ ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍ കാരോളിനെ നേരിട്ട് കണ്ടിട്ടില്ലെന്നായിരുന്നു ട്രംപിന്റെ വാദം.
advertisement
ഇ. ജീന്‍ കാരോള്‍ കേസ്
2019 നവംബറിലാണ് കരോള്‍ ട്രംപിനെതിരെ മാനനഷ്ട കേസ് നല്‍കിയത്. തന്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന തരത്തില്‍ ട്രംപ് പ്രവര്‍ത്തിച്ചുവെന്നാരോപിച്ചായിരുന്നു കേസ്. 2022 ജനുവരിയില്‍ മറ്റൊരു പരാതി കൂടി കരോള്‍ ട്രംപിനെതിരെ നല്‍കി. ട്രംപ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമായിരുന്നു ഈ പരാതിയില്‍ പറഞ്ഞിരുന്നത്.പരാതി കോടതി പരിഗണിക്കുകയും കേസില്‍ വിചാരണ നടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2022 ജൂണില്‍ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കേസില്‍ ട്രംപ് അഞ്ച് മില്യണ്‍ കാരോളിന് നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി വിധിയ്ക്കുകയും ചെയ്തു.
advertisement
കേസിന്റെ രണ്ടാം വിചാരണയില്‍ ട്രംപിന്റെ പരാമര്‍ശങ്ങള്‍ കാരോളിന്റെ പ്രശസ്തിയെ എത്രമാത്രം ബാധിച്ചുവെന്ന് കോടതി വിലയിരുത്തുകയായിരുന്നു. ട്രംപിന്റെ വ്യാജ ആരോപണങ്ങള്‍ തന്റെ കരിയറിനെ ബാധിച്ചെന്ന് കരോള്‍ കോടതിയെ അറിയിച്ചു. നിരവധി പേര്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെത്തിയെന്നും ഇവയെല്ലാം തന്നെ കടുത്ത വിഷാദത്തിലേക്ക് നയിച്ചുവെന്നും കരോള്‍ കോടതിയില്‍ പറഞ്ഞു.
"ഡോണാള്‍ഡ് ട്രംപ് എന്നെ ഉപദ്രവിച്ചു. അതാണ് എന്നെ ഇവിടെയെത്തിച്ചത്. അങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്ന് അയാള്‍ പറയുന്നു," എന്ന് കാരോള്‍ പറഞ്ഞു.
ട്രംപ് കള്ളം പറയുകയാണെന്നും അദ്ദേഹം തന്റെ കരിയറും പ്രശസ്തിയും ഇല്ലാതാക്കുന്നുവെന്നും കാരോള്‍ കോടതിയില്‍ വാദിച്ചു.
advertisement
കോടതി വിധിയെ പരിഹസിച്ച് ട്രംപ്
ആദ്യ വിചാരണയില്‍ കോടതിയിലെത്താന്‍ ട്രംപ് തയ്യാറായിരുന്നില്ല രണ്ടാം വിചാരണയിലാണ് അദ്ദേഹം കോടതിയിലെത്തിയത്. എന്നാല്‍ വളരെ മോശമായ പെരുമാറ്റമായിരുന്നു ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോടതി നടപടികളില്‍ നിരവധി തവണ ഇടപെട്ട അദ്ദേഹം ജഡ്ജിയ്‌ക്കെതിരെ പരുഷമായി സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതേപ്പറ്റി തന്റെ സോഷ്യല്‍ മീഡിയ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.
കോടതി വിധി പ്രസ്താവിച്ചതോടെ വീണ്ടും പ്രതികരണവുമായി ട്രംപ് രംഗത്തെത്തി. വിധി വളരെ അപഹാസ്യമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വിധിയില്‍ അപ്പീല്‍ നല്‍കുമെന്ന് ട്രംപ് പറയുകയും ചെയ്തു.
advertisement
"രണ്ട് വിധികളെയും ഞാന്‍ എതിര്‍ക്കുന്നു. എനിക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കുമെതിരെ ബൈഡന്‍ ആസൂത്രണം ചെയ്ത ഈ വിധിയ്‌ക്കെതിരെ അപ്പീല്‍ പോകും,'' എന്ന് ട്രംപ് പറഞ്ഞു. '' നമ്മുടെ നിയമവ്യവസ്ഥ ആകെ തകിടം മറിഞ്ഞിരിക്കുന്നു. രാഷ്ട്രീയ ആയുധമായി അതിനെ ആരൊക്കെയോ ഉപയോഗിക്കുന്നു," ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കരോള്‍ പ്രതികരിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്ക് ഈ വിധി പ്രചോദനമാകുമെന്നും നീതി തേടി അവരും മുന്നോട്ട് വരാന്‍ വിധി വഴിയൊരുക്കുമെന്നും കരോള്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 27, 2024 12:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള മാനനഷ്ടക്കേസിൽ എഴുത്തുകാരി ഇ.ജീന്‍ കരോളിന് 9 കോടി രൂപ നഷ്ടപരിഹാരത്തിന് വിധി