Aamir Khan | മാധ്യമപ്രവർത്തകയ്‌ക്കൊപ്പം ലിവിങ് ടുഗെദർ; ഗർഭിണിയായപ്പോൾ അലസിപ്പിക്കാൻ ആമിർ ഖാൻ ശ്രമിച്ചെങ്കിലും കുഞ്ഞ് പിറന്നു: സഹോദരന്റെ ആരോപണം
- Published by:meera_57
- news18-malayalam
Last Updated:
രണ്ടു ഭാര്യമാർ. ഈ ബന്ധങ്ങളിൽ നിന്നുമായി മൂന്നു മക്കൾ. ഇതിനു പുറമേ, നടൻ ആമിർ ഖാന് മറ്റൊരു മകൻ
രണ്ടു ഭാര്യമാർ. ഈ ബന്ധങ്ങളിൽ നിന്നുമായി മൂന്നു മക്കൾ. ആ രണ്ടു ബന്ധങ്ങളും പിരിഞ്ഞ ശേഷം പരസ്യമാക്കിയ പ്രണയബന്ധം. ഇത്രയും ചേർന്നതാണ് ബോളിവുഡ് നടൻ ആമിർ ഖാൻ (Aamir Khan) അല്ലെങ്കിൽ അദ്ദേഹത്തിന്റെ വ്യക്തിജീവിതം എന്ന് കരുതിയെങ്കിൽ തെറ്റി. ഒരു കൊള്ളിയാൻ പോലെ വന്നു വീണിരിക്കുകയാണ് ആമിറിന്റെ സഹോദരൻ ഫൈസൽ ഖാന്റെ വെളിപ്പെടുത്തൽ. ആദ്യഭാര്യ റീന ദത്തയുമായുള്ള വിവാഹബന്ധം നിലനിൽക്കെത്തന്നെ ആമിർ, മറ്റൊരു നടിയുമായി ഒന്നിച്ചു ജീവിച്ചുവെന്നും, ഈ ബന്ധത്തിൽ ഒരു മകൻ പിറന്നുവെന്നും ഫൈസൽ ഖാൻ
advertisement
'സിത്താരെ സമീൻ പർ', രജനികാന്ത് ചിത്രം 'കൂലി' എന്നവയിൽ ആമിർ ഖാനെ അടുത്തിടെ കണ്ടിരുന്നു. സിനിമാ ജീവിതത്തിന്റെ പേരിൽ ആമിർ ഖാൻ വാർത്തകളിൽ ഇടയ്ക്കിടെ നിറയുമെങ്കിലും, വ്യക്തിജീവിതം ഗോസിപ് കോളങ്ങളുടെ ഇഷ്‌ടവിഷയമാണ്. ആമിറിന്റെ സഹോദരൻ ഫൈസൽ പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞ വിഷയങ്ങളാണ് ചർച്ചയാവുന്നത്. കുടുംബവുമായുള്ള അടുപ്പം ഉപേക്ഷിച്ചയാളാണ് താൻ എന്നും ഫൈസൽ. ഇതിനൊപ്പമാണ് ബ്രിട്ടീഷ് മാധ്യമപ്രവർത്തകയിൽ ആമിർ ഖാന് ഒരു മകനുള്ള വിവരം ഫൈസൽ വെളിപ്പെടുത്തിയത് (തുടർന്ന് വായിക്കുക)
advertisement
20 വർഷങ്ങൾക്ക് മുൻപ് സ്റ്റാർഡസ്റ്റ് മാസിക ആമിർ ഖാന് മാധ്യമപ്രവർത്തകയായ ജെസീക്ക ഹൈൻസിൽ ഒരു മകനുള്ള വിവരം റിപ്പോർട്ട് ചെയ്തിരുന്നു. ആ റിപ്പോർട്ട് ശരിവെക്കുന്ന തരത്തിലാണ് അനുജൻ ഫൈസലിന്റെ വെളിപ്പെടുത്തൽ. 2005ലായിരുന്നു ആദ്യ റിപ്പോർട്ട് പുറത്തുവന്നത്. പ്രസിദ്ധീകരണത്തിൽ പറയുന്നതനുസരിച്ച്, ഗർഭിണിയെന്ന് കണ്ടെത്തിയതും, ഗർഭം അലസിപ്പിക്കാനായിരുന്നു ആമിർ ഖാൻ നിർദേശിച്ചതത്രേ. പക്ഷെ ജെസിക്ക അതിന് സമ്മതം മൂളിയില്ല. അവർ ഒരു മകന് ജന്മം നൽകുകയും, അവനെ തനിയെ വളർത്തി വലുതാക്കുകയും ചെയ്തു
advertisement
ജാൻ എന്നാണ് ആമിർ ഖാൻ, ജെസിക്ക എന്നിവരുടെ മകന്റെ പേരെന്നും റിപോർട്ടുണ്ട്. കുഞ്ഞിനെ അംഗീകരിക്കില്ല എന്ന തീരുമാനം ആമിർഖാൻ കൈകൊണ്ടുവെന്നും റിപോർട്ടുണ്ട്. ഈ വാർത്ത പ്രചരിച്ചതും, ചില ദേശീയ മാധ്യമങ്ങൾ ജാൻ എന്ന യുവാവിന്റെ സോഷ്യൽ മീഡിയ പേജ് കണ്ടെത്തി. ഈ പ്രൊഫൈലിനെ ജെസിക്ക ഹെയ്ൻസ് ഫോളോ ചെയ്യുന്നതിൽ നിന്നുമാണ് ആമിർ ഖാന്റെ പുത്രന്റേതെന്നു മനസിലാക്കിയത്. വെരിഫൈ ചെയ്യാത്ത അക്കൗണ്ടിൽ കുടുംബം, യാത്ര, പുസ്തക കളക്ഷൻ തുടങ്ങിയവരെപ്പറ്റിയുള്ള വിവരങ്ങളുണ്ട്. ജാൻ എന്നയാളുടെ ജീവിതത്തിന്റെ ഒരേട് ഇവിടെ നിന്നും കണ്ടെത്താൻ സാധിക്കും
advertisement
ആദ്യ ഭാര്യയായ റീന ദത്തയിൽ നിന്നും വേർപിരിയുന്ന വേളയിൽ അദ്ദേഹത്തിന് ജെസിക്കയുമായി അടുപ്പമുണ്ടായിരുന്നു. അപ്പോഴേക്കും മകൻ പിറന്നിരുന്നു. അതിന് ശേഷം കിരൺ റാവുവിനെ വിവാഹം ചെയ്തു. 2021ൽ ഇവർ വേർപിരിഞ്ഞു. അറുപതാം പിറന്നാൾ വേളയിൽ ഗൗരി സ്പ്രാട്ട് എന്ന വ്യക്തിയുമായി പ്രണയത്തിലെന്നും ആമിർ പ്രഖ്യാപിച്ചു. ഇത്രയും വർഷങ്ങളിൽ ജെസിക്ക ഗോസിപ്പുകളിൽ മാത്രം ഒതുങ്ങി നിൽക്കുകയായിരുന്നു. ഫൈസൽ ഖാന്റെ വെളിപ്പെടുത്തലോടു കൂടി, അന്ന് പ്രചരിച്ച ഊഹാപോഹങ്ങൾക്ക് സ്ഥിരീകരണം ലഭ്യമായിരിക്കുന്നു
advertisement
'ഗുലാം' എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ആമിർ ഖാൻ ജെസിക്കയെ പരിചയപ്പെട്ടത് എന്ന് റിപ്പോർട്ടിലുണ്ട്. ലണ്ടനിൽ നിന്നുള്ള ബിസിനസുകാരനായ വില്യം ടാബോട്ടുമായി ജെസിക്ക 2007ൽ വിവാഹിതയായി എന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇന്ത്യയിൽ ഉണ്ടായിരുന്ന നാളുകളിൽ അമിതാഭ് ബച്ചന്റെ പുസ്തകം രചിക്കുന്ന തിരക്കിലായിരുന്നു താനെന്നു ജെസിക്ക പറഞ്ഞിട്ടുണ്ട്. ഈ സമയമത്രയും മകൻ ജാനെ പരിചരിച്ചത് ഭർത്താവ് വില്യം ആണെന്നും ജെസിക്ക പറഞ്ഞിട്ടുണ്ട്. വർഷങ്ങളോളം ഇന്ത്യൻ സിനിമയും സംസ്ക്കാരവും എന്ന വിഷയത്തിൽ പഠനം നടത്തിയ ആളാണ് ജെസിക്ക