അനുശ്രീക്ക് പണ്ടേ ഒരു കോമ്പറ്റിഷൻ ഉണ്ടായിരുന്നു; കൊല്ലത്തെ ഭാരതാംബയായി വേഷമിട്ട നായിക
- Published by:meera_57
- news18-malayalam
Last Updated:
അനുശ്രീയുടേത് കാമുകിൻചേരി എന്ന ഗ്രാമമെങ്കിൽ, ഇത് ചവറയുടെ സ്വന്തം കലാകാരിയാണ്
കൊല്ലം ജില്ലയിലെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഭാരതാംബയായി ഒരു ചലച്ചിത്ര താരം വേഷമിട്ടുവെങ്കിൽ, അത് അനുശ്രീ (Anusree) അല്ലാതെ മറ്റാരുമാവില്ല എന്ന് ആരും പറയും. കൊല്ലം സ്വദേശിനിയായ മറ്റൊരു താരം കൂടിയുണ്ട് മലയാളത്തിൽ. അവരും സ്കൂൾ നാളുകളിൽ ഭാരതാംബയായി വേഷമിട്ടിട്ടുണ്ട്. അനുശ്രീയുടേത് കാമുകിൻചേരി എന്ന ഗ്രാമമെങ്കിൽ, ഇത് ചവറയുടെ സ്വന്തം കലാതിലകമാണ്. സ്കൂൾ കലോത്സവ വേദികളിൽ കലാതിലക പട്ടം ചൂടി, മലയാള സിനിമാ സീരിയൽ മേഖലകളിൽ നിറഞ്ഞ നടി ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ തിളങ്ങുന്ന താരമാണ്. പേര് കേട്ടാൽ ഏവരും അറിയുകയും ചെയ്യും
advertisement
മലയാളികളുടെ അയലത്തെ വീട്ടിലെ കുട്ടി ഇമേജ് നൽകിയ നടി അമ്പിളി ദേവിയാണ് ഇത്. കൊല്ലം കൊറ്റംകുളങ്ങരയിൽ അൻപതാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ സഹപാഠികൾക്കൊപ്പം ഘോഷയാത്ര നയിക്കുന്ന ചിത്രമാണിത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ അമ്പിളി ദേവി അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്ത രണ്ടു ചിത്രങ്ങളിൽ ഒന്നാണിത്. ശാസ്ത്രീയ നൃത്തമാണ് അമ്പിളി ദേവിയുടെ പ്രധാന മേഖല. സ്കൂൾ കാലങ്ങളിലെ നൃത്തം അഭ്യസിച്ചു തുടങ്ങിയ അമ്പിളി ദേവി, മുതിർന്നപ്പോൾ നൃത്താധ്യാപികയായും മാറി (തുടർന്ന് വായിക്കുക)
advertisement
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ അമ്പിളി ദേവി ഇളയമകന്റെ സ്വാതന്ത്ര്യദിന പ്രസംഗവും അപ്‌ലോഡ് ചെയ്തിരുന്നു. രണ്ടാണ്മക്കളുടെ അമ്മയാണ് അമ്പിളി ദേവി ഇന്ന്. വളരെ വർഷങ്ങൾക്ക് മുൻപ്, നടി നവ്യ നായരും അമ്പിളി ദേവിയും തമ്മിൽ കലോത്സവ വേദിയിൽ ഏറ്റുമുട്ടിയ ദൃശ്യങ്ങളും അവിടെയുണ്ടായ ഏറ്റുമുട്ടൽ പ്രശ്നങ്ങളും ചർച്ചയായി മാറിയിരുന്നു. സോഷ്യൽ മീഡിയ തരംഗമായ ഈ നാളുകളിൽ ആ വീഡിയോ തലപൊക്കിയിട്ടുണ്ട്. എന്നാലും അമ്പിളിയും നവ്യയും സിനിമയിൽ എത്തിച്ചേരുക തന്നെചെയ്തിരുന്നു
advertisement
'സമയം' എന്ന ടി.വി. പരമ്പരയിലൂടെയാണ് അമ്പിളി ദേവി അറിയപ്പെടാൻ ആരംഭിച്ചത്. 2001ൽ 'കലാതിലക' പട്ടം അമ്പിളി ദേവിക്ക് സ്വന്തമായി. 'മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും' എന്ന സിനിമയിൽ പൃഥ്വിരാജ് സുകുമാരന്റെ അനുജത്തിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. അതിൽ കാലുകൾ തളർന്ന പെൺകുട്ടിയുടെ വേഷം സ്വാഭാവികതയോടെ അവതരിപ്പിച്ചതിന് പേരിൽ അമ്പിളിദേവി ശ്രദ്ധിക്കപ്പെട്ടിരുന്നു. 2005ൽ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം അമ്പിളി ദേവിയെ തേടിയെത്തിയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയിൽ പ്രഗത്ഭയാണ് അമ്പിളി ദേവി
advertisement
കൊറ്റംകുളങ്ങരയിലെ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, ഗവണ്മെന്റ് എച്ച്.എസ്.എസ്. ചവറ എന്നിവിടങ്ങളിൽ നിന്നും അമ്പിളി ദേവി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും സാഹിത്യത്തിൽ ബിരുദം. ട്രിച്ചിയിലെ കലൈ കാവിരി കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ നിന്നും ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദവും ഡിപ്ലോമയും നേടി. ഇന്ന് രണ്ടാണ്മക്കളുടെ അമ്മയാണ് അമ്പിളി ദേവി. സീരിയൽ മേഖലയിലെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് ഹാൻഡിലുകളിലൂടെ അമ്പിളി ദേവി പങ്കിടാറുണ്ട്
advertisement
ഒരുവേള അമ്പിളി ദേവിയുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ വാർത്തയായിരുന്നു. ആദ്യവിവാഹം പിരിഞ്ഞ ശേഷം, അമ്പിളി ദേവി നടൻ ആദിത്യൻ ജയന്റെ ഭാര്യയായി. ഈ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായതും, ഇവർ തമ്മിൽ പോലീസ് സ്റ്റേഷൻ വരെയെത്തിയ പരാതിയുമെല്ലാം ചർച്ചയായി മാറിയിരുന്നു. അന്ന് വിവാഹമോചനം നൽകില്ല എന്ന് അമ്പിളി ദേവി പറഞ്ഞിരുന്നുവെങ്കിലും, ഇപ്പോൾ അവരുടെ വിക്കിപീഡിയ പേജിൽ ആദിത്യനുമായി 2021ൽ പിരിഞ്ഞു എന്നാണ് ലഭ്യമായ വിവരം