Actor Bala | ഇത് ക്യാച്ച് ചെയ്താൽ ഞാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എന്ന് ബാല; സന്തോഷം അടക്കാനാവാതെ കോകില
- Published by:meera_57
- news18-malayalam
Last Updated:
കോകിലയുടെ കൂടെ പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയ ശേഷം, ബാല ഭാര്യക്ക് ഒരു പുതിയ അടുക്കള തന്നെ നിർമിച്ചു നൽകിയിരുന്നു
പുതിയ വീട്, പുത്തൻ യൂട്യൂബ് ചാനൽ. നടൻ ബാലയും (Actor Bala) ഭാര്യ കോകിലയും അവരുടെ ജീവിതം അവരുടേതായ നിലയിൽ ആഘോഷിച്ചു വരുന്നു. ബാലയുടെ പുതിയ താമസസ്ഥലത്തു നിന്നുള്ള വാർത്തകളും വിശേഷങ്ങളും ഏതാണ്ട് എല്ലാ ദിവസവും എന്നോണം പ്രേക്ഷകരുടെ മുന്നിലെത്താറുണ്ട്. കോകിലയെ വിവാഹം ചെയ്ത ശേഷം, താൻ വ്യക്തിപരമായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നതിൽ നിന്നും ഇടവേളയെടുത്തു എന്ന് പറഞ്ഞുവെങ്കിലും, ബാലയുടെ ആ പ്രഖ്യാപനം അധികനാൾ നീണ്ടില്ല. കോകില കൂടെക്കൂടിയതിന്റെ സന്തോഷം 'ബാല മാമാവുടെ' മുഖത്തു തെളിഞ്ഞു കാണാം
advertisement
കോകിലയുടെ കൂടെ പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയ ശേഷം, ബാല ഭാര്യക്ക് ഒരു പുതിയ അടുക്കള തന്നെ നിർമിച്ചു നൽകി. ഇപ്പോൾ ഇവിടെ നിന്നുമാണ് ബാല, കോകിലമാരുടെ വ്ലോഗ്ഗിംഗ്. ഓരോ ദിവസവും എന്തെല്ലാം വിഭവം ഇവരുടെ അടുക്കളയിൽ തയ്യാറാവുന്നു എന്നതിന്റെ നേർക്കാഴ്ച ഇതിൽക്കാണാം. കോകിലയാണ് പ്രധാന ഷെഫ് എങ്കിലും, ബാല കൂടെ കൂടാറുണ്ട്. വെജും നോൺ വെജുമായി നിരവധി വിഭവങ്ങൾ തയാർ ചെയ്യാൻ കോകിലയ്ക്ക് സാധിക്കും. കോകിലയുടെ കൈപ്പുണ്യമാണ് ബാലയെ ഈ 'മാമാ പൊണ്ണുമായി' കൂടുതൽ അടുപ്പിച്ചതും (തുടർന്ന് വായിക്കുക)
advertisement
ഇക്കഴിഞ്ഞ ദിവസവും നടൻ ബാല ഒരു സ്‌പെഷൽ ഐറ്റവുമായി കോകിലയുടെ കൂടെ വന്നു. അടുക്കള മാത്രമല്ല, വീട്ടുമുറ്റത്തെ കാഴ്ചകളും ബാലയുടെ വ്ലോഗിൽ സ്ഥിരമായി കാണാൻ സാധിക്കും. കായലിനോട് ചേർന്നാണ് ബാലയുടെയും കോകിലയുടെയും വീട് സ്ഥിതിചെയ്യുന്നത്. മായം കലരാത്ത ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിൽ തല്പരനായ ബാലയ്ക്ക് പുത്തൻ വാസസ്ഥലം എന്തുകൊണ്ടും പ്രിയങ്കരം. ഇടയ്ക്കിടെ വീടിനു മുൻപിലത്തെ കായലോരത്ത് ഊളിയിട്ടിറങ്ങാനും, നീന്തിത്തുടിക്കാനും ബാല താൽപ്പര്യം പ്രകടിപ്പിക്കാറുണ്ട്
advertisement
ബാലയുടെ വീട്ടുമുറ്റത്ത് ഒരു മാവ് വളർന്നു നിൽപ്പുണ്ട്. അതെന്തായാലും ബാലയുടെ കൈകൊണ്ടു നട്ടുപിടിപ്പിച്ചതാവാൻ സാധ്യതയില്ല. വളർന്നു വലുതായ ആ മാവിനെ മലയാളം പറയാൻ കഷ്‌ടപ്പെടുന്ന ബാല 'മാങ്ങാ മരം' എന്നാണ് വിളിക്കുന്നത്. മാവിന്റെ മുകളിൽ കയറാൻ ആരോഗ്യം അനുവദിച്ചില്ല എങ്കിലും, ബാല മുകളിൽ കയറാൻ ഒരാളെ ഏൽപ്പിച്ചിട്ടുണ്ട്. കുലച്ചു കായ്ച്ചു നിൽക്കുന്ന മാങ്ങ മുകളിൽ കയറിയ ആൾ നിലത്തേക്ക് പറിച്ചിട്ടതും, ബാല അത് ഉന്നം തെറ്റാതെ ഭംഗിയായി ക്യാച്ച് ചെയ്തു
advertisement
ഇത് ക്യാച്ച് ചെയ്താൽ ഞാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തും എന്ന ബാലയുടെ കമന്റ് കേട്ടതും കോകിലയുടെ മുഖത്തും സന്തോഷം. ബാല എന്ത് പോസ്റ്റ് ചെയ്താലും, വിമർശിക്കുന്നവരും പിന്തുണയ്ക്കുന്നവരും ഒരുപോലെയാകും. മുൻഭാര്യയായിരുന്ന എലിസബത്തിന്റെ ഒപ്പവും ബാല സമാന രീതിയിൽ ചില വീഡിയോ പോസ്റ്റുകൾ ഇട്ടിരുന്നു. എന്നാൽ, അധികം വൈകാതെ ബാല എലിസബത്തുമായി പിരിഞ്ഞു. ഇതിന്റെ കാരണം അത്ര സുഖകരമല്ല എന്ന നിലയിൽ പ്രചരിക്കുകയും ചെയ്തു. ഗായിക അമൃതയുടെ സുഹൃത്ത് വഴിയാണ് അത്തരം ആരോപണങ്ങൾ മറനീക്കി പുറത്തുവന്നത്
advertisement
തമിഴ്നാട്ടിൽ കോടികളുടെ സ്വത്തുക്കൾക്ക് ഉടമയായ കോകില, ഒരു രാഷ്ട്രീയ പ്രമുഖനായ തന്റെ മാമന്റെ മകൾ എന്ന നിലയിലാണ് ബാല നൽകിയ വിവരം. വിവാഹത്തിന് പക്ഷെ ഇവരുടെ ബന്ധുക്കൾ ആരും തന്നെ പങ്കെടുത്തിരുന്നില്ല. എന്നാൽ, വൈക്കത്ത് താമസം മാറ്റിയതും, കോകിലയുടെ അമ്മ മകൾക്കും മരുമകനും ഒപ്പം കൂടി. ചില വീഡിയോസിൽ കോകിലയുടെ അമ്മയെ കാണാമായിരുന്നു