നടൻ റഹ്മാൻ (Actor Rahman) എന്നാൽ ഓരോ മലയാളി പ്രേക്ഷകന്റെയും മനസ്സിൽ 'ഒരു മധുരക്കിനാവിൻ ലഹരിയിൽ...' ഗാനത്തിന് മതിമറന്ന് നൃത്തം ചെയ്യുന്ന പയ്യനായാണ്. ആ റഹ്മാൻ ഇതാ അപ്പൂപ്പനായിരിക്കുന്നു എന്ന് പറഞ്ഞാൽ പലർക്കും അത്ഭുതം അടക്കാൻ കഴിഞ്ഞെന്നു വരില്ല. മമ്മൂട്ടി കഴിഞ്ഞാൽ, മലയാള സിനിമയിൽ പ്രായം റിവേഴ്‌സ് ഗിയറിൽ ഓടുന്ന മറ്റൊരു നടന്റെ പേര് പറയാൻ പറഞ്ഞാൽ ഉത്തരം റഹ്മാൻ എന്ന് തന്നെയാണ്