'മൂന്ന് വർഷക്കാലം ഒരു സ്ത്രി എന്നെ ദുരുപയോഗം ചെയ്തു; പിന്നീട് അവരെന്നെ തേച്ചു'; നടൻ സുധീർ സുകുമാരൻ

Last Updated:
'ഞാൻ ഇത് ആരോട് പറയും? എനിക്കാര് നീതി തരും? കോടതിയിൽ പറഞ്ഞാൽ എനിക്ക് നീതി കിട്ടുമോ?'
1/5
 കൊച്ചി രാജാവ്, സിഐഡി മൂസ തുടങ്ങി നിരവധി ചിത്രങ്ങളലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സുധീർ സുകുമാരൻ. നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും 2012ല്‍ വിനയന്‍ സംവിധാനം ചെയ്‌ത 'ഡ്രാക്കുള' എന്ന ചിത്രം സുധീര്‍ സുകുമാരന്‍റെ കരിയറിൽ വലിയ വഴിത്തിരിവായി.

advertisement
2/5
 ഇപ്പോൾ താൻ അനുഭവിച്ച ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ഭാര്യയോടൊപ്പം സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്.

3/5
 ‘മൂന്ന് വർഷം ഒരു സ്ത്രീ എന്നെ അവരുടെ കീപ്പ് ആയി കൊണ്ടു നടന്നു. എനിക്ക് ഇഷ്ടം പോലെ പൈസ തന്നു. വലിയൊരു ആളാണ്. അവരുടെ കീഴിൽ ജോലി ചെയ്യുകയായിരുന്നു ഞാൻ. ആ സമയത്ത് എനിക്ക് പടമൊന്നും ഇല്ലായിരുന്നു. അവരുടെ സാമ്പത്തിക കാര്യങ്ങളും മറ്റും നോക്കിയിരുന്നതും ഞാനാണ്. പക്ഷെ ചതിയായിരുന്നു. കുറേ കഴിഞ്ഞപ്പോൾ അവർ എന്നെ തേച്ചു, എന്നെ ഒഴിവാക്കി വിട്ടു'.

4/5
 'ഞാൻ ഇത് ആരോട് പറയും? എനിക്കാര് നീതി തരും? കോടതിയിൽ പറഞ്ഞാൽ എനിക്ക് നീതി കിട്ടുമോ? എന്റെ ഭാര്യയുടെ മുന്നിൽ വച്ചാണ് ഞാനിത് പറയുന്നത്' സുധീർ പറഞ്ഞു. സ്ഥലം എഴുതി തരാം പുള്ളിയെ വിട്ടു കൊടുക്കുമോയെന്ന് അവർ ചോദിച്ചതായി ഭാര്യ പ്രിയയും അഭിമുഖത്തിൽ പറഞ്ഞു.

5/5
 എന്റെ ആരോഗ്യവും സിക്സ് പാക്കും ഒക്കെ ഉണ്ടായിരുന്ന സമയത്ത് എന്നെ പലരും ഉപയോഗിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഒന്നും അറിയാത്ത കാലത്ത് എന്നെ ഒരുപാട് ആണുങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അന്ന് ബോധമില്ല, എന്ത് അറിയാനാണ്? അതിനൊക്കെ ആരോട് പോയാണ് പരാതിപ്പെടുകയെന്ന് അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ

  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement