Vinayakan| 'ജയിലറിലെ പ്രതിഫലം 35 ലക്ഷമൊന്നുമല്ല; അതൊക്കെ നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നത്': വിനായകൻ
- Published by:Rajesh V
- news18-malayalam
Last Updated:
''പ്രതിഫലത്തെ കുറിച്ച് പ്രചരിക്കുന്നതൊക്കെ നുണയാണ്. നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ''
advertisement
advertisement
സാർക്ക് ന്യൂസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനായകൻ മനസ്സുതുറന്നത്. തന്റെ പ്രതിഫലത്തെ കുറിച്ച് പ്രചരിക്കുന്നതൊക്കെ നുണയാണ്. നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ. എന്തായാലും അതിൽ കൂടുതൽ ലഭിച്ചു. ചോദിച്ച പ്രതിഫലമാണ് അവർ തന്നത്. സെറ്റിൽ പൊന്നുപോലെ നോക്കി. ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറിൽ ലഭിച്ചെന്നും തനിക്ക് അത്രയൊക്കെ മതിയെന്നും വിനായകൻ പറയുന്നു.
advertisement
ജയിലറിലെ വർമനെ കുറിച്ച് വിനായകന്റെ വാക്കുകളിങ്ങനെ- '' ജയിലറിനെ സംബന്ധിച്ചിടത്തോളം ഒരു വർഷമാണ് വർമൻ എന്ന കഥാപാത്രത്തെ ഹോൾഡ് ചെയ്തുവെച്ചത്. ഷൂട്ടില്ലെങ്കിൽ ആ കഥാപാത്രത്തേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. പൊട്ടിത്തകർന്നുപോയി ഒരു കൊല്ലം. ഇത്രയും സ്ട്രെച്ച് ചെയ്ത് വേറൊരു കഥാപാത്രവും ചെയ്തിട്ടില്ല''.
advertisement
രാഷ്ട്രീയം ഇഷ്ടമാണെങ്കിലും സംഘടനാ രാഷ്ട്രീയത്തിലൊന്നും ബന്ധപ്പെട്ട് ജീവിക്കുന്ന ആളല്ല താനെന്നും വിനായകൻ അഭിമുഖത്തിൽ പറയുന്നു. ''ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നുവെന്ന് മാത്രം. എന്റെ വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്‌വുള്ളവരാണ്. ബന്ധുക്കളൊക്കെ പാർട്ടി അംഗങ്ങളാണ്. എനിക്ക് അംഗത്വമില്ല. ഞാനൊരു ദൈവ വിശ്വാസിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു സോഷ്യലിസ്റ്റ് ആണ്''.
advertisement