ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ആറ്റുകാലമ്മയ്ക്ക് നിവേദ്യമർപ്പിക്കുന്ന തിരക്കിലാണ് അനന്തപുരി. അറ്റുകാൽ ദേവിയെ മനസ്സിൽ ധ്യാനിച്ച് ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പൊങ്കാല അർപ്പിക്കാനായി എത്തിയത്.
advertisement
2/6
അതിനിടയിൽ ശ്രദ്ധയാവുകയാണ് നടി പാർവ്വതിയും(IParvathy Jayaram) മരുമകൾ താരിണി(Tarini Kalingarayar)യും. ഇരുവരും ആറ്റുകാൽ ദേവിയ്ക്ക് പൊങ്കാലയർപ്പിച്ചു. താരിണിയുടെ കന്നി പൊങ്കാലയാണ് ഈ വർഷത്തേത്.
advertisement
3/6
കഴിഞ്ഞ വർഷമാണ് അഭിനേതാക്കളായ ജയറാമിന്റേയും പാർവ്വതിയുടേയും(Parvathy Jayaram) മകൻ കാളിദാസ് ജയറാം താരിണിയെ വിവാഹം ചെയ്തത്. ഡിസംബർ 8നായിരുന്നു ഇരുവരുടേയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.
advertisement
4/6
കാളിദാസിന്റെ വിവാഹത്തിന് മുന്നോടിയായി മകള്‍‍ ചക്കിയെന്ന മാളവിക ജയറാമിന്റേയും വിവാഹം കഴിഞ്ഞ വർഷം കഴിഞ്ഞിരുന്നു. മെയ് 3നായിരുന്നു ഇവരുടെ വിവാഹം.
advertisement
5/6
പാർവ്വതിയും മരുമകൾ താരിണിയും പൊങ്കാലയർപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുകയാണ്. ആറ്റുകാൽ ക്ഷേത്രത്തിൽ മേളത്തിൽ കൊട്ടുന്ന ജയറാമും ശ്രദ്ധ നേടിയിരുന്നു.
advertisement
6/6
അതേസമയം ഒരുക്കങ്ങൾ പൂർത്തിയാക്കി രാവിലെ 10.15 ഓടെ പണ്ടാര അടുപ്പിൽ തീ പകർന്നു. ഇതോടെ 2025ലെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. 1.15 നാണ് നിവേദ്യം. ആറ്റുകാലമ്മയ്ക്ക് നിവേദ്യമർപ്പിക്കാനായി നിരവധി ഭക്തന്മാരാണ് അനന്തപുരിയിൽ എത്തിച്ചേർന്നിരിക്കുന്നത്.
advertisement
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ'; പ്രധാനമന്ത്രി മോദി
കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷയെ ബാധിക്കുന്നു
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കുറിച്ച് കോൺഗ്രസ് പറയുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്നു
ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ നയതന്ത്ര ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നു