സിനിമയിൽ വരുന്നതിന് മുൻപ് ക്ലബ് ഡാൻസറായിരുന്ന താരം; വിവാഹിതനായ സഹനടനുമായി പ്രണയം..ഒടുവിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരത്തെ വിവാഹം ചെയ്ത നടി!
- Published by:Sarika N
- news18-malayalam
Last Updated:
വിവാഹശേഷം നടി 10 വർഷത്തോളം സിനിമാമേഖലയിൽ നിന്നും വിട്ടുനിന്നു
ഒറ്റ രാത്രികൊണ്ട് പലരുടെയും ജീവിതം മാറി മറിയാറുണ്ട്. അത്തരത്തിൽ ഭാഗ്യം കൊണ്ട് ബോളിവുഡിൽ എത്തപ്പെട്ട നടിയാണ് റീന റോയ്. സറൂരത്ത് എന്ന ചിത്രത്തിലൂടെയാണ് റീന റോയ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ജയ്‌സെ കോ തൈസ, സഖ്മീ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു. 70 കളിലും 80 കളിലും ബോളിവുഡ് സിനിമകളിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു റീന റോയ്. ജാനി ദുഷ്മാൻ, നാഗിൻ, ആശ, അർപ്പൺ, നസീബ്, സനം തേരി കസം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ റീന ഭാഗമായി.
advertisement
നടനായ സാദിഖ് അലിയുടെയും ശാരദ റായിയുടെയും മൂന്നാമത്തെ മകളായാണ് റീന റോയുടെ ജനനം. സൈറ അലി എന്നായിരുന്നു മാതാപിതാക്കൾ താരത്തിന് നൽകിയ പേര്. റീന റോയിയുടെ അച്ഛൻ സാദിഖ് അലി ഒരു മുസ്ലീമും അമ്മ ശാരദ റായ് ഹിന്ദുവുമായിരുന്നു. താരത്തിന്റെ കുട്ടിക്കാലത്ത് മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം സൈറയും സഹോദരങ്ങളും പിതാവിൽ നിന്ന് അകന്നു. വിവാഹമോചനത്തിനുശേഷം നാല് കുട്ടികളുടെയും പേര് അമ്മ പുനർനാമകരണം ചെയ്തു. അങ്ങനെ സൈറ റോയ് രൂപ റോയ് ആയി മാറി.
advertisement
രൂപ റോയ് എന്ന പേര് സറൂരത്തിന്റെ നിർമ്മാതാവ് റീന റോയ് എന്നാക്കി മാറ്റി. കുടുംബത്തിന്റെ മോശം സാമ്പത്തിക സ്ഥിതി കാരണം റീനയ്ക്ക് ഒരു ക്ലബ് നർത്തകിയുടെ ജോലി ഏറ്റെടുക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിന്നീടാണ് നടി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിൽ എത്തിയ ശേഷം താരത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടെങ്കിലും ജീവിതം അത്ര സുഗമമായിരുന്നില്ല.
advertisement
എഴുപതുകളിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിൽ ഒരാളായി റീന റോയ് മാറി. അക്കാലത്താണ് കാളിചരൺ എന്ന സിനിമയുടെ സെറ്റിൽ വച്ച് സഹനടൻ ശത്രുഘ്നൻ സിൻഹയുമായി നടി പ്രണയത്തിലാവുന്നത്. ആ സമയത്ത് വിവാഹത്തിനായിരുന്ന ശത്രുഘ്നൻ റീനയെക്കാൾ 11 വയസ്സ് മുതിർന്ന ആളുമായിരുന്നു. ഈ കാരണത്താൽ നടിയുടെ 'അമ്മ നടനുമായുള്ള ബന്ധത്തിന് സമ്മതിച്ചിരുന്നില്ല.
advertisement
1981-ൽ ശത്രുഘ്‌നൻ പൂനം സിൻഹയെ വിവാഹം കഴിച്ചു. തുടർന്ന് ശത്രുഘ്‌നനിൽ നിന്ന് വേർപിരിഞ്ഞ ശേഷം റീന പാകിസ്ഥാൻ ക്രിക്കറ്റ് താരം മൊഹ്‌സിൻ ഖാനുമായി പ്രണയത്തിലാവുകയും അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തിൽ നടിക്ക് ജന്നത്ത് എന്നൊരു മകളുണ്ട്. എന്നാൽ മൊഹ്‌സിന്റെ കുത്തഴിഞ്ഞ ജീവിതം നടിക്ക് യോജിച്ചതായിരുന്നില്ല. വിവാഹശേഷം നടി സിനിമയിൽ അഭിനയിച്ചിരുന്നില്ല. വിവാഹശേഷം പാകിസ്ഥാനിലേക്ക് താരം താമസം മാറിയിരുന്നു. തുടർന്ന് 1992-ൽ ഖാനിൽ നിന്ന് വിവാഹമോചനം നേടുകയും ശേഷം ഇന്ത്യയിലേക്ക് തിരിച്ചുവരികയും ചെയ്തു.
advertisement
വിവാഹമോചനം നേടിയ ശേഷം മകളുടെ സംരക്ഷണം മൊഹ്‌സിൻ ഖാൻ ഏറ്റെടുത്തു. അദ്ദേഹം മകളുമായി കറാച്ചിയിലേക്ക് താമസം മാറി. മകളുടെ സംരക്ഷണത്തിനായി വർഷങ്ങളോളം പോരാടിയ റീന ഒടുവിൽ ജന്നത്തിനെ വളർത്താനുള്ള അവകാശം നേടിയെടുത്തു. ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിൽ, പുനർ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും ഇപ്പോൾ മകളെ പരിപാലിക്കുന്ന തിരക്കിലാണെന്നും നടി പറഞ്ഞു.
advertisement
വിവാഹമോചനത്തിന് ശേഷം 1993 ൽ പുറത്തിറങ്ങിയ ആദ്മി ഖിലോന ഹേ എന്ന താരം നാടകത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവന്നു. തുടർന്ന് അജയ് (1996), ഗെയർ (1999) എന്നീ റൊമാൻസ്-ആക്ഷൻ ചിത്രങ്ങളിലും , റെഫ്യൂജി (2000) എന്ന റൊമാന്റിക് നാടകത്തിലും അവർ സഹനടനായി അഭിനയിച്ചു. നിലവിൽ നടി സഹോദരി ബർഖയ്‌ക്കൊപ്പം റോയ് ഒരു അഭിനയ സ്കൂൾ നടത്തിവരികയാണ്.