27-ാം വയസ്സിൽ വിവാഹം, 24 മാസത്തിനുള്ളിൽ വിവാഹമോചനം; സംസ്ഥാനതല കബഡി കളിക്കാരിയും കരാട്ടെ ചാമ്പ്യനുമായിരുന്ന പ്രമുഖ നടി!
- Published by:Sarika N
- news18-malayalam
Last Updated:
നാടകത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന നടി ഇന്ന് ഒടിടി സീരീസുകളിലൂടെ പ്രശസ്തയാണ്
സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ കഴിവ് മാത്രം പോരാ മറിച്ച് ചില സമയത്ത് ഭാഗ്യം കൂടെ വേണം. അത്തരത്തിൽ കഴിവ് ഉണ്ടായിട്ടും സിനിമയിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു താരത്തെ പരിചയപ്പെടാം. സിനിമയിൽ ക്ലിക്ക് ആയില്ലെങ്കിലും നടി ഒടിടി സീരിസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്. 2008 ൽ അനിൽ കപൂറിനൊപ്പം അഭിനയിച്ചാണ് നടി അരങ്ങേറ്റം കുറിച്ചത്.
advertisement
advertisement
1986 ജൂൺ 25 ന് ഇന്ത്യയിലെ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ജനിച്ച നടി സാംഗ്ലിയിലെ വിശ്രാംബാഗിലെ പ്രദ്ന്യ പ്രബോധിനി പ്രശാലയിലെ സ്വാതന്ത്ര്യ വീർ സവർക്കർ പ്രതിസ്ഥാനിൽ പഠനം നടത്തി .അവർ സംസ്ഥാനതല കബഡി കളിക്കാരിയായിരുന്നു, കരാട്ടെയിൽ ഓറഞ്ച് ബെൽറ്റും നേടിയിട്ടുണ്ട് . അമ്മയുടെ സുഹൃത്ത് സംവിധാനം ചെയ്ത ഒരു നാടകത്തിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് കടന്നുവന്നത്. അവരുടെ രണ്ടാമത്തെ നാടകമായ ആധേ അധുരെയിലൂടെ ഇന്റർ-കോളേജ് നാടക മത്സരത്തിൽ മികച്ച നടിക്കുള്ള അവാർഡ് നേടി.
advertisement
സായ് തംഹങ്കർ 2013 ഡിസംബർ 15 ന് അമേയ ഗോസവി എന്ന വിഷ്വൽ ഇഫക്റ്റ് ആർട്ടിസ്റ്റിനെ വിവാഹം കഴിച്ചു. നടിയുടെ ഭർത്താവായിരുന്ന അമേയ സിനിമാ മേഖലയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഒരു നിർമ്മാതാവ് കൂടിയായ അദ്ദേഹം ലോഡിംഗ് പിക്ചേഴ്സ് എന്ന പേരിൽ ഒരു കമ്പനി നടത്തുന്നുണ്ട്. സായിയും അമേയയും ഒരേ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവർ ഒരിക്കലും ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല.
advertisement
സായ് തംഹങ്കറും അമേ ഗോസാവിയും വിവാഹത്തിന് മുമ്പ് മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധത്തിന് കുടുംബത്തിന്റെ പൂർണ പിന്തുണ ലഭിച്ചിരുന്നു. 2012 ഏപ്രിൽ 7 ആണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയത്തിന് ശേഷം, ഇരുവരും ഉടൻ വിവാഹിതരാകുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും സായ് ജോലി തിരക്കിലായതിനാൽ വിവാഹം ഒരു വർഷത്തേക്ക് മാറ്റിവച്ചു.
advertisement
advertisement