Ahaana Krishna | ഫ്‌ളൈറ്റ് യാത്രയ്ക്കിടെ അഹാന കൃഷ്ണ ജീവിതത്തിൽ ആദ്യമായി തരണം ചെയ്ത സംഭവം; സഹയാത്രികരോട് നന്ദിപൂർവം താരം

Last Updated:
മുക്കാൽ മണിക്കൂർ ഫ്‌ളൈറ്റ് യാത്രയിൽ ഉടനീളം താൻ നേരിട്ട അവസ്ഥയെപ്പറ്റി അഹാന കൃഷ്ണ
1/9
യാത്രകളെ സ്നേഹിക്കുകയും, ഓരോ വർഷവും ജോലിയുടെയും ജീവിതത്തിന്റെയും ഭാഗമായി കഴിയുന്ന വിധം യാത്രകൾ നടത്തുകയും ചെയ്യാറുള്ള താരമാണ് അഹാന കൃഷ്ണ. രണ്ടു ദിവസങ്ങൾക്ക് മുൻപ് കൂട്ടുകാരി റിയയെ കാണാൻ ബെംഗളുരുവിലേക്ക് പോയതാണ് അഹാന. ഫ്ളൈറ്റിലായിരുന്നു യാത്ര. ഒരു മണിക്കൂർ തികച്ചില്ലാതിരുന്ന യാത്ര പക്ഷേ അഹാനയെ വല്ലാതെ വലച്ചു
യാത്രകളെ സ്നേഹിക്കുകയും, ഓരോ വർഷവും ജോലിയുടെയും ജീവിതത്തിന്റെയും ഭാഗമായി കഴിയുംവിധം യാത്രകൾ നടത്തുകയും ചെയ്യാറുള്ള താരമാണ് അഹാന കൃഷ്ണ (Ahaana Krishna). രണ്ടു ദിവസങ്ങൾക്ക് മുൻപ് കൂട്ടുകാരി റിയയെ കാണാൻ ബെംഗളുരുവിലേക്ക് പോയതാണ് അഹാന. ഫ്ളൈറ്റിലായിരുന്നു യാത്ര. ഒരു മണിക്കൂർ തികച്ചില്ലാതിരുന്ന യാത്ര പക്ഷേ അഹാനയെ വല്ലാതെ വലച്ചു
advertisement
2/9
ജീവിതത്തിൽ ആദ്യമായാണ് അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നതെന്ന് അഹാന. തന്റെ നല്ലവരായ സഹയാത്രികരെയും, എയർ ഹോസ്റ്റസിനെയും, പൈലറ്റിനെയും വരെ അഹാന കൃഷ്ണ നല്ല വ്യക്തിത്വങ്ങളായി ഓർക്കുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വീഡിയോ രൂപത്തിലാണ് അഹാന കൃഷ്ണ തന്റെ അനുഭവം വിവരിച്ചത്. അഹാനയുടെ വാക്കുകളിലേക്ക് (തുടർന്ന് വായിക്കുക)
ജീവിതത്തിൽ ആദ്യമായാണ് അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നതെന്ന് അഹാന. തന്റെ നല്ലവരായ സഹയാത്രികരെയും, എയർ ഹോസ്റ്റസിനെയും, പൈലറ്റിനെയും വരെ അഹാന കൃഷ്ണ നല്ല വ്യക്തിത്വങ്ങളായി ഓർക്കുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വീഡിയോ രൂപത്തിലാണ് അഹാന കൃഷ്ണ തന്റെ അനുഭവം വിവരിച്ചത്. അഹാനയുടെ വാക്കുകളിലേക്ക് (തുടർന്ന് വായിക്കുക)
advertisement
3/9
മുക്കാൽ മണിക്കൂർ ഫ്‌ളൈറ്റ് യാത്രയിൽ നാലു തവണ ഛർദിച്ചു. തലേന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നുള്ള ഭക്ഷ്യ വിഷബാധ ആയിരിക്കാം എന്ന് അഹാന, അല്ലാതെ ഫ്‌ളൈറ്റ് യാത്രയുടേതായ മോഷൻ സിക്ക്നെസ്സ് തനിക്കില്ല
മുക്കാൽ മണിക്കൂർ ഫ്‌ളൈറ്റ് യാത്രയിൽ നാലു തവണ ഛർദിച്ചു. തലേന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നുള്ള ഭക്ഷ്യ വിഷബാധ ആയിരിക്കാം എന്ന് അഹാന, അല്ലാതെ ഫ്‌ളൈറ്റ് യാത്രയുടേതായ മോഷൻ സിക്ക്നെസ്സ് തനിക്കില്ല
advertisement
4/9
ഫ്‌ളൈറ്റ്  യാത്ര തുടങ്ങും മുൻപേ എന്തോ പന്തികേട് തോന്നിയിരുന്നു എന്ന് അഹാന. പക്ഷേ ഛർദിക്കും എന്ന് വിചാരിച്ചതേയില്ല. ഫ്‌ളൈറ്റ് അനങ്ങി തുടങ്ങിയപ്പോഴേ അസ്വസ്ഥത ആരംഭിച്ചിരുന്നു എന്ന് അഹാന. പെട്ടെന്ന് തന്നെ സഹയാത്രികൻ അഹാനയ്ക്ക് സഹായമാവുകയും ചെയ്തു
ഫ്‌ളൈറ്റ് യാത്ര തുടങ്ങും മുൻപേ എന്തോ പന്തികേട് തോന്നിയിരുന്നു എന്ന് അഹാന. പക്ഷേ ഛർദിക്കും എന്ന് വിചാരിച്ചതേയില്ല. ഫ്‌ളൈറ്റ് അനങ്ങി തുടങ്ങിയപ്പോഴേ അസ്വസ്ഥത ആരംഭിച്ചിരുന്നു. പെട്ടെന്ന് തന്നെ സഹയാത്രികൻ അഹാനയ്ക്ക് സഹായമായി
advertisement
5/9
അടുത്തിരുന്ന നല്ലവനായ സഹയാത്രികൻ അത്രയും നേരം അഹാനയുടെ ബാഗ് സൂക്ഷിച്ചിരുന്നു. ഇൻഡിഗോ വിമാനത്തിലെ ഛർദിക്കാനുള്ള ബാഗ് ആയിരുന്നു അഹാനയ്ക്ക് ആശ്രയം. നിർത്താത്ത ഛർദിയിൽ അടുത്തിരിക്കുന്നവർ എന്ത് വിചാരിക്കും എന്നായിരുന്നു തന്റെ ചിന്തയെന്ന് അഹാന
അടുത്തിരുന്ന നല്ലവനായ സഹയാത്രികൻ അത്രയും നേരം അഹാനയുടെ ബാഗ് സൂക്ഷിച്ചിരുന്നു. ഇൻഡിഗോ വിമാനത്തിലെ ഛർദ്ദിക്കാനുള്ള ബാഗ് ആയിരുന്നു അഹാനയ്ക്ക് ആശ്രയം. നിർത്താത്ത ഛർദ്ദിയിൽ അടുത്തിരിക്കുന്നവർ എന്ത് വിചാരിക്കും എന്നായിരുന്നു തന്റെ ചിന്തയെന്ന് അഹാന
advertisement
6/9
മനസിന് വല്ലാതെ വിഷമം വന്ന അവസ്ഥകൂടിയായിരുന്നു അത്. സ്ഥിരമായി ഛർദി ഉണ്ടാവുന്ന ഒരു ആന്റിയും അടുത്തിരിക്കുന്ന ഡോക്‌ടറും അനുഭാവപൂർവം പെരുമാറിയെന്ന് അഹാന നന്ദിയോടെ ഓർക്കുന്നു. അത്രയും നല്ല സഹയാത്രികരെ കിട്ടുന്നത് അനുഗ്രഹമെന്നു അഹാന കരുതുന്നു
മനസിന് വല്ലാതെ വിഷമം വന്ന അവസ്ഥകൂടിയായിരുന്നു അത്. സ്ഥിരമായി ഛർദ്ദി ഉണ്ടാവുന്ന ഒരു ആന്റിയും അടുത്തിരിക്കുന്ന ഡോക്‌ടറും അനുഭാവപൂർവം പെരുമാറിയെന്ന് അഹാന നന്ദിയോടെ ഓർക്കുന്നു. അത്രയും നല്ല സഹയാത്രികരെ കിട്ടുന്നത് അനുഗ്രഹമെന്നു അഹാന കരുതുന്നു
advertisement
7/9
മറ്റു സീറ്റുകളിൽ ഇരുന്നവർ പോലും അവരുടെ വൊമിറ്റ് ബാഗ് അഹാനയ്ക്കായി നീട്ടി. ഛർദിച്ച് അവശയായി കണ്ണുനിറഞ്ഞ അവസരത്തിൽ എയർ ഹോസ്റ്റസ് എത്തി സമാധാനിപ്പിക്കുക പോലും ചെയ്തു
മറ്റു സീറ്റുകളിൽ ഇരുന്നവർ പോലും അവരുടെ വൊമിറ്റ് ബാഗ് അഹാനയ്ക്കായി നീട്ടി. ഛർദ്ദിച്ച് അവശയായി കണ്ണുനിറഞ്ഞ അവസരത്തിൽ എയർ ഹോസ്റ്റസ് എത്തി സമാധാനിപ്പിക്കുക പോലും ചെയ്തു
advertisement
8/9
പുറത്തിറങ്ങിയപ്പോൾ പൈലറ്റ് പോലും അഹാനയോട്‌ സുഖവിവരം അന്വേഷിച്ച് ഉറപ്പിച്ചിരുന്നു എന്ന് താരം. അത്രയ്ക്ക് മോശമായിരുന്നു ഫ്ളൈറ്റിന്റെ പോക്ക് എന്നുപോലും അദ്ദേഹം അന്വേഷിച്ചു.  അവരുടെ കുറ്റം കൊണ്ടല്ല, തന്റെ ആരോഗ്യപ്രശനമാണ് കാരണം എന്ന് അഹാന സ്നേഹത്തോടെ അറിയിച്ചു
പുറത്തിറങ്ങിയപ്പോൾ പൈലറ്റ് പോലും അഹാനയോട്‌ സുഖവിവരം അന്വേഷിച്ച് ഉറപ്പിച്ചിരുന്നു എന്ന് താരം. അത്രയ്ക്ക് മോശമായിരുന്നു ഫ്ളൈറ്റിന്റെ പോക്ക് എന്നുപോലും അദ്ദേഹം അന്വേഷിച്ചു. അവരുടെ കുറ്റം കൊണ്ടല്ല, തന്റെ ആരോഗ്യപ്രശ്നമാണ് കാരണം എന്ന് അഹാന സ്നേഹത്തോടെ അറിയിച്ചു
advertisement
9/9
കൂട്ടുകാരിയെ കണ്ടതും താൻ നേരിട്ട അവസ്ഥയെപ്പറ്റി അഹാന വിവരിച്ചു. പക്ഷേ വീട്ടിലെത്തിയ ശേഷം പിന്നീട് ഛർദ്ദി ഉണ്ടായില്ല എന്ന് അഹാന
കൂട്ടുകാരിയെ കണ്ടതും താൻ നേരിട്ട അവസ്ഥയെപ്പറ്റി അഹാന വിവരിച്ചു. പക്ഷേ വീട്ടിലെത്തിയ ശേഷം പിന്നീട് ഛർദ്ദി ഉണ്ടായില്ല എന്ന് അഹാന
advertisement
Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement