advertisement

ബീഹാർ കേരളം പോലെയാകണമെന്ന പ്രസ്താവനയ്ക്ക് തേജസ്വി യാദവ് മാപ്പ് പറയണമെന്ന് ജനതാദൾ നേതാവ്

Last Updated:

തേജസ്വിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും നാണക്കേടുമാണെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ ഉമേഷ് കുശ്വാഹ പറഞ്ഞു

ഉമേഷ് കുശ്വാഹ
ഉമേഷ് കുശ്വാഹ
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബീഹാർ ഒരു ദരിദ്ര സംസ്ഥാനമാണെന്ന് വിശേഷിപ്പിച്ച ആർജെഡി ദേശീയ വർക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവിനെതിരെ ബിഹാറിൽ രാഷ്ട്രീയ പോര് മുറുകുന്നു. തേജസ്വിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും നാണക്കേടുമാണെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ ഉമേഷ് കുശ്വാഹ പറഞ്ഞു. മറ്റൊരു സംസ്ഥാനത്തെ മണ്ണിൽ നിന്ന് സ്വന്തം നാടിനെ അവഹേളിച്ചത് ബീഹാറിലെ ജനങ്ങളുടെ അന്തസ്സിന് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറത്തെ പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ വേളയിലാണ് തേജസ്വി വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്തെ ഏറ്റവും ദരിദ്രമായ ഒരു സംസ്ഥാനത്തു നിന്നാണ് ഞാൻ വരുന്നതെന്നും വിദ്യാഭ്യാസം, ആരോഗ്യം, ക്രൈം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങി എല്ലാ നെഗറ്റീവ് സൂചികകളിലും ബീഹാർ ഏറ്റവും മോശം നിലയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നെങ്കിലും ഒരു ദിവസം ബീഹാർ കേരളത്തെപ്പോലെ ആകണമെന്ന് ആഗ്രഹിക്കുന്നതായും കേരളത്തിലെ വികസനത്തിൽ അഭിമാനിക്കുന്നതായും തേജസ്വി കൂട്ടിച്ചേർത്തു.
ബീഹാറിനെ ദരിദ്ര സംസ്ഥാനമെന്ന് വിളിക്കുന്നതിന് മുൻപ് സ്വന്തം മാതാപിതാക്കളുടെ ഭരണകാലത്തെക്കുറിച്ച് തേജസ്വി ആത്മപരിശോധന നടത്തണമെന്ന് ഉമേഷ് കുശ്വാഹ തിരിച്ചടിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാനം കൈവരിച്ച വികസന നേട്ടങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു. 2004-05 കാലഘട്ടത്തിൽ 7.78 ശതമാനമായിരുന്ന സാമ്പത്തിക വളർച്ചാ നിരക്ക് നിലവിൽ 13.09 ശതമാനമായി ഉയർന്നു. 23,000 കോടിയായിരുന്ന സംസ്ഥാന ബജറ്റ് ഇന്ന് 3.47 ലക്ഷം കോടി കടന്നതായും പ്രതിശീർഷ വരുമാനം 7,449 രൂപയിൽ നിന്ന് 69,321 രൂപയായി വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
ദാരിദ്ര്യ നിരക്ക് 54.40 ശതമാനത്തിൽ നിന്ന് 33.76 ശതമാനമായും അക്ഷരാസ്യത 47 ശതമാനത്തിൽ നിന്നും 79 ശതമാനത്തിലേക്കും മെച്ചപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ മോശമായി ചിത്രീകരിച്ച തേജസ്വി യാദവ് ബീഹാറിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും ജനങ്ങളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും ജെഡിയു ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ബീഹാർ കേരളം പോലെയാകണമെന്ന പ്രസ്താവനയ്ക്ക് തേജസ്വി യാദവ് മാപ്പ് പറയണമെന്ന് ജനതാദൾ നേതാവ്
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement