കുറഞ്ഞത് 20 കോടി പ്രതിഫലം നേടുന്ന നടൻ; യാത്ര സാധാരണക്കാർക്കൊപ്പം ബോട്ടിൽ

Last Updated:
ലക്ഷങ്ങൾ വിലയുള്ള കാറുകളുണ്ട്, വേണമെങ്കിൽ ബിസിനസ് ക്‌ളാസിൽ വിമാനയാത്രയും നടക്കും ഈ നടന്. പക്ഷേ...
1/6
ഒന്ന് വിരൽ ഞൊടിക്കേണ്ട കാര്യമേയുള്ളൂ. സ്വന്തം ശേഖരത്തിൽ നിന്ന് തന്നെ ലക്ഷങ്ങളോ കോടികളോ വിലമതിക്കുന്ന കാറുകൾ നിരത്തിലിറങ്ങും, അതിൽ കയറി യാത്ര ചെയ്താൽ മാത്രം മതി ഈ നടന്. ഇനി വിമാനമാർഗം യാത്ര പോകണമെങ്കിൽ, ഒരു ബിസിനസ് ക്ലാസ് ടിക്കറ്റ് കിട്ടാൻ പ്രയാസമില്ല. ഒരു സിനിമയ്ക്ക്, അത് ചെറുകിട നിർമാതാക്കളുടേതാണെങ്കിൽ, 20 കോടി രൂപയും അല്ലെങ്കിൽ 100 കോടി രൂപ വരെയും പ്രതിഫലം പറ്റാറുണ്ട് ഇദ്ദേഹം. അങ്ങനെയൊരു താരരാജാവിന്റെ യാത്രയാണ് ഈ കാണുന്നത്. സാധാരണക്കാർക്കൊപ്പം ബോട്ട് ജെട്ടിയിൽ കയറി അവർക്കൊപ്പം കാറ്റും കൊണ്ടൊരു യാത്ര

advertisement
2/6
'ദേ ദേ പ്യാർ ദേ 2' എന്ന വരാൻപോകുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് നടൻ അജയ് ദേവ്ഗൺ. റൊമാന്റിക് കോമഡിയായാണ് ഈ ചിത്രം അണിയറയിൽ പുരോഗമിക്കുന്നത്. ഇതിനോടകം ഷൂട്ടിംഗ് ആരംഭിച്ച ചിത്രം 2025 നവംബർ 14ന് തിയേറ്ററുകളിലെത്താൻ തയാറെടുക്കുന്നു. ഇതിനിടെ സിനിമയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. ഇതിനിടെ, മുംബൈയിലെ വെർസോവ ജെട്ടിയിൽ അദ്ദേഹം ബോട്ട് യാത്ര ആസ്വദിക്കുന്ന ചെറു ദൃശ്യം സോഷ്യൽ മീഡിയയിൽ പൊന്തിയിട്ടുണ്ട് (തുടർന്ന് വായിക്കുക)

3/6
ബോട്ടിൽ മറ്റുള്ളവർക്കൊപ്പം യാത്ര ആസ്വദിക്കുന്ന നടന്റെ ദൃശ്യമാണ് കൂടുതലും പ്രചരിക്കുന്നത്. എന്നാൽ, അതിനും മുൻപുള്ള ഒരു ദൃശ്യം ഇതിൽ പതിഞ്ഞിട്ടില്ല. വെർസോവ ജെട്ടിയിലേക്ക് നടന് വെറുതെ എത്തിച്ചേരാൻ സാധ്യമല്ല. അദ്ദേഹത്തെ വളഞ്ഞ് കനത്ത സുരക്ഷാ വലയം തീർക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു. അവിടെ അജയ് ദേവ്ഗൺ, അദ്ദേഹത്തിന്റെ ആരാധകരുമായി സംസാരിക്കുകയോ മറ്റൊരു ആശയവിനിമയത്തിലും ഏർപ്പെടുകയോ ചെയ്യുന്നില്ല. കറുപ്പ് നിറത്തിലെ ഹാഫ് സ്ലീവ്‌ഡ്‌ ടി-ഷർട്ടും, ബ്രൗൺ നിറത്തിലെ പാന്റുമാണ് അജയ് ദേവ്ഗന്റെ വേഷം. കറുപ്പ് നിറത്തിലെ സ്നീക്കേഴ്സ്, അതിനു യോജിച്ച സൺ ഗ്ലാസ്, സിൽവർ വാച്ച് എന്നിവയും ചേരുന്നതാണ് അദ്ദേഹത്തിന്റെ ലുക്ക്

4/6
'സൺ ഓഫ് സർദാർ 2' ആണ് അജയ് ദേവ്ഗന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വിജയ് കുമാർ അറോറ സംവിധാനം ചെയ്ത ചിത്രത്തിലെ ഗംഭീര ആക്ഷനും, തമാശയും, ട്വിസ്റ്റുകളും, പുത്തൻ കഥാപാത്രങ്ങളും പ്രധാന ആകർഷണമായിരുന്നു. 2012ലെ തന്നെ ഇതേപേരിലെ അദ്ദേഹത്തിന്റെ സിനിമയുടെ രണ്ടാം ഭാഗമായ ചിത്രത്തിൽ ജസ്‌വീന്ദർ സിംഗ് രൺധാവ എന്ന കഥാപാത്രമായി അദ്ദേഹം വീണ്ടുമെത്തും. തന്നിൽ നിന്നും അകന്നു പോയ ഭാര്യയെ തിരികെക്കൊണ്ടുവരാൻ സ്കോട്ലൻഡിലേക്ക് പറക്കുന്ന അദ്ദേഹം മാഫിയ യുദ്ധം, അഭയാർത്ഥി പ്രശ്നങ്ങൾ, പ്രശ്നബാധിതമായ സിഖ് വിവാഹം എന്നിവയിൽ അകപ്പെടുന്നതാണ് പ്രമേയം

5/6
അജയ് ദേവ്ഗണ് പുറമേ, സഞ്ജയ് മിശ്ര, ഡോളി അലുവാലിയ, നീരു ബജ്‌വ, മൃണാൾ താക്കൂർ, ചങ്കി പാണ്ഡെ, ദീപക് ദോബ്രിയാൽ, രവി കിഷൻ, വിന്ദു ധാര സിംഗ്, ശരത് സക്‌സേന, കുബ്ര സെയ്ട്ട്, സാഹിത് മെഹ്ത പുതുമുഖ നടി റോഷ്‌നി വാലിയ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു. ബോളിവുഡിൽ അജയ് ദേവ്ഗന്റേതായി ഒരുപറ്റം ചിത്രങ്ങൾ വരാനിരിക്കുന്നു. രാകുൽ പ്രീത് സിംഗ്, ആർ. മാധവൻ എന്നിവർക്കൊപ്പം 'ദേ ദേ പ്യാർ ദേ 2' എന്ന സിനിമയിൽ അജയ് ദേവ്ഗൺ അഭിനയിക്കും

6/6
ലവ് രഞ്ജൻ നിർമിച്ച് അൻഷുൽ ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇന്ത്യൻ സിനിമ ഏറെ പ്രതീക്ഷയോടു കൂടി കാത്തിരിക്കുന്ന ചിത്രമായ 'ധമാൽ 4'ൽ അജയ് ദേവ്ഗൺ അഭിനയിക്കും. ഇന്ദ്രകുമാർ ചിത്രത്തിൽ അജയ് ദേവ്ഗൺ, റിതേഷ് ദേശ്മുഖ്, അർഷാദ് വർഷ, സഞ്ജയ് മിശ്ര, ജാവേദ് ജെഫ്രി എന്നിവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യും. ദൃശ്യം 3, ഗോൽമാൽ 5 തുടങ്ങിയ ചിത്രങ്ങളും വരാനിരിക്കുന്നു

മലപ്പുറത്ത് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 55 കാരന് 41 വര്‍ഷം കഠിന തടവ്

  • മലപ്പുറത്ത് 13 വയസ്സുകാരനെ പീഡിപ്പിച്ച 55 കാരന് 41 വർഷം കഠിന തടവും 49,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

  • പ്രതി പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും നാല് മാസവും അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

  • പ്രതി പിഴയടക്കുന്ന പക്ഷം ആ തുക ഇരയായ കുട്ടിക്കു നൽകാനും കോടതി നിർദ്ദേശം നൽകി.

View All
advertisement