പകരമാവില്ല എന്നറിയാം... അല്ലുവിന്റെ പിതാവും സംവിധായകൻ സുകുമാറും മരിച്ച സ്ത്രീയുടെ മകന് 2 കോടി സഹായം പ്രഖ്യാപിച്ചു

Last Updated:
ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവനുവേണ്ടി മല്ലിടുന്ന കുഞ്ഞിനായി സഹായം
1/4
പുഷ്പ ആദ്യ ഷോയ്ക്കിടെ ഹൈദരാബാദിലെ തിയറ്ററിൽ ഉണ്ടായ ഉന്തും തള്ളും, അവിടെ പൊലിഞ്ഞ ഒരമ്മയുടെ ജീവനും ആരും മറന്നിരിക്കില്ല. അവരുടെ മകൻ ശ്രീ തേജ ഇന്ന് ജീവനുവേണ്ടി മല്ലിടുകയാണ്. തിയേറ്ററിൽ ആ സമയം നടൻ അല്ലു അർജുനും ചിത്രം കാണാൻ എത്തിയിരുന്നു. അല്ലുവിനെ കാണാൻ വന്ന ഫാൻസിനെ നിയന്ത്രിക്കാനാവാത്ത വിധം എത്തിയതും, കനത്ത തിക്കും തിരക്കും അനുഭവപ്പെടുകയും, യുവതി മരണപ്പെടുകയുമായിരുന്നു. ശ്രീ തേജ എന്ന മകന് മസ്തിഷ്ക ക്ഷതം സംഭവിച്ചു കഴിഞ്ഞതായി മെഡിക്കൽ റിപ്പോർട്ടും വന്നുകഴിഞ്ഞു. ഇപ്പോൾ ശ്രീ തേജയുടെ ചികിത്സാ സഹായത്തിനായി അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദും സംവിധായകൻ സുകുമാറും രംഗത്തുവന്നു കഴിഞ്ഞു
പുഷ്പ ആദ്യ ഷോയ്ക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ഉണ്ടായ ഉന്തും തള്ളും, അവിടെ പൊലിഞ്ഞ ഒരമ്മയുടെ ജീവനും ആരും മറന്നിരിക്കില്ല. അവരുടെ മകൻ ശ്രീ തേജ ഇന്ന് ജീവനുവേണ്ടി മല്ലിടുകയാണ്. തിയേറ്ററിൽ ആ സമയം നടൻ അല്ലു അർജുനും ചിത്രം കാണാൻ എത്തിയിരുന്നു. അല്ലുവിനെ കാണാൻ വന്ന ഫാൻസിനെ നിയന്ത്രിക്കാനാവാത്ത വിധം എത്തിയതും, കനത്ത തിക്കും തിരക്കും അനുഭവപ്പെടുകയും, യുവതി മരണപ്പെടുകയുമായിരുന്നു. ശ്രീ തേജ എന്ന മകന് മസ്തിഷ്ക ക്ഷതം സംഭവിച്ചു കഴിഞ്ഞതായി മെഡിക്കൽ റിപ്പോർട്ടും വന്നുകഴിഞ്ഞു. ഇപ്പോൾ ശ്രീ തേജയുടെ ചികിത്സാ സഹായത്തിനായി അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദും സംവിധായകൻ സുകുമാറും രംഗത്തുവന്നു കഴിഞ്ഞു
advertisement
2/4
കുടുംബത്തെ സഹായിക്കാൻ നടൻ അല്ലു അർജുൻ വളരെ നേരത്തെ 25ലക്ഷം രൂപ സംഭാവന നൽകിക്കഴിഞ്ഞു. ഇതുകൂടാതെ അല്ലു അർജുൻ കുഞ്ഞിന്റെ ചികിത്സയ്ക്കായി ഒരു കോടിയും പ്രഖ്യാപിച്ചു. ഇപ്പോൾ അല്ലുവിന്റെ പിതാവും സുകുമാറും ചേർന്ന് വീണ്ടും ഒരു കോടി കൂടി രൂപ കൂടി സമാഹരിച്ചിരിക്കുന്നു. തെലങ്കാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ദിൽ രാജുവിനാണ് സംഭാവനയുടെ മേൽനോട്ട ചുമതല. ശ്രീ തേജ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി അല്ലു അരവിന്ദും സുകുമാറും അല്ലു അർജുനും ചേർന്ന് നടത്തിയ സംഭാവന രണ്ട് കോടി രൂപയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു (തുടർന്ന് വായിക്കുക)

3/4
സംഭവത്തെ തുടർന്ന് നടൻ അല്ലു അർജുൻ അറസ്റ്റ് ചെയ്യപ്പെടുകയും, ഒരു രാത്രി ജയിലിൽ ചിലവഴിക്കുകയും ചെയ്തിരുന്നു. നടന് അതേദിവസം തന്നെ ജാമ്യം അനുവദിച്ചെങ്കിലും, ബന്ധപ്പെട്ട രേഖകൾ ലഭിക്കാൻ കാലതാമസം ഉണ്ടായി എന്ന പേരിൽ തടവറയിൽ ആ രാത്രി ചെലവിടേണ്ടി വന്നിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. വീട്ടിൽ പ്രാതൽ കഴിക്കുന്ന വേളയിലാണ് പോലീസെത്തി അല്ലു അർജുനിനെ അറസ്റ്റ് ചെയ്തത്. ഈ സംഭവം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു

4/4
കേസ് നടക്കുന്നതിനാൽ, അല്ലു അർജുന് ചികിത്സയിൽ കഴിയുന്ന കുട്ടിയെ കാണാൻ പോകുന്നതിൽ നിന്നും മാറിനിൽക്കാൻ നിയമോപദേശം ലഭിച്ചിരുന്നു. പകരം, അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് ശ്രീ തേജയെ സന്ദർശിക്കുകയായിരുന്നു

ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement