അമൃത തെറ്റുകാരി എന്ന് കരുതി; ഏറ്റുപറഞ്ഞ വ്യക്തിയോട് അമൃത സുരേഷിന്റെ പ്രതികരണം

Last Updated:
ബാലയുമായുള്ള വേർപിരിയലിൽ അമൃത തെറ്റുകാരി എന്ന് കരുതിയ ആളുടെ ഏറ്റുപറച്ചിൽ. അതിന് മറുപടിയുമായി അമൃത സുരേഷ്
1/7
ദമ്പതികൾ വേർപിരിഞ്ഞാൽ തെറ്റാരുടെ പക്കൽ എന്ന് സ്വയം അന്വേഷണ കമ്മിഷനാവുന്ന സമൂഹത്തെ വർഷങ്ങളായി കാണുന്നതാണ്. പ്രത്യേകിച്ചും അവർ താരകുടുംബത്തിലെ അംഗങ്ങൾ ആയാൽ. നടൻ ബാലയും അമൃതാ സുരേഷും (Amrutha Suresh) പിരിയാൻ തീരുമാനിച്ചു എന്ന വാർത്ത വന്നകാലം മുതൽ ഈ ചോദ്യത്തിലൂടെ അമൃതയും കടന്നു പോയിരുന്നു. ബാല അപ്പോഴെല്ലാം മാധ്യമങ്ങളിലൂടെ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ടേയിരുന്നു. എന്നാൽ, അമൃത മൗനം വെടിയാൻ എടുത്തത് നീണ്ട 14 വർഷങ്ങളാണ്. അതും സ്വന്തം മകളെ പോലും സൈബർ സമൂഹം കൊത്തിപ്പറിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവിന്റെ ഒടുവിൽ അമൃത താൻ കടന്നുപോയ വേദനകൾ അക്കമിട്ടു പറഞ്ഞു

advertisement
2/7
പൊതുവെ സ്ത്രീയെ കുറ്റക്കാരിയാക്കുന്നതിൽ താൽപ്പര്യമുള്ളവർക്ക് അമൃതാ സുരേഷ് ഇരയായി. വേർപിരിയലിന് ശേഷം ഒരു പ്രണയം കൂടി ഉണ്ടായതും, അതിന്റെ അവസാനത്തോടെ അമൃത നേരിട്ടത് അതിരൂക്ഷ സൈബർ ബുള്ളിയിങ് ആണ്. അപ്പോഴും സ്വന്തം കുടുംബവും, അമൃതയെ അടുത്തറിയുന്നവരും അല്ലാതെ മറ്റാരും കൂടെയുണ്ടായിരുന്നില്ല. കുടുംബം തകർന്നതിൽ അമൃത തെറ്റുകാരി എന്ന് ചിന്തിച്ചു പോന്ന ഒരാൾ ഇന്ന് തനിക്ക് തെറ്റുപറ്റി എന്ന് മനസിലാക്കി അതേറ്റു പറഞ്ഞിരിക്കുന്നു. അമൃത ആ വ്യക്തിയോട് നടത്തിയ പ്രതികരണവും ശ്രദ്ധേയമാണ് (തുടർന്ന് വായിക്കുക)

3/7
ബാലയുടെ നാലാം വിവാഹശേഷം, അമൃത കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോ പോസ്റ്റിൽ ഒരു പുഞ്ചിരിയോട് കൂടി ജീവിതത്തെ നേരിടുന്നതിന്റെ പ്രാധാന്യം വിവരിക്കുന്നു. ഈ പോസ്റ്റിന്റെ കമന്റ് സെക്ഷനിൽ എത്തിയാണ് സ്വസ്തി എന്ന ആരാധിക തന്റെ അഭിപ്രായം ഒരു നീണ്ട കുറിപ്പിലൂടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം പ്രതികരണം നടത്തിയതിന് ഈ യുവതിയും ചില കമന്റ് ആക്രമണങ്ങൾ നേരിട്ടിരിക്കുന്നു എന്ന് ഇതേ കമന്റിന് ലഭിച്ച മറ്റു മറുപടികൾ നോക്കിയാൽ മനസിലാക്കാം. സ്വസ്തിയുടെ കുറിപ്പിലെ വാചകങ്ങൾ ഇതാ ഇവിടെ വായിക്കാം:

4/7
അമൃത, ആദ്യ കാലങ്ങളിൽ ബാലയുടെ വീഡിയോസ് ഒക്കെ കണ്ടപ്പോൾ കരുതി അയാൾ ആണ് ശരി എന്ന്. മകളെ അച്ഛനിൽ നിന്ന് അകറ്റിയ ഒരമ്മ ആയി അമൃതയോട് ഇഷ്ടക്കേട് തോന്നിയിരുന്നു. പക്ഷേ കാലം തെളിയിച്ചു, നിങ്ങളാണ് ശരി എന്ന്. നിങ്ങൽ പറഞ്ഞത് ശരിയാണ്, അമൃതയോ കുടുംബമോ കടന്ന് പോകുന്ന ദുർഘടം പിടിച്ച വഴികൾ അറിയാതെ ഞാനടക്കം ഒരുപാട് ആളുകൾ നിങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അതിൽ എനിക്ക് ഇപ്പൊ നല്ല മനസ്താപം തോന്നുന്നു...

5/7
നിങ്ങളുടെ ഉള്ളിൽ ഒരു മഹാസമുദ്രം ഇരമ്പി മറിയുകയായിരുന്നു എന്ന് ഞങ്ങൾ അറിഞ്ഞില്ലല്ലോ. നിങ്ങൾ ജീവിതത്തിൽ എടുത്ത ഒരു തീരുമാനത്തിലും നിങ്ങളെ കുറ്റപ്പെടുത്താൻ ഇന്ന് സാധിക്കില്ല. ഒരു സാധാരണ പെൺകുട്ടി ചെയ്യുന്നത് മാത്രമേ നിങ്ങളും ചെയ്തുള്ളൂ. സോറി ഡിയർ. മനസ്സ് കൊണ്ട് എങ്കിലും കുറച്ചു നാളത്തേക്ക് നിങ്ങളെ തെറ്റിദ്ധരിച്ചതിൽ. നിങ്ങൾ ശക്തയായൊരു അമ്മയാണ്. അമൃതയുടെ പാപ്പു ആണ് അതിനു തെളിവ്. സന്തോഷമായിരിക്ക്...

6/7
എന്നും താങ്ങും തണലും ആയി പാപ്പുവും അമ്മേം അഭിയും ഒക്കെ ഉണ്ടല്ലോ. ഇപ്പൊ നിങ്ങളുടെ കൂടെ എന്നെ പോലെ അമൃതയെ മനസ്സിലാക്കിയ ഒരുപാട് പേർ ഉണ്ട്. ജീവിതം സുന്ദരസുരഭിലം ആവട്ടെ, എന്നും ഈശ്വരാനുഗ്രഹം കൂടെയുണ്ടാവും,' എന്നാണ് കമന്റ്. ഒരിക്കൽ തെറ്റിദ്ധരിച്ചുവെങ്കിലും, അതേറ്റു പറഞ്ഞ ആരാധികയോട് അമൃതയ്ക്ക് പരിഭവമില്ല. 'സാരമില്ല സ്വാതീ, ഈ സന്ദേശത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്' എന്ന് അമൃത. എന്നാൽ ഇവിടെയും കുറ്റം കണ്ടുപിടിക്കാൻ വന്നവരുണ്ട്. അതിൽ ആരോടും അമൃത ഒരുവിധത്തിലും പ്രതികരിച്ചിട്ടില്ല

7/7
അമൃത സുരേഷിന്റെ ഫോട്ടോ പോസ്റ്റും, അവിടെ പ്രത്യക്ഷപ്പെട്ട കമന്റും ചേർന്ന സ്ക്രീൻഷോട്ട്

കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ

  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement