നെഞ്ചു തകർത്ത വേദന മറന്ന് പറന്നുയർന്ന് അമൃതാ സുരേഷ്; ഗായികയ്ക്ക് ഗംഭീര കംബാക്ക്

Last Updated:
ഹൃദയത്തോട് ചേർത്തൊട്ടിച്ച പ്ലാസ്റ്ററുമായി പുഞ്ചിരിച്ച അമൃതയുടെ ശക്തമായ തിരിച്ചുവരവ്
1/6
രണ്ടു വശത്തേക്ക് തലമുടി പകുത്തു കെട്ടി, ചുരിദാർ ഇട്ട്, കണ്ണട വച്ച് റിയാലിറ്റി ഷോ സ്റ്റേജിൽ പാട്ടുപാടുന്ന ഒരു സ്കൂൾ കുട്ടിയെ നിങ്ങൾ ഓർക്കുന്നുണ്ടാകും. അമൃത സുരേഷ് (Amrutha Suresh) എന്ന ഗായികയെ പ്രേക്ഷകർ പരിചയപ്പെടുന്നത് ഇവിടെ വച്ചാണ്. വളരെ സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നും ഇന്ന് കാണുന്ന ഗായികയിലേക്ക് ഉയർന്നു വരാൻ അമൃതയ്ക്ക് മുന്നിൽ കടമ്പകൾ ഏറെയുണ്ടായി. നന്നേ ചെറുപ്രായത്തിൽ നടൻ ബാലയെ വിവാഹം ചെയ്യുകയും, തിക്താനുഭവങ്ങൾ നിറഞ്ഞ വിവാഹ ജീവിതത്തിൽ നിന്നും പടിയിറങ്ങുമ്പോൾ, പറക്കമുറ്റാത്ത ഒരു മകളും അമൃതയുടെ ഒപ്പമുണ്ടായിരുന്നു

advertisement
2/6
ബാലയിൽ നിന്നും എന്തുകൊണ്ട് അകന്നു എന്ന ചോദ്യത്തിന് അമൃത വർഷങ്ങളോളം നിശബ്ദത പാലിച്ചു. ഒടുവിൽ ആ വേദനകൾ അണപൊട്ടിയത് കുഞ്ഞ് മകൾ പാപ്പുവിനെ സൈബർ ലോകം കടിച്ചു കുടയാൻ തുനിഞ്ഞപ്പോൾ മാത്രമാണ്. താനും കുടുംബവും വർഷങ്ങളായി അനുഭവിക്കുന്ന ദുഃഖദുരിതങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞാൽ, അവർ വിശ്വസിക്കും എന്ന് ആ പന്ത്രണ്ടുകാരിയുടെ മനസ്സിൽ തോന്നിയ ആശയമാണ് വിവാദങ്ങളിലേക്ക് വഴിതെളിച്ച ഇൻസ്റ്റഗ്രാം വീഡിയോയുടെ രൂപത്തിൽ തെളിഞ്ഞത്. ഇന്ന് ബാല മുൻഭാര്യയുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിലായിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)

3/6
കുഞ്ഞിനെ ചില്ലുകുപ്പി എറിഞ്ഞ് പരിക്കേൽപ്പിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ബാലയ്‌ക്കെതിരെ ആരോപിക്കപ്പെട്ടിരുന്നു. ബാലയുടെ പക്കൽ നിന്നുമുണ്ടായ ശാരീരിക ആക്രമണങ്ങളുടെ ഫലമായി താൻ ഇന്നും ചികിത്സ തേടുന്നുവെന്നു അമൃത സുരേഷ് ഒരു വീഡിയോയിൽ വന്നു വെളിപ്പെടുത്തിയിരുന്നു. ശാരീരികവും മാനസികവുമായ പീഡനങ്ങളിലൂടെ അമൃത കടന്നു പോയിരുന്നതായി ഇവരുടെ സഹായികളും സുഹൃത്തുക്കളും സാക്ഷ്യം പറയുക കൂടി ചെയ്തതോടെ കുരുക്ക് മുറുകി. അമൃതയുടെ അനുജത്തി അഭിരാമി സുരേഷ് ചേച്ചിക്കൊപ്പം അപ്പോഴെല്ലാം ഉറച്ചു നിന്നു

4/6
അതിനു ശേഷം അമൃതാ സുരേഷിനെ കണ്ടത് അത്ര സുഖകരമായ സാഹചര്യത്തിലല്ല. അനുജത്തി അഭിരാമി സുരേഷ് ആണ് ചേച്ചിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ഒരു അപ്ഡേറ്റ് പോസ്റ്റ് ചെയ്തത്. അമൃത സുരേഷിനെ ഒരു സ്‌ട്രെച്ചറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യം അഭിരാമിയുടെ സ്റ്റോറിയിൽ എത്തിച്ചേർന്നു. അമൃതയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാൻ ആരാധകർ കമന്റ് സെക്ഷനിൽ ഓടിക്കൂടി. അവിടെയും അവർ ഒന്നും പറഞ്ഞില്ല. അമൃത സുരേഷ് അധികം വൈകാതെ തന്റെ പ്രേക്ഷകർക്ക് മുന്നിലെത്തി

5/6
നെഞ്ചിൽ ചേർത്തൊട്ടിച്ച പ്ലാസ്റ്ററുമായി പുഞ്ചിരി തൂകുന്ന മുഖത്തോടെ തനിക്കായി പ്രാർത്ഥിച്ച എല്ലാവർക്കും അമൃത നന്ദി അറിയിച്ചു. പിന്നെ, അത്രകണ്ട് ഉറപ്പില്ലാത്ത ശബ്ദത്തിൽ അമൃത ഒരു കീർത്തനം ആലപിച്ചു. വിദ്യാരംഭ ദിനത്തിൽ അനുജത്തി അഭിരാമി സുരേഷിന്റെ ഒപ്പം ഒരു ഭജൻ പാടി തിരിച്ചു വന്നു. ഇപ്പോൾ അമൃതയെ കല്ലെറിയാൻ വെമ്പിയവർക്കു പോലും പറയാൻ നല്ല വാക്കുകൾ മാത്രം. അമൃത ശക്തയായി തിരികെ വരാൻ ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ടിപ്പോൾ. അമ്മയും അനുജത്തിയും മകളും ചേർന്ന ചെറു കുടുംബം സന്തോഷമായിരിക്കാൻ അവരും ആഗ്രഹിക്കുന്നു

6/6
ബിഗ് സ്റ്റേജ് നൽകിയ പിന്തുണയിൽ വളർന്ന അമൃത, ഉള്ളിൽ നിന്നും വീണ്ടെടുത്ത ഊർജവുമായി സ്റ്റേജുകളെ കീഴടക്കാൻ എത്തുന്നു. കഴിഞ്ഞ ദിവസം അമൃത തന്റെ അടുത്ത ചുവടു എന്തെന്ന് പോസ്റ്റ് ചെയ്‌തു. അമൃത സുരേഷ് എന്ന ഗായികയെ ഇനി അബുദാബിയുടെ മണ്ണിൽ കാണാം. ഇവിടെ ഒരു വലിയ സ്റ്റേജ് പരിപാടി ഈ വരുന്ന നവംബറിൽ ഒരുങ്ങുന്നു. 'ഷീ ഫ്യൂഷൻ ഫിയസ്റ്റ' എന്ന് പേരുള്ള പരിപാടിയിൽ അമൃതയും സംഗീതവുമായി എത്തും. നവംബർ പത്തിനാണ് ഈ പരിപാടി നടക്കുക

Horoscope Sept 12 | ഊര്‍ജസ്വലത അനുഭവപ്പെടും; ബന്ധങ്ങള്‍ക്ക് ആഴമേറും: ഇന്നത്തെ രാശിഫലം
ഊര്‍ജസ്വലത അനുഭവപ്പെടും; ബന്ധങ്ങള്‍ക്ക് ആഴമേറും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാര്‍ക്ക് ഇന്ന് ഊര്‍ജ്ജസ്വലതയും ഉത്സാഹവും നിറഞ്ഞ ഒരു ദിവസം അനുഭവപ്പെടും.

  • വൃശ്ചിക രാശിക്കാര്‍ക്ക് കരിയര്‍ വിജയം നേടാന്‍ കഠിനാധ്വാനം ആവശ്യമാണ്, സാമ്പത്തിക വിവേകവും നിര്‍ബന്ധം.

  • മിഥുനം രാശിക്കാര്‍ക്ക് പുതിയ ഉള്‍ക്കാഴ്ചകളും സാമൂഹിക പ്രോത്സാഹനവും ലഭിക്കും, മാനസികമായി സജീവരായിരിക്കുക.

View All
advertisement