ദുൽഖറിന്റെ കൊത്ത കാണാൻ മുഖം മറച്ച് തിയേറ്ററിൽ പോയ താരം; ബെസ്റ്റ് തിയേറ്റർ എക്സ്പീരിയൻസ് എന്ന് പ്രതികരണം

Last Updated:
രാവിലെ ഏഴുമണിയുടെ ആദ്യ ഷോയ്ക്ക് തന്നെ താരം എത്തിച്ചേർന്നു
1/7
 സിനിമാ താരങ്ങൾ പുറത്തിറങ്ങിയാലുള്ള അനുഭവം അവർക്ക് മാത്രമേ മനസിലാകൂ. നടൻ അല്ലെങ്കിൽ നടി എന്ന് കണ്ടാൽ ഉടൻ തന്നെ ആരാധകർ വലയം തീർക്കുകയായി. ദുൽഖറിന്റെ പടം റിലീസ് ആവുമ്പോൾ അടങ്ങിയിരിക്കാനായില്ല ഈ താരത്തിന്. പിന്നെ വൈകിയില്ല. മുഖം മറച്ച് നേരെ തിയേറ്ററിലേക്ക്. അതും രാവിലെ ഏഴുമണിയുടെ 'കിംഗ് ഓഫ് കൊത്ത' ആദ്യ ഷോയ്ക്ക് തന്നെ

advertisement
2/7
 വെറുമൊരു ആരാധിക മാത്രമല്ല ഇത്. ചിത്രത്തിൽ ചെറിയ ഒരു വേഷം കൂടി ചെയ്തിട്ടുണ്ട് ഈ താരം. അതും ദുൽഖറുമായി ഏറ്റവും അടുത്ത വേഷം തന്നെ. ഡി.ക്യൂവിന്റെ അനുജത്തിയുടെ വേഷമാണ് നടി അനിഖ സുരേന്ദ്രൻ ഈ സിനിമയിൽ ചെയ്തത്. അനിഖയുടെ കുട്ടിക്കാലം ചെയ്തത് നടി മുക്തയുടെ മകൾ കണ്മണി കിയാരയാണ് (തുടർന്ന് വായിക്കുക)

3/7
 ഫാൻസിന്റെ ആവേശം നേരിട്ട് കാണാൻ സാധിച്ചതിൽ അനിഖയ്ക്ക് സന്തോഷമുണ്ട്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും മികച്ച തിയേറ്റർ എക്സ്പീരിയൻസ് കൂടി സമ്മാനിച്ച ചിത്രമാണിത് എന്ന് അനിഖ ക്യാപ്‌ഷനിൽ കുറിച്ചു. ചെറുതായെങ്കിലും സിനിമയുടെ ഭാഗമാകാൻ സാധിച്ചതിലെ സന്തോഷവും അനിഖ പോസ്റ്റിൽ കുറിച്ചു

4/7
 എന്നാൽ സിനിമയെ ഗംഭീര ഹിറ്റ് എന്ന് കൂടി പറഞ്ഞ അനിഖയ്ക്ക് കമന്റിൽ രൂക്ഷമായ ആക്രമണം നേരിടേണ്ടി വന്നു. സമ്മിശ്ര പ്രതികരണം നേടിയ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. പലരും സിനിമയിൽ വലിച്ചുനീട്ടൽ ഉണ്ടായി എന്ന് പരാതിപ്പെടുകയുമുണ്ടായി

5/7
 അഭിലാഷ് ജോഷിയുടെ കന്നിചിത്രത്തിൽ അനാവശ്യ വലിച്ചുനീട്ടലുകൾ ഉണ്ടായി എന്നായിരുന്നു പ്രധാന ആരോപണം. ഇതിനാൽ തന്നെ ചിത്രത്തിനു മേൽ അതിരൂക്ഷ വിമർശനമുണ്ടായി

6/7
 ബാലതാരമായി സിനിമയിലെത്തിയ അനിഖ, നായികാ പ്രാധാന്യമുള്ള റോളുകളിലേക്ക് മെല്ലെ ചുവടുകൾ മുന്നോട്ടെടുക്കുകയാണ്. ചെറിയ പ്രായത്തിൽ തന്നെ മമ്മൂട്ടി, നയൻ‌താര, അജിത്കുമാർ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരം അനിഖയെ തേടിയെത്തിക്കഴിഞ്ഞു

7/7
 ഋതു എന്നാണ് കിംഗ് ഓഫ് കൊത്തയിലെ അനിഖയുടെ കഥാപാത്രത്തിന്റെ പേര്. ഷമ്മി തിലകന്റെയും ശാന്തി കൃഷ്ണയുടെയും മകളുടെ വേഷമാണ്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement