AR Rahman | വിവാഹമോചനത്തോടെ എ.ആർ. റഹ്മാന്റെ 1500 കോടിയുടെ സ്വത്തുക്കൾ ഏതുവഴിക്ക് പോകുമെന്ന് ചർച്ച

Last Updated:
എ.ആർ. റഹ്മാന്റേയും സൈറ ഭാനുവിന്റെയും രാജ്യത്തെ തന്നെ ഏറ്റവും വിലയേറിയ വിവാഹമോചനമാകുമോ?
1/6
എ.ആർ. റഹ്മാന്റെ (A.R. Rahman) സംഗീതം കേട്ടുവളർന്ന തലമുറകളുണ്ട് ഈ രാജ്യത്ത്. റഹ്മാൻ സംഗീതം കേൾക്കാത്ത ദിവസങ്ങൾ ഇല്ലാത്തവരുമുണ്ട്. ഗന്ധർവ സംഗീതജ്ഞന്റെ കുടുംബം അകലുന്നു എന്ന വാർത്ത അവർക്കും നൊമ്പരമായിരുന്നിരിക്കണം. ഭാര്യ സൈറാ ഭാനുവുമായുള്ള 29 വർഷം നീണ്ട ദാമ്പത്യമാണ് വിവാഹമോചനത്തിൽ കലാശിക്കുന്നത്. ഈ ബന്ധം മൂന്നു പതിറ്റാണ്ടുകൾ പിന്നിടും എന്ന ആത്മവിശ്വാസത്തിലായിരുന്നു താൻ എന്ന് റഹ്മാനും വ്യക്തമാക്കിയിരുന്നു. അഭിഭാഷകയായ വന്ദന ഷായുടെ ഔദ്യോഗിക പ്രസ്താവനയിൽ ഈ വേർപിരിയലിന്റെ കാരണങ്ങൾ വ്യക്തമായിരുന്നു

advertisement
2/6
രണ്ടു വർഷങ്ങൾക്ക് മുൻപാണ് റഹ്മാന്റെ മൂത്ത മകളുടെ വിവാഹം നടന്നത്. ഉത്തമകുടുംബം എന്ന നിർവചനത്തിൽ എന്തുകൊണ്ടും ചേരുന്നതാണ് റഹ്മാന്റെ കുടുംബം. ഇത്രയും കാലം ഗൃഹനാഥൻ എന്ന നിലയിൽ റഹ്മാൻ പൊതുവേദികളിൽ നിറഞ്ഞപ്പോൾ, കുടുംബിനിയുടെ റോളിൽ സൈറ ഭാനു മക്കൾക്കൊപ്പം ഉത്തമ ഗൃഹനാഥയുമായി. അടുത്തിടെ അനന്ത് അംബാനിയുടെ വിവാഹത്തിലും ഇരുവരും ഒന്നിച്ചു വരികയും, ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുകയും ചെയ്തത് ഏവരും കണ്ടതാണ്. ഈ വിവാഹമോചനം രാജ്യത്തെ തന്നെ ഏറ്റവും വിലയേറിയ വിവാഹമോചനമാകുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം (തുടർന്ന് വായിക്കുക)

3/6
രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന സംഗീതജ്ഞനാണ് എ.ആർ. റഹ്മാൻ. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 1,728 മുതൽ 2,000 കോടി രൂപ വരെയാണ് എന്നാണ് വിവരം. ഗായകൻ എന്ന നിലയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന റഹ്മാൻ, ഒരു ഗാനത്തിന് മൂന്നു കോടി രൂപയാണത്രെ ഈടാക്കുക. ഒരു സിനിമയ്ക്ക് റഹ്മാൻ ചാർജ് ചെയ്യുന്നത് 10 കോടി രൂപയാണ്. സ്ലംഡോഗ് മില്യനയർ എന്ന സിനിമയിലെ 'ജയ് ഹോ' എന്ന ഗാനത്തിലൂടെ രാജ്യത്തിന് ഓസ്കർ കൊണ്ടുവന്നതിലും റഹ്മാന് വലിയ പങ്കുണ്ട്

4/6
സിനിമയ്ക്ക് അകത്തും പുറത്തും സംഗീതം തീർക്കുന്നതിന് പുറമെ, വിദേശ സംഗീത പരിപാടികൾ, ബ്രാൻഡ് പ്രൊമോഷനുകൾ, മറ്റു സംരംഭങ്ങൾ എന്നിവയിൽ നിന്നുമായി ഒരു വലിയ തുക ഇദ്ദേഹത്തിന് വരുമാനം ഉണ്ടാകുമത്രേ. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, ഓസ്കർ പുരസ്കാരം, ഗ്രാമി പുരസ്കാരം, പത്മ ഭൂഷൺ എന്നിവ റഹ്മാൻ ഇക്കാലയളവിൽ സ്വന്തമാക്കിയിട്ടുണ്ട്

5/6
വിവാഹമോചന നാളുകളിൽ തന്റെ സ്വകാര്യത മാനിക്കണം എന്ന് സൈറ ഭാനു അഭിഭാഷക മുഖാന്തരം അഭ്യർത്ഥിച്ചിട്ടുണ്ട്. 2010ൽ ലോസ് ആഞ്ജലസിൽ റഹ്മാൻ ഒരു ലക്ഷുറി അപ്പാർട്ട്മെൻറിൽ നിക്ഷേപം നടത്തി എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇത് വീട് മാത്രമല്ല, തന്റെ റെക്കോർഡിങ് സ്റ്റുഡിയോയായികൂടി പ്രവർത്തിക്കാൻ പാകത്തിനാണ് റഹ്മാൻ വാങ്ങിയതത്രേ. അടിക്കടി യാത്ര ചെയ്യാതിരിക്കാൻ ഈ വസ്തു ഉപകരിക്കും എന്ന നിലയിൽ കൂടിയാണ് റഹ്മാന്റെ ഈ ആസ്തി. ഈ ഇടപാടിനായി എത്ര കോടികൾ മുടക്കി എന്നതിൽ ഇതുവരെയും വ്യക്തതയില്ല

6/6
ചെന്നൈയിലെ കോടമ്പാക്കത്തിലെ പോഷ് മേഖലയിൽ റഹ്മാന് ഒരു ബംഗ്ളാവുണ്ട്. 2005ലായിരുന്നു ഈ ഭവനം അദ്ദേഹം സ്വന്തമാക്കിയത്. ജോലിയുടെ ഭാഗമായി യാത്ര നടത്താത്ത വേളയിൽ അദ്ദേഹം സമയം ചിലവഴിക്കുന്നത് ഇവിടെയാണത്രെ. ഇവിടെ മറ്റ് ആർഭാടങ്ങൾക്കൊപ്പം ഒരു മ്യൂസിക് സ്റ്റുഡിയോയും നിലവിലുണ്ട്. സൈറ ഭാനുവിന് ജീവനാംശം കൊടുത്താൽ, ആയിരം കോടിക്ക് മേൽ വിലവരുന്ന ഈ സ്വത്തുക്കൾ ഏതു രീതിയിൽ ഭാഗിക്കപ്പെടും എന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല

Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement