Barack Obama| മലയാളികൾ അഭിനയിച്ച സിനിമ ബറാക് ഒബാമയുടെ ഈ വർഷത്തെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാം സ്ഥാനത്ത്
- Published by:Sneha Reghu
- news18-malayalam
Last Updated:
നിങ്ങൾ കണ്ടിരിക്കേണ്ട സിനിമകളാണ് ഇതെന്നാണ് ബറാക് ഒബാമ എക്സിൽ കുറിച്ചത്
advertisement
ബറാക് ഒബാമയുടെ ഇഷ്ട സിനിമ മറ്റൊന്നുമല്ല, കഴിഞ്ഞ കുറച്ച നാളുകളായി കേരളത്തിൽ ഏറെ ചർച്ചയായ കാനില്‍ ഗ്രാന്‍റ് പ്രീ പുരസ്കാരം നേടിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രമാണ്. നിങ്ങൾ കണ്ടിരിക്കേണ്ട സിനിമകളാണ് ഇതെന്നാണ് ബറാക് ഒബാമ എക്സിൽ കുറിച്ചത്. മലയാളികളായ കനി കുസൃതിയും, ദിവ്യ പ്രഭയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനും നേടിയിട്ടുണ്ട്.
advertisement
ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പായല്‍ കപാഡിയയാണ് ചിത്രത്തിന്റെ സംവിധാനം. രണ്ട് കുടിയേറ്റ മലയാളി നഴ്സുമാർ തങ്ങളുടെ ജീവിതത്തെ ഒരു കൂട്ടായ ബോധത്തിന്റെ ചങ്ങലകൾക്കപ്പുറത്തേക്ക് നയിക്കുമ്പോൾ ആ രാജ്യത്തിൽ അവരുടെ ജീവിതം കണ്ടെത്തുന്ന കഥാഗതിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
advertisement
advertisement
ഒബാമയ്ക്ക് 2024-ൽ ഇഷ്ടപ്പെട്ട 10 സിനിമകളുടെ പേരാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. "ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, കോൺ ക്ലെവ്, ദ പിയാനോ ലെസൺ, ദ പ്രൊമിഡിസ് ലാന്റ്, ദ സീഡ് ഓഫ് ദ സെക്രട്ടറി ഫിഗ്, ഡ്യൂൺ പാർട്ട് 2, അനോറ, ദിദി, ഷുഗർ കെയിൻ, ദ കംപ്ലീറ്റ് അൺനോൺ" എന്നിവയാണ് ഒബാമയ്ക്ക് ഇഷ്ടപ്പെട്ട സിനിമകൾ.
advertisement









