ആൾക്കാര് മറന്നു വരികയാണ്; പിന്നെയും ഓർമിപ്പിക്കരുത്; ഭാവനയെ അമ്പരപ്പിച്ച കണ്ടെത്തൽ

Last Updated:
നവമാധ്യമങ്ങളുടെ കുത്തൊഴുക്കിനും വളരെ മുൻപേ സംഭവിച്ച കാര്യം തെറ്റാതെ ഓർത്തെടുത്ത് ഭാവന
1/6
ഹിറ്റ്, റിലീസ് തുടങ്ങിയ വാക്കുകൾ പോലെ ഇന്ന് സിനിമാ താരങ്ങളുമായി ഏറെ ചേർന്ന് നിൽക്കുന്ന ഒന്നാണ് 'വൈറൽ'. നവമാധ്യമങ്ങളുടെ കുത്തൊഴുക്കിലാണ് ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്ന, അവരിലേക്കെത്തുന്ന കണ്ടന്റിനെ 'വൈറൽ' എന്ന പേര് കൊണ്ട് വിളിക്കപ്പെടാൻ  ആരംഭിച്ചത്. നടി ഭാവനയും (Bhavana) അത്തരത്തിൽ വൈറൽ എന്ന വാക്കുമായി ഏറെ ബന്ധപ്പെട്ട താരമാണ്. ഭാവന ഒരു പോസ്റ്റ് ഇടുകയോ, റീൽ പോസ്റ്റ് ചെയ്യുകയോ ഉണ്ടായാൽ അത് ഒരുപക്ഷേ പ്രേക്ഷകർക്കിടയിൽ സിനിമയേക്കാൾ ഹിറ്റായിരിക്കും

advertisement
2/6
നിലവിൽ ഭാവനയുടെ ഒരു സിനിമ തിയേറ്ററിൽ ഉണ്ട്. 'ഹണ്ട്' എന്ന ചിത്രം ഷാജി കൈലാസിന്റെ സംവിധാനത്തിൽ മലയാള ചലച്ചിത്ര മേഖലയിൽ എത്തിയ ചിത്രമാണ്. ഹൊറർ ത്രില്ലർ ജോണറിൽ ഭാവന ഒരു പരീക്ഷണം നടത്തിയിട്ടുണ്ട് ഇവിടെ. താരം വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു മേഖലയിൽ കയ്യൊപ്പ് പതിപ്പിച്ചത്. ഹിറ്റുകളുടെ കൂട്ടത്തിൽ ചേർത്ത് വായിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല എങ്കിലും, ഈ ചിത്രം ഭാവനയുടെ രണ്ടാം വരവിലെ മികച്ച കഥാതന്തുവുള്ള ഒരു സിനിമയാണ് (തുടർന്ന് വായിക്കുക)

3/6
സോഷ്യൽ മീഡിയയുടെ വരവിനു മുൻപേ വൈറലായ താരമാണ് ഭാവന. അന്ന് എല്ലാവരിലേക്കും എത്തുന്ന സാധ്യത പത്രവും മാസികകളുമാണ് എങ്കിലും, സിനിമയ്ക്കുള്ളിൽ പറഞ്ഞ് പരത്തി അവരുടേതായ നിലയിൽ വൈറലാകുന്ന കാര്യങ്ങൾ നിരവധിയായിരുന്നു. അതിലൊരെണ്ണം, ഭാവനയുടെ പുതിയ സിനിമയുടെ പ്രചാരണ വേളയിലും പുറത്തുവന്നു. അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയായിരുന്നു അന്നത്തെ ആ വൈറൽ കണ്ടന്റിനു പിന്നിൽ

4/6
ഇനി ആരെങ്കിലും കേട്ടാൽ അത് ഭാവന അടുത്ത കാലത്ത് എഴുതി പ്രചരിപ്പിച്ചതാകും എന്ന തരത്തിൽ പ്രചരിച്ചേക്കും. കേവലം പത്തു വയസു പോലും തികയും മുൻപേ ഉണ്ടായ കാര്യമാണ് എല്ലാവരും അറിഞ്ഞ് അന്ന് വൈറലായത്. 'വൈറൽ എന്ന വാക്ക് ട്രെൻഡിംഗ് ആവുന്ന കാലത്തിനും മുൻപേ കൊച്ചിൻ ഹനീഫ എല്ലാവരോടും പറഞ്ഞ് വൈറലാക്കിയ കാര്യമാണിത്. താൻ നാലാം ക്‌ളാസിൽ പഠിക്കുന്ന കാലത്താണത്...
ഇനി ആരെങ്കിലും കേട്ടാൽ അത് ഭാവന അടുത്ത കാലത്ത് എഴുതി പിടിപ്പിച്ചതാകും എന്ന തരത്തിൽ പ്രചരിച്ചേക്കും. കേവലം പത്തു വയസു പോലും തികയും മുൻപേ ഉണ്ടായ കാര്യമാണ് എല്ലാവരും അറിഞ്ഞ് അന്ന് വൈറലായത്. 'വൈറൽ എന്ന വാക്ക് ട്രെൻഡിംഗ് ആവുന്ന കാലത്തിനും മുൻപേ കൊച്ചിൻ ഹനീഫ എല്ലാവരോടും പറഞ്ഞ് വൈറലാക്കിയ കാര്യമാണിത്. താൻ നാലാം ക്‌ളാസിൽ പഠിക്കുന്ന കാലത്താണത്...
advertisement
5/6
ആൾക്കാരത് മറന്നു വരികയാണ്, വീണ്ടും ഓർമിപ്പിക്കരുത് എന്ന് ഭാവന. നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ എഴുതിയ കവിതയാണ്. അന്ന് ഭാവനയ്ക്ക് ഒരു പൂച്ചയുണ്ടായിരുന്നു. സ്ഥലം മാറി പോയപ്പോൾ ആ പൂച്ച കൂടെ വന്നില്ല. സങ്കടം വന്നാൽ ചെയ്യേണ്ടത് കവിതയെഴുതൽ എന്ന് ഭാവന കരുതിയിരുന്ന പ്രായമായിരുന്നു. ചിഞ്ചു എന്ന ആ പൂച്ചയെ ഓർത്ത് സങ്കടം സഹിക്കാൻ വയ്യാതെ ഭാവന ഒരു കവിതയെഴുതി. 'പൂന്തോട്ടത്തിൻ മേൽക്കൂരയിൽ പൂച്ച പാലുകുടിക്കുന്നു, കണ്ണുമടച്ചു പാലുകുടിക്കുന്നു. പൂച്ച അങ്ങേവീട്ടിലെ എലികളെ തിന്നു, ഇങ്ങേ വീട്ടിലെ എലികളെ തിന്നു, പിന്നെ കായവറുത്തതും തിന്നു' എന്നായിരുന്നു ഭാവനയുടെ കുഞ്ഞ് മനസിലെ ഭാവന ചിറകടിച്ചു പറന്നത്

6/6
സിനിമാ ഗാനമായില്ലെങ്കിലും, ഭാവനയുടെ ഈ വരികൾ എല്ലാരും ഏറ്റു പിടിച്ചു. സിനിമയുടെ ഉള്ളിലെ കഥകൾ അറിയാവുന്ന അവതാരകൻ ഈ നുറുങ്ങ് ഓർത്തുവച്ച് ഭാവനയുടെ മുന്നിൽ അവതരിപ്പിക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല എന്ന് മാത്രം. മലയാളത്തിൽ ഭാവനയെ അടിക്കടി കാണുന്നില്ലെങ്കിലും, താരം സിനിമയോട് പൂർണമായും മുഖം തിരിച്ചു എന്ന് കരുതേണ്ട കാര്യമേയില്ല. മുൻപും മലയാളത്തിലേതെന്ന പോലെ അന്യ ഭാഷകളിലും ഹിറ്റ് അടിച്ച താരമാണ് ഭാവന. ഇന്നും തമിഴിൽ നിന്നും കന്നടയിൽ നിന്നും ഭാവനയ്ക്ക് സിനിമയിലേക്ക് ക്ഷണം ലഭിക്കാറുണ്ട്. ഇനി കന്നഡയിൽ രണ്ടു ചിത്രങ്ങളും തമിഴിൽ ഒരു സിനിമയും ഭാവനയുടേതായി വരാനിരിക്കുന്നു

സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?

  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement