ബ്രഹ്മപുരം (Brahmapuram) പുകയാൻ തുടങ്ങിയിട്ട് ദിവസങ്ങൾ എത്രയായി എന്ന് മലയാളിയെ പ്രത്യേകം ഓര്മപ്പെടുത്തേണ്ട കാര്യമില്ല. ജനം തിങ്ങിപ്പാർക്കുന്ന കൊച്ചിയിൽ ശുദ്ധവായു അന്യമായിരിക്കുന്നു. പൂർവസ്ഥിതിയിലേക്കു കാര്യങ്ങൾ എപ്പോഴെത്തും എന്ന് ആർക്കും പറയാനാവില്ല. രണ്ടു സൂപ്പർ താരങ്ങൾ ഉൾപ്പെടെ കൊച്ചി നിവാസികളാണ്. ലോക വിഷയങ്ങളിൽ പോലും ഉച്ചത്തിൽ പ്രതികരിക്കാറുള്ള മലയാള സിനിമയിലെ താരങ്ങൾ പലരും സ്വന്തം നാട്ടിൽ ഇങ്ങനെ ഒരു വിപത്ത് നടക്കുമ്പോൾ സോഷ്യൽ മീഡിയ പേജുകളിൽ നിശ്ശബ്ദരാണ്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് എന്നിവർ മാത്രമാണ് യുവ താരനിരയിൽ നിന്നും ഇതുവരെയായി പ്രതികരിച്ചവർ. പ്രധാന താരങ്ങൾ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയ മറ്റു വിഷയങ്ങൾ ഏതെല്ലാമെന്നു നോക്കാം