പല്ലെടുത്ത് വന്ന എട്ടാംക്ളാസുകാരനെ വേദന മറന്ന് ചിരിപ്പിച്ച സംവിധായകൻ; സുരേഷ് പിള്ളയുടെ ഓർമയിലെ സിദ്ധിഖ്
- Published by:user_57
- news18-malayalam
Last Updated:
ഭക്ഷണം വച്ചുവിളമ്പി കൊടുത്ത അടുപ്പം മാത്രമല്ല, പിള്ളയ്ക്ക് സിദ്ധിഖുമായി. ആ ഓർമ തുടങ്ങുന്നത് പല്ലെടുത്തുവന്ന ഒരു എട്ടാം ക്‌ളാസുകാരനിൽ നിന്നുമാണ്
നമ്മുടെ സ്വന്തം സെലിബ്രിറ്റി ഷെഫ് ആയ സുരേഷ് പിള്ളയുടെ (Suresh Pillai) രുചി നുകർന്ന സെലിബ്രിറ്റികൾ ഒട്ടേറെയുണ്ട് കേരളത്തിൽ. ഒരിക്കൽ സിദ്ധിഖും (Siddique) എത്തി, പിള്ളയുടെ രുചിവൈഭവം അനുഭവിച്ചറിയാൻ. ഭക്ഷണം വച്ചുവിളമ്പി കൊടുത്ത അടുപ്പം മാത്രമല്ല, പിള്ളയ്ക്ക് സിദ്ധിഖുമായി. ആ ഓർമ തുടങ്ങുന്നത് പല്ലെടുത്തുവന്ന ഒരു എട്ടാം ക്‌ളാസുകാരനിൽ നിന്നുമാണ്. ഫേസ്ബുക്കിൽ മനസ്സിൽ തൊടുന്ന വാക്കുകളുമായി ഷെഫ് പിള്ള
advertisement
advertisement
കൊല്ലത്ത് ചെന്നാൽ ഒരു പതിവുണ്ട്... ബോട്ടുജെട്ടിക്കടുത്തുള്ള മഹാലക്ഷ്മി ഹോട്ടലിൽ നിന്നും പൊറോട്ടയും ഇറച്ചിയും. പക്ഷേ പല്ലെടുത്തതിനാൽ അന്നാ പതിവ് മുടങ്ങി.. ആശുപത്രിയുടെ മുന്നിലുള്ള തിയേറ്ററിൽ (കൊല്ലം ഗ്രാൻഡ് തീയേറ്റർ ആണെന്നാണ് ഓർമ്മ) നമ്മുടെ നാൽവർസംഘത്തിന്റെ സിനിമയായ ഇൻ ഹരിഹർ നഗർ ഓടുന്ന സമയമാണത്...
advertisement
പൊറോട്ട കഴിക്കാൻ പറ്റാത്തതിന്റെ വിഷമം മാറാൻ ആ സിനിമ കണ്ടാൽ മതിയെന്നായി ഞാൻ. അങ്ങനെ വാശിപിടിച്ച് അമ്മയെയും കൂട്ടി ഇൻ ഹരിഹർ നഗർ കാണാൻ തിയേറ്ററിലേക്ക്... പല്ലുവേദന പോലും മറന്ന് രണ്ടര മണിക്കൂർ ചിരിച്ചുമറിഞ്ഞു.. പിറ്റേന്ന് സ്കൂളിലെ ഇന്റർവെൽ സമയത്ത് രണ്ടര മണിക്കൂറുള്ള സിനിമയുടെ കഥ പത്തു മിനിറ്റിൽ സീൻ ബൈ സീനായി മുഴുവൻ കൂട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ച് വീണ്ടും കുറേ ചിരിച്ചു....
advertisement
advertisement
കൊച്ചിയിലെ റെസ്റ്റോറന്റിൽ നിരവധി തവണ ഭക്ഷണം കഴിക്കാൻ വരികയും റിവ്യൂ തന്നതുമൊക്കെ ഏറെ പ്രിയപ്പെട്ട ഓർമ്മകളാണ്.. പിന്നീടൊരിക്കൽ അദ്ദേഹം ദോഹയിൽ പോയപ്പോഴും RCP ൽ എത്തിയിരുന്നു. കാണുമ്പോളൊക്കെയും ഒരുപാട് തമാശകൾ പറയുന്ന, സദാ മുഖത്ത് ഒരു പുഞ്ചിരി കരുതുന്ന പ്രിയപ്പെട്ട മനുഷ്യരിൽ ഒരാൾ...ആ ചിരി ഇനി ഇല്ല... ചിരിയുടെയും സൂപ്പർഹിറ്റുകളുടെയും ഗോഡ്ഫാദറിന് വേദനയോടെ ആദരാഞ്ജലികൾ'


