റിയാദിൽ മകൾക്കൊപ്പം ആശുപത്രിയിൽ നിൽക്കുന്ന അൽ നസറിന്റെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രങ്ങൾ പുറത്ത്.
2/ 6
റൊണാൾഡോയ്ക്കൊപ്പം പങ്കാളി ജോർജീന റോഡ്രിഗസും ആശുപത്രിയിലുണ്ട്. മകളുടെ ചികിത്സയ്ക്കായാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്. ചിത്രം പുറത്തുവന്നതോടെ മകൾക്ക് എന്തു പറ്റിയെന്ന ആശങ്ക പങ്കുവെച്ച് ആരാധകരും എത്തി.
3/ 6
എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അപ്പെൻഡിസൈറ്റിസ് ഓപ്പറേഷനു വേണ്ടിയാണ് റൊണാൾഡോയുടെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നുമാണ് റിപ്പോർട്ടുകൾ. റിയാദിലെ ഏത് ആശുപത്രിയിലാണ് റൊണാൾഡോയുടെ മകളെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമല്ല.
4/ 6
മകൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ട്വിറ്ററിൽ ഫോട്ടോ പങ്കുവെച്ച് ആരാധകർ പറയുന്നുണ്ട്. അഞ്ച് കുട്ടികളാണ് റൊണാൾഡോയ്ക്കുള്ളത്. 2010 ലാണ് റൊണാൾഡോയുടെ മൂത്തമകൻ ജനിച്ചത്. മകന്റെ പൂർണ സംരക്ഷണ അവകാശം റൊണാൾഡോയ്ക്ക് ആയതിനാൽ മാതാവ് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
5/ 6
ക്രിസ്റ്റ്യാനോ അൽ നസറിലേക്ക് മാറിയപ്പോൾ ജോർജീനയും മക്കളും താരത്തിനൊപ്പം റിയാദിലേക്ക് താമസം മാറിയിരുന്നു.
6/ 6
2016 മുതൽ റൊണാൾഡോയും ജോർജിനയും തമ്മിൽ പ്രണയത്തിലാണ്. റൊണാൾഡോ റയലിൽ കളിച്ചിരുന്ന കാലത്ത് മാഡ്രിഡിൽ വെച്ച് ഇരുവരും കണ്ടുമുട്ടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു.